Local

സുമനസ്സുകളുടെ സഹായം കാത്തൊരു കുടുംബം

ചാത്തമംഗലം പഞ്ചായത്തില്‍ സന്മനസ്സുകളുടെ സഹായം കാത്ത് ജീവിതം കഴിക്കുകയാണ് ഒരു കുടുബം. തെങ്ങുകയറ്റ തൊഴിലാളിയായ പറക്കുന്നത്ത് വീട്ടില്‍ ശ്രീജിത്ത് അമൃത ദമ്പതികള്‍ക്കാണ് വിധിയുടെ ക്രൂരതയില്‍ ജീവിതം ബുദ്ധിമുട്ടായത്. ഇവരുടെ മകന്‍ അദിതിന് ഹോര്‍മോണ്‍ വെതിയാനംമൂലം ഉള്ള രോഗമാണ്. ആറുവയസ്സായെങ്കിലും വളര്‍ച്ചയില്ലാത്തതിനാല്‍ മൂന്നുവയസ്സുകാരന്റെ ശരീരം മാത്രമാണ്. മാസത്തില്‍ ആറായിരത്തി അഞ്ഞൂറോളം രൂപ ഇവര്‍ക്ക് ലോണിനായി മാത്രം അടക്കണം. കുട്ടിയുടെ ചികിത്സക്ക് നാല് ദിവസത്തെ ഇഞ്ചക്ഷന് മാത്രമായി അറുന്നൂറ് രൂപയോളം വേണം. സ്വന്തമായുള്ളത് ഒരു കുടില്‍ മാത്രമാണ് ഇവര്‍ക്കുള്ളത്. നാല്‌സെന്റില്‍ ഷീറ്റിട്ട് മറച്ച ഒറ്റമുറി വീടാണ്. വീട്ട് ചിലവിനായി അരിയും മറ്റും ലഭിക്കാനായി ഇവര്‍ക്ക് റേഷന്‍കാര്‍ഡുമില്ല. വീട് നിര്‍മാണത്തിനായി പഞ്ചായത്തില്‍ നിന്നും ഇതുവരെ സഹായം ഒന്നും ലഭിച്ചിട്ടില്ല. അയല്‍വാസികളും സന്നദ്ധ സംഘടനകളും നല്‍കുന്ന സഹായത്തിലാണ് നിത്യച്ചിലവ് നടക്കുന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ ഇയാളുടെ വരുമാനം മുഴുവന്‍ കുട്ടിയുടെ ചികിത്സക്കായാണ് ഉപയോഗിക്കുന്നത്. നിലവില്‍ സര്‍ക്കാറിന്റെ ആനുകൂല്യങ്ങളൊന്നും ഇവര്‍ക്ക് ലഭിക്കുന്നുമില്ല. രോഗിയായ കുട്ടിക്ക് താമസിക്കാന്‍ അടച്ചുറപ്പുള്ള ഒരു വീട് ഇവര്‍ക്ക് വേണം. ഒപ്പം കുട്ടിയുടെ ചികിത്സക്ക് ആവശ്യമായ തുക കണ്ടെത്തണം. അധികാരികളുടെ സഹായം എത്തും എന്നാണ് ഇവര്‍ കരുതുന്നത്. ഒപ്പം സന്മനസ്സുകളുടെ സഹായവുമാണ് ഇവരുടെ ഏക പ്രതീക്ഷ.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!