Local

വാറ്റുചാരായവും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

കുന്ദമംഗലം പോലീസും എക്‌സൈസും വിവിധ റെയ്ഡുകളില്‍ വാറ്റുചാരായവും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കോഴിക്കോട് വെള്ളലശ്ശേരിയില്‍ നിന്നും വിരുപ്പിലേക്കു പോകുന്ന റോഡില്‍ മലയില്‍ തൊടികയില്‍ റോഡിന്റെ കിഴക്കു ഭാഗം കുറ്റിക്കാടുകള്‍ക്കിടയില്‍ നിന്നുമാണ് ് 68 ലിറ്റര്‍ വാഷ് കുന്ദമംഗലം എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഒഫീസര്‍ പ്രിയരഞ്ജന്‍ ദാസും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്. സിവില്‍ എക്‌സൈസ് ഓഫീസര്‍ അഖില്‍.വി, സുജീഷ് .കെ ,എക്‌സൈസ് ഡ്രൈവര്‍ കെ.ജെ.എഡിസണ്‍ എന്നിവരും പാര്‍ട്ടിയിലുണ്ടായിരുന്നു. ചാത്തമംഗലം വെള്ളലശ്ശേരി ഭാഗത്ത് നിന്ന് സുരേന്ദ്രന്റെ വീട്ടില്‍ നിന്നാണ് കുന്ദമംഗലം […]

Local

സൗജന്യ ചക്ക വിതരണം നടത്തി

മാര്‍ച്ച് 23 മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ ലോക്ക് ഡൌണ്‍ മൂലം നിത്യോപയോഗ സാധനങ്ങള്‍ക്കും ദൈനംദിന ജീവിതചിലവുകലള്‍ക്കും ദുരിതമനുഭവിക്കുന്ന ഈ സാഹചര്യത്തില്‍ ചെലവൂരിലുള്ള ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം സമീപവാസികളായ 80 കുടുംബങ്ങള്‍ക്ക് സൗജന്യമായി ചക്ക വിതരണം നടത്തി മാതൃകയായി. സ്വന്തം ഫാമില്‍ നിന്നും ഉത്പാദിപ്പിച്ച ചക്കയുടെ വിതരണം കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ വാര്‍ഡ് കൌണ്‍സിലര്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിലെ ജീവനക്കാര്‍, ശുചിത്വ മിഷന്‍ നോടല്‍ ഓഫീസര്‍ ഡോ. തങ്കമണി സീ കെ, സ്ഥാപനത്തിലെ ഫാം മേധാവി […]

Local

ഭക്തരുടെ ക്ഷേത്ര ദർശനം പാലക്കാട് 18 പേർ അറസ്റ്റിൽ

പാലക്കാട് : സംസ്ഥാനം രോഗമുക്തിയിലേക്ക് കടക്കാൻ അതീവ പരിശ്രമം നടത്തുമ്പോൾ പാലക്കാട് 18 പേർ അറസ്റ്റിൽ. ലോക്ക് ഡൗൺ നിയമം ലംഘിച്ച് കണ്ടാർകാവിൽ ക്ഷേത്ര ദർശനം നടത്തിയ ഭക്തർക്കെതിരെയാണ് പോലീസ് കേസെടുത്തത്. നേരത്തെ ഇത്തരം ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ ആളുകളെ പങ്കെടുക്കാൻ അനുവാദം ഇല്ലാത്ത സാഹചര്യത്തിൽ ചടങ്ങുകൾ ഭാരവാഹികളിൽ ചിലർ പങ്കെടുത്ത് നടത്തണം എന്നിരിക്കെ എല്ലാ സർക്കാർ നിയമവും കാറ്റിൽ പറത്തിയാണ് 26 ഓളം പേർ ഈ ദര്ശനത്തിൽ പങ്കെടുത്തത്. സംഭവം അറിഞ്ഞെത്തിയ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടവരെ […]

Local

രാജ്യം അതീവജാഗ്രതയിൽ: 437 കോവിഡ് മരണങ്ങൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 23 മരണങ്ങൾ . ആകെ രോഗികളുടെ എണ്ണം 13300 കടന്നിരിക്കുകയാണ്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 1007 കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ മരണം 437 ആയി. മഹാമാരിയുടെ വ്യാപനം തടയിടാൻ കേന്ദ്ര സർക്കാർ നിരന്തരമായ ഇടപെടലുകൾ നടത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ വ്യാഴാഴ്‌ച രോഗ, മരണ നിരക്കില്‍ നേരിയ കുറവുണ്ടായി. ലോക്ക് ഡൗണുമായുള്ള നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയ സാഹചര്യത്തിൽ ഇന്നലെ സംസ്ഥാനം മന്ത്രി […]

പാലക്കൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ റമളാൻ കിറ്റ് വിതരണം

കുന്ദമംഗലം : പാലക്കൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഒരു മാസത്തേക്ക് ആവിശ്യമായ അരിയും ഭക്ഷ്യ വസ്തുക്കളും അടങ്ങിയ റമളാൻ കിറ്റ് വിതരണം കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ അഡ്വ: പി ടി എ റഹീം നിർവഹിച്ചു. പ്രദേശത്തെ നിർദരരായ 1300 ഓളം കുടുംബങ്ങൾക്കാണ് ഈ സഹായം ലഭ്യമാകുക നേരത്തെ ഈസ്റ്റർ, വിഷു ദിനങ്ങളിലും ഇത്തരത്തിൽ കിറ്റ് വിതരണം സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ പാലക്കൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പാലക്കൽ അബൂബക്കർ, മുൻ എംഎൽഎ യു.സി രാമൻ, ‘ഗ്രാമ […]

പൂരമില്ലാത്ത നിരാശ ചുമരിൽ വരച്ചിട്ട് “രാമകൃഷ്ണൻ”

പൂരങ്ങളുടെ പൂരമായ ലോകാത്ഭുതങ്ങളിൽ തന്നെ മലയാളികളുടെ അഹങ്കാരമായി വാഴ്ത്തപ്പെടുന്ന തൃശ്ശൂർ പൂരം ഇത്തവണ കാണാൻ സാധിക്കാത്തതിൽ ദുഃഖിതനാണ് കുന്ദമംഗലം കോഴിക്കോട് ജില്ലയിലെ കളരിക്കണ്ടി മാമ്പറ്റമ്മൽ സ്വദേശി രാമകൃഷ്ണൻ. ഈ 62 ക്കാരൻ ജനിച്ചു വളർന്നത് പൂര പ്രേമികളുടെ നാടായ തൃശ്ശൂരിൽ തന്നെയാണ്. 25 വർഷങ്ങൾക്ക് മുൻപാണ് ഇദ്ദേഹം കുടുംബത്തിനൊപ്പം കോഴിക്കോട് എത്തുന്നത്. പത്ത് വർഷമായി മാമ്പറ്റമ്മലിൽ താമസം തുടങ്ങിയിട്ട്. തന്റെ ജീവിതത്തിലെ തുടർച്ചയായ 50 വർഷത്തിൽ ഒരിക്കൽ പോലും അദ്ദേഹം തൃശ്ശൂർ പൂരം ഒഴിവാക്കിയിട്ടില്ല. പന്ത്രണ്ടാം വയസ്സിൽ […]

സ്നേഹ സന്ദർശനം നടത്തി

കുന്ദമംഗലം : കൊറോണ കോറണ്ടൈനിലുള്ള ആളുകളേയും കോറണ്ടൈൻ പൂർത്തീകരിച്ചവരുടേയും വീടുകളിൽ സ്നേഹ സന്ദർശനം നടത്തി. ഒട്ടേറെ ദിവസം വീട്ടിലിരുന്നതിൻ്റെ മാനസിക പിരിമുറുക്കം കുറക്കുന്നതിനും , ചില പ്രയാസങ്ങൾ ഇടപെടലിലൂടെ പരിഹരിക്കുന്നതിനുമെല്ലാം ഈ സന്ദർശനം ഉപകരിച്ചിട്ടുണ്ട്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിച്ചതിൻ്റെ അഭിവാദ്യങ്ങൾ നേർന്നു’ കൊണ്ടു മാണ് ടീം മടങ്ങിയത്. പിലാശ്ശേരി പ്രദേശത്ത് സന്ദർശനം നടത്തിയ സംഘത്തിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അസ്മിജ സക്കീർ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ ആസിഫ റഷീദ്, ദീപ വിനോദ് , […]

നൂറ് മേനി വിളവെടുപ്പോടെ പൈങ്ങോട്ടു പുറത്ത് കൊയ്ത്തുൽസവംതുടങ്ങി

കുന്ദമംഗലം: കാർഷിക വികസന ക്ഷേമ വകുപ്പിന്റെയും കുന്ദമംഗലം ഗ്രാമപ്പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പതിറ്റാണ്ടുകളോളം തരിശ് ഭൂമിയായി കിടന്നിരുന്ന പൈങ്ങോട്ട് പുറം പതിനാറാം വാർഡിലെ നെൽ വയലിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുൽസവം കൊറോണ രോഗഭീതിയുടെ സാഹചര്യത്തിൽ യാതൊരു വിധ ഔദോഗിക ചടങ്ങുകളുമില്ലാതെ കൊയ്ത്ത് യന്ത്രത്തിന്റെ സഹായത്തോടെ തുടക്കം കുറിച്ചു. കൃഷി ഓഫീസർ ഷാാജി ,കൃഷി ഉദ്യോഗസ്ഥരുടെ സാന്നിിധ്യത്തിൽ വാർഡ് മെമ്പർ ഷമീന വെളളക്കാട്ട് കൊയ്ത്തുത്സവം ഫ്ലാഗ് ഓഫ് ചെയ്തു. 2 ഏക്കർ സ്ഥലത്തെ വിത്തിടൽ കർമ്മം കഴിഞ്ഞ ജനുവരിയിൽ കോഴിക്കോട് […]

News

കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവ് ഇറങ്ങി. ഇല്ലെങ്കില്‍ IPC സെക്ഷന്‍ 188 പ്രകാരം നടപടി; കലക്ടര്‍

കോഴിക്കോട്: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി വീടിനു പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഐഎഎസ്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് രോഗത്തില്‍നിന്നു ജനങ്ങളെ കൂടുതല്‍ സുരക്ഷിതരാക്കുന്തനിനായി അത്യാവശ്യ കാര്യങ്ങള്‍ക്ക് വീടിനു പുറത്തിറങ്ങുന്നവര്‍ മാസ്‌കോ തൂവാലയോ ധരിക്കേണ്ടത് അത്യാവശ്യമാണെന്നു ജില്ലാ മെഡിക്കള്‍ ഓഫിസര്‍ അറിയിച്ചതായി ഇതുമായിബന്ധപ്പെട്ട ഉത്തരവില്‍ കലക്ടര്‍ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി വീടിനു പുറത്തിറങ്ങി ഒന്നില്‍ കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും തൂവാലയോ മാസ്‌കോ […]

Local

മുക്കം ഇരട്ടക്കൊലപാതകം; പ്രതി ബിര്‍ജുവിനെ കസ്റ്റഡിയിലെടുത്തു

മുക്കം : മുക്കത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി ബിര്‍ജുവിനെ മുക്കം പോലീസ് കസ്റ്റഡിയില്‍ വാങ്ങി. അമ്മ ജയവല്ലിയെ കൊലപ്പെടുത്തിയ കേസിലാണ് ബിര്‍ജുവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. വ്യാഴാഴ്ച രാവിലെ ബിര്‍ജുവിനെ മണാശ്ശേരിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. മുക്കം സി.ഐ. ബി.കെ. സിജുവിനാണ് അന്വേഷണച്ചുമതല. വീട്ടില്‍ വെച്ച് ഇയാള്‍ സുഹൃത്ത് ഇസ്മയിലിന്റെ സഹായത്തോടെ അമ്മ ജയവല്ലിയുടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു എന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. […]

error: Protected Content !!