National News

ഇന്ത്യയിൽ മരണ സംഖ്യ 681 ആയി പുതിയ 1409 കേസുകൾ

ഡൽഹി : ഇന്ത്യയിൽ മരണ സംഖ്യ 681 ആയി. 21,393 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 16,453 പേരാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 41 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ 1409 ആളുകളാണ് കോവിഡ് ബാധിതർ.

രാജസ്ഥാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1935 ആയി. 27 പേർ മരണപ്പെട്ടു. അതേ സാമയം കേന്ദ്ര സർക്കാർ കോവിഡ് പ്രവർത്തനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി രംഗത്തെത്തി വേണ്ടത്ര പരിശോധനകൾ രാജ്യത്ത് സാധ്യമാകുന്നില്ലായെന്നും പരിശോധനയ്ക്കായി ഉപയോഗിക്കുന്ന പി പി ഇ കിറ്റുകൾ ഗുണ നിലവാരമില്ലാത്തതാണെന്നു സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.

കേരളത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത രീതിയിൽ രോഗ മുക്തരേക്കാൾ കൂടുതലായി പുതുതായി രോഗം സ്ഥിരീകരിക്കുന്ന പ്രവണത തുടർന്ന്. ഇന്നലെ 11 രോഗ ബാധിതരായപ്പോൾ ഒരാൾക്ക് മാത്രമാണ് രോഗമുക്തി നേടാനായത് നിലവിൽ 127 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!