ഒരിക്കല്‍ ഒരു കടത്തുകാരന്‍ ഒരു കുട്ടി വെള്ളത്തില്‍ മുങ്ങി ജീവനുവേണ്ടി കരയുന്നത് കണ്ടു. കടത്തുകാരന്‍ ഉടനെ വെള്ളത്തില്‍ ചാടി സാഹസപ്പെട്ട് ആ കുട്ടിയെ രക്ഷിച്ചു കടത്തുകാരന്റെ ധൈര്യത്തിലും ത്യാഗത്തിലും നാട്ടുകാര്‍ക്ക് വലിയ ബഹുമാനവും മതിപ്പും തോന്നി. സ്ഥലത്തെ പഞ്ചായത്ത് ബോര്‍ഡ് കടത്തുകാരനെ അനുമോദിക്കാന്‍ ഒരു യോഗവും കടത്തുകാരന് ക്യാഷ് അവാര്‍ഡ് നല്‍കുവാനും തീരുമാനിച്ചു. പ്രസ്തുത യോഗത്തില്‍ പഞ്ചായത്ത് ബോര്‍ഡിലെ പ്രതിപക്ഷനേതാവ് കടത്തുകാരനെ അഭിനന്ദിച്ച നടപടി ചട്ടലംഘനം ആണെന്ന് പറഞ്ഞു. എന്താണ് ചട്ടലംഘനമെന്ന് ചോദിച്ച നാട്ടുകാരോട് പ്രതിപക്ഷ നേതാവ് പറഞ്ഞത്, കുട്ടി വെള്ളത്തില്‍ മുങ്ങിയ ഉടനെ എന്തുകൊണ്ട് പഞ്ചായത്ത് വിദഗ്ധരായ മുങ്ങല്‍ കാരുടെ ലിസ്റ്റ് ആവശ്യപ്പെട്ടില്ല എന്നാണ്. അങ്ങനെ ആവശ്യപ്പെട്ടിരുന്നെങ്കില്‍ കുറച്ചുകൂടി മിടുക്കരായ മുങ്ങല്‍ വിദഗ്ധരെ കിട്ടുമായിരുന്നു. അത് ചെയ്യാതിരുന്നത് നടപടിക്രമങ്ങളുടെ ലംഘനമാണ്. അതുകൊണ്ട് ഇത് അഴിമതിയാണ്. പ്രസംഗം കേട്ടുനിന്ന കടത്തുകാരന്‍ ഭവ്യതയോടെ പറഞ്ഞു. ഞാന്‍ ഉടനെ വെള്ളത്തില്‍ ചാടി ഇല്ലായിരുന്നുവെങ്കില്‍ ആ കുട്ടി മരിച്ചു പോകുമായിരുന്നു. ഇത് കേട്ട് ക്ഷുഭിതനായ പ്രതിപക്ഷ നേതാവ് പറഞ്ഞു. കുട്ടി മരിക്കുമോ ഇല്ലയോ എന്നതല്ല പ്രശ്‌നം പഞ്ചായത്ത് നടപടിക്രമം പാലിചോ എന്നതാണ് വിഷയം. ഇതുകേട്ട് കടത്തുകാരന്‍ തന്റെ ക്യാഷ് അവാര്‍ഡ് പ്രതിപക്ഷ നേതാവിന് കൊടുത്തുകൊണ്ട് പറഞ്ഞു എനിക്ക് ഒരു ജീവന്‍ രക്ഷിച്ച സന്തോഷം മാത്രം മതി. ക്യാഷ് അവാര്‍ഡും സന്തോഷം മാത്രം അംഗീകാരവും താങ്കള്‍ തന്നെ എടുത്തു കൊള്ളുക. ആ തുക പ്രതിപക്ഷ നേതാവിന് ഏല്‍പ്പിച്ച കടത്തുകാരന്‍ ഇറങ്ങിപ്പോയി. ഇതു കേട്ട നാട്ടുകാര്‍ ഭക്തരായി. ഇവന്റെ മകന്‍ അപകടത്തില്‍ പെട്ടാല്‍ ഉം നടപടിക്രമം പാലിച്ച് മാത്രം രക്ഷിച്ചാല്‍ മതി എന്നു പറഞ്ഞു
അപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടു. ആരുടെ കുട്ടി ആയാലും അവരെ രക്ഷിക്കുക എന്നതായിരിക്കണം നമ്മുടെ നയം എന്ന് പറഞ്ഞ് സഭ പിരിച്ചു വിട്ടു
NB : ഈ സംഭവത്തിലെ കടത്തുകാരന് ശൈലജ ടീച്ചര്‍ മായും പ്രസിഡണ്ടിനെ പിണറായി വിജയന് മായും പ്രതിപക്ഷ നേതാവിന് കെഎം ഷാജിയുമായും സാമ്യം തോന്നുന്നത് യാദൃശ്ചികം മാത്രം.
സ്പ്രിംഗ്‌ളര്‍ വിഷയത്തില്‍ അഡ്വക്കറ്റ് ചാത്തുക്കുട്ടിയുടെ കുറിപ്പ് ശ്രദ്ദേയമാവുന്നു

