Local

കോവിഡ് -19: ആയുര്‍വേദ പ്രതിരോധ ഔഷധങ്ങളുടെ വിതരണത്തിന് ജില്ലാ പഞ്ചായത്ത് 10 ലക്ഷം അനുവദിച്ചു

കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടത്തുന്ന പദ്ധതികളിലുള്‍പ്പെടുത്തി ആയുര്‍വേദ പ്രതിരോധ ഔഷധങ്ങളുടെ വിതരണത്തിനായി  ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആയുര്‍വേദം) മുഖേന നടപ്പാക്കുന്ന പദ്ധതിയില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിതരണത്തിനായുള്ള ഒഷധങ്ങള്‍ ലഭ്യമാക്കും. രോഗപ്രതിരോധവും രോഗമുക്തിക്ക് ശേഷമുള്ള ആരോഗ്യപരിപാലനവും ലക്ഷ്യമിട്ട് ആരംഭിക്കുന്ന ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി പദ്ധതി നടപ്പാക്കും.

പൊലിസ് സേന, ഫയര്‍ ഫോഴ്‌സ്, ആരോഗ്യ പ്രവര്‍ത്തകര്‍, 60 വയസിന് മുകളിലുള്ളവര്‍ തുടങ്ങിയവര്‍ക്ക് രോഗപ്രതിരോധത്തിന് പ്രത്യേക പരിഗണന നല്‍കും. രോഗമുക്തി നേടിയവരെ പൂര്‍ണ ആരോഗ്യത്തിലേക്ക് കൊണ്ടു വരാനുള്ള തുടര്‍ചികിത്സ ഉറപ്പാക്കുന്ന പുനര്‍ജ്ജനി, സര്‍ക്കാര്‍ ആയുര്‍വേദ ചികിത്സ സമ്പ്രദായത്തെ പരസ്പരം ബന്ധിപ്പിച്ചുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനമായ നിരാമയ തുടങ്ങി ആയുര്‍വേദ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ആയുര്‍രക്ഷാ ക്ലിനിക്കുകള്‍.  രോഗപ്രതിരോധ മേഖലയിലും ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!