ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 23 മരണങ്ങൾ . ആകെ രോഗികളുടെ എണ്ണം 13300 കടന്നിരിക്കുകയാണ്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 1007 കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ മരണം 437 ആയി. മഹാമാരിയുടെ വ്യാപനം തടയിടാൻ കേന്ദ്ര സർക്കാർ നിരന്തരമായ ഇടപെടലുകൾ നടത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വ്യാഴാഴ്‌ച രോഗ, മരണ നിരക്കില്‍ നേരിയ കുറവുണ്ടായി.
ലോക്ക് ഡൗണുമായുള്ള നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയ സാഹചര്യത്തിൽ ഇന്നലെ സംസ്ഥാനം മന്ത്രി സഭായോഗം ചേർന്ന് വേണ്ട ഇളവുകൾ നൽകി. നിലവിൽ ലോക്ക് ഡൗൺ സംസ്ഥാനങ്ങളിൽ കർശനമായി തുടരുകയെന്നതാണ് രാജ്യത്തിന്റെ തീരുമാനം. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഏഴ് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 23 പേർരോഗമുക്തരായി. തുടർച്ചയായി രോഗം ബേധമാകുന്നത് സംസ്ഥാനത്തിന് ഏറെ ആശ്വാസം നൽകുന്നുണ്ട്

