കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പൊയ്യയില്‍ വന്‍ വാറ്റ് ചാരായ വേട്ട. കുഴിപ്പുറത്ത് അഖില്‍(27) എന്നയാളുടെ അടുത്ത് നിന്നാണ് ലിറ്റര്‍ കണക്കിന് വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്. ഇയാള്‍ വര്‍ഷങ്ങളായി വാറ്റുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.ഈ പ്രദേശത്ത് മറ്റാരും പ്രവേശിക്കാത്തതിനാല്‍ ഇതുവരെ പുറംലോകമറിഞ്ഞിരുന്നില്ല. കുഴിപ്പുറത്ത് തറവാട് വീട്ടില്‍ വെച്ചാണ് വാറ്റപകരണങ്ങളുമായി പിടിയിലായത്.

വൈകീട്ട് രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. ഇയാളുടെ നാലോളം വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത സാധനങ്ങള്‍ വാഹനത്തില്‍ കൊള്ളാത്തതിനാല്‍ പോലീസ് മറ്റൊരു വണ്ടി വിളിച്ചാണ് കൊണ്ടുപോയത്. കുന്ദമംഗലം എസ്ഐ ശ്രീജത്ത്, എസ് ഐ ജോര്‍ജ്ജ് എസ് ഐ സുരേഷ് ‘ എ.എസ് ഐ അബ്ദുറഹിമാൻ, എ.എസ് ഐ.ബൈജുനാഥ്., സീനിയർ സി.പി ഒ രജീഷ്, സി പി ഒ ബിജേഷ് സി.പി.ഒ.അനസ്, ഡ്രൈവർ സുഖീഷ് നേതൃത്വത്തിലാണ് റെയ്ഡ്ഡ് നടന്നത്.

