Local

കുന്ദമംഗലത്ത് വന്‍ വാറ്റ് ചാരായ വേട്ട; 200 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പൊയ്യയില്‍ വന്‍ വാറ്റ് ചാരായ വേട്ട. കുഴിപ്പുറത്ത് അഖില്‍(27) എന്നയാളുടെ അടുത്ത് നിന്നാണ് ലിറ്റര്‍ കണക്കിന് വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്. ഇയാള്‍ വര്‍ഷങ്ങളായി വാറ്റുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.ഈ പ്രദേശത്ത് മറ്റാരും പ്രവേശിക്കാത്തതിനാല്‍ ഇതുവരെ പുറംലോകമറിഞ്ഞിരുന്നില്ല. കുഴിപ്പുറത്ത് തറവാട് വീട്ടില്‍ വെച്ചാണ് വാറ്റപകരണങ്ങളുമായി പിടിയിലായത്. വൈകീട്ട് രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. ഇയാളുടെ നാലോളം വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത സാധനങ്ങള്‍ വാഹനത്തില്‍ കൊള്ളാത്തതിനാല്‍ പോലീസ് മറ്റൊരു വണ്ടി വിളിച്ചാണ് കൊണ്ടുപോയത്. […]

News

പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കാൻ സാധിക്കില്ല : കേന്ദ്ര സർക്കാർ

തിരുവനന്തപുരം: പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുബൈ കെ എം സി സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിന്റെ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ വിശദീകരണം നൽകി. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ യുഎഇയിലുള്ള പ്രവാസികളെ നാട്ടിൽ എത്തിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ആയിരുന്നു ഹരജി. കേരളം കൊണ്ട് വരാൻ തയ്യാറാണങ്കിൽ അതിനെ പറ്റി ആലോചിച്ചു കൂടെ എന്ന് കോടതി വാക്കാൽ ആരാഞ്ഞു.അതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ കേരളം തയ്യാറാണോ എന്നും കോടതിചോദിച്ചു. ഇക്കാര്യത്തിൽ ഒരു സംസ്ഥാനത്തിന് […]

News

കെ എം ഷാജിയ്ക്കെതിരെ വിജിലൻസ് അന്വേഷണം: പ്രതിഷേധിച്ച് പ്രതിപക്ഷം

കോഴിക്കോട് : അഴീക്കോട് സ്കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കാൻ 25 ലക്ഷം രൂപ വാങ്ങി എന്ന പരാതിയിൽ എം.എൽ.എ, കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷത്തിന് സർക്കാർ ഉത്തരവ്. നേരത്തെ അഴീക്കോടെ പ്രാദേശിക മുസ്ലിം ലീഗ് നേതാക്കൾ ഇദ്ദേഹത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു. പരാതിയിൽ വിജിലൻസ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു..2017- ൽ സ്കൂളിൽ ഹയർ സെക്കന്‍ഡറി അനുവദിച്ച സമയത്ത് ഈ 25 ലക്ഷം രൂപ കെഎം ഷാജി കൈപ്പറ്റിയെന്നാണ് ആരോപണം. കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ […]

Kerala

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം;10 പേര്‍ രോഗമുക്തി നേടി

ഇനി ചികിത്സയിലുള്ളത് 138 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 255 കേരളത്തിന് ഏറെ ആശ്വാസം നല്‍കുന്ന ദിവസമാണിന്ന്. കോഴിക്കോട് ജില്ലയിലുള്ള ഒരാള്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതേസമയം 10 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 138 […]

Local

കോറോണ കാലം ജീവിതോപാധിയായി പ്രയോജനപ്പെടുത്തി കേക്ക് നിർമ്മാണവുമായി ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾ

ലോക്ഡൗൺ കാലഘട്ടത്തിൽ ജോലിയില്ലാത്തതിനാൽ കുട്ടിയുടെ മരുന്നിനും ജീവിത ചിലവിനുമായി ഉപകാരമായി മാറി ഈ കേക്ക് നിർമാണം. കൊടുവള്ളി ബ്ലോക്കിൽ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ചാണ് ഭിന്നശേഷി കുട്ടികളുടെ 35 രക്ഷിതാക്കൾക്ക് പരിശീലനം അസാപ്പ് നൽകിയത്. കേരളത്തിൽ ആദ്യമായാണ് ഇത്തരം പരിശീലനം നടന്നത്. ബഹു ജില്ലാ കളകടർ സാംബശിവറാവു ഐ.എ.എസ്.പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു 2019 സപ്തംബറിൽ ഈ കോഴ്സ് ആരംഭിച്ചത്. അസാപ് കോർഡിനേറ്റർ മേഴ്സി പ്രിയ, നാഷണൽ ട്രസ്റ്റ് ജില്ല കൺവീനർ പി. സിക്കന്തർ എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശീലനം […]

Local

കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ഭക്ഷണസാധനങ്ങള്‍ നല്‍കി

കുന്നമംഗലം ഗ്രാമ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി നല്‍കിയ ഭക്ഷണസാധനങ്ങള്‍ പ്രസിഡന്റ ലീനാവാസുദേവനെ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഒ . ഉസ്സയിന്‍ ഏല്‍പിച്ചു . KP. കോയ , എ. അലവി .പി മമ്മിക്കോയ. കെ മൊയ്തീന്‍ കോയ. പഞ്ചായത്ത് സിക്രട്ടറി നവാസ്. എം.വി. ബൈജു . ഷാജി പുല്‍കുന്നുമ്മല്‍. എന്നിവര്‍ പങ്കെടുത്തു.

Local

ലോക്ഡൗണ്‍ കാലത്തെ കരകൗശല നിര്‍മാണം; ഈര്‍ക്കിളുകളാല്‍ വീടുകള്‍ നിര്‍മിച്ച് ഹാരിസ്

കോവിഡ് 19 തീര്‍ത്ത ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്നു എല്ലാവര്‍ക്കും ബോറടി പതിവാണ്. എന്നാല്‍ ആ ബോറഡിയെ ക്രിയാത്മകമായി ഉപയോഗിച്ചാലോ. ഈ ഒഴിവ്കാലത്ത് ഈര്‍ക്കില്‍ കൊണ്ട് മനോഹരങ്ങളായ അലങ്കാര വസ്തുക്കള്‍ നിര്‍മിച്ചു കൊണ്ട് വിസ്മയം തീര്‍ക്കുകയാണ് പന്തീര്‍പാടം കിഴക്കേക്കരായില്‍ മൂന്ന്കണ്ടതില്‍ താമസിക്കും ഹാരിസ്. വര്‍ഷങ്ങക്ക് മുന്‍പ് വയനാട്ടില്‍ നിന്ന് പന്തീര്പാടത്തേക്ക് താമസം മാറിവന്ന ഹാരിസ് ടൈലര്‍ ജോലിക്കാരന്‍ ആയിരുന്നു. പിന്നീട് പതിനെട്ടു വര്‍ഷത്തോളം പ്രവാസി ആയിരുന്ന ഹാരിസ് ഇപ്പോള്‍ ഒരു ഹോളോപ്രിക് കമ്പനിയില്‍ പാട്‌നര്‍ ആണ്. ഈ കൊറോണ […]

Local

കോഴിക്കോട് ജില്ലയില്‍ മാത്രം 14 കോവിഡ് തീവ്രതാ കേന്ദ്രങ്ങള്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 14 കോവിഡ് ഹോട്ട്സ്പോട്ടുകളുണ്ടെന്ന് ആരോഗ്യവകുപ്പ്. ഇവിടെ കര്‍ശന നിരീക്ഷണം തുടരാനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. ജനങ്ങള്‍ സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. ജില്ലയിലെ എടച്ചേരി, അഴിയൂര്‍, കിഴക്കോത്ത്, വേളം, ആയഞ്ചേരി, ഉണ്ണികുളം, മടവൂര്‍, ചെക്കിയാട്, തിരുവള്ളൂര്‍, നാദാപുരം, ചെങ്ങരോത്ത്, കായക്കൊടി വില്ലേജുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനില്‍ ഉള്‍പ്പെടുന്ന പയ്യാനക്കല്‍, കൊളത്തറ ഡിവിഷനുകളും പട്ടികയിലുണ്ട്. സര്‍ക്കാര്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ നാല് ജില്ലകളില്‍ കോഴിക്കോടും ഉള്‍പ്പെട്ടിരുന്നു.

Local

കുട്ടികള്‍ക്ക് ഫുഡ് കിറ്റ് വിതരണം ചെയ്ത് വേറിട്ട പ്രവര്‍ത്തനവുമായി അഡ്വ.ഷമീര്‍ കുന്ദമംഗലവും അസീസ് ചേരിഞ്ചാലും

ലോക്ഡൗണ്‍ സമയത്ത് കുട്ടികള്‍ക്കാവശ്യമായ ഭക്ഷണ സാധനങ്ങളും മിട്ടായികളുമടങ്ങുന്ന കിറ്റ് വിതരണം ചെയ്ത് അഡ്വ.ഷമീര്‍ കുന്ദമംഗലവും അസീസ് ചേരിഞ്ചാലും. സുമനസ്സുകളുടെയും കച്ചവടക്കാരുടെയും പ്രവാസികളുടെയും സഹായത്തോടെയാണ് കുട്ടികള്‍കള്‍ക്കുള്ള സ്‌പെഷ്യല്‍ ഫുഡ് കിറ്റ് വിതരണം ചെയ്തത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഭക്ഷണ കിറ്റുമായി ഒരു വീട്ടില്‍ ചെന്നപ്പോള്‍ അവിടുത്തെ കുട്ടികള്‍ ബിസ്‌ക്കറ്റ് വാങ്ങി തരുമോ എന്ന ചോദ്യമാണ് ഇതു പോലൊയൊരു ഫുഡ് കിറ്റ് കൊടുക്കാന്‍ പ്രേരിപ്പിച്ചത് എന്ന് ഷമീര്‍ കുന്ദമംഗലം പറയുന്നു. ഷമീറിന്റെ ജന്മദിനമായ ഇന്ന് മക്കളായ സയാന്‍ ഷമീറും, ഇസ്സ […]

വാഹനങ്ങൾ ഓടാൻ ഒറ്റ, ഇരട്ട അക്ക ക്രമീകരണം

ഏപ്രിൽ 20 മുതൽ ഇടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ട അക്ക നമ്പർ വാഹനങ്ങൾ ഓടാൻ അനുവദിക്കുന്ന രീതിയിൽ ക്രമീകരണം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് ഇളവുകൾ ഉണ്ടാകും.നിർത്തിയിട്ട വാഹനങ്ങൾ കേടാവാതിരിക്കാൻ ആഴ്ചയിൽ ഒരിക്കൽ അവ സ്റ്റാർട്ട് ചെയ്യുന്നതിനുള്ള അനുമതി നൽകും. യൂസ്ഡ് വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. മറ്റെവിടെയെങ്കിലും നിർത്തിയിട്ട വാഹനങ്ങൾക്കും ഈ അവസരം ഉപയോഗിക്കാം.അതിഥി തൊഴിലാളികൾക്കും സാമൂഹ്യ അടുക്കളയിലേക്കും ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നുവെന്ന്  സിവിൽ സപ്ലൈസ് ഉറപ്പാക്കണം. അവശ്യ മരുന്നുകൾ […]

error: Protected Content !!