പാലക്കാട് : സംസ്ഥാനം രോഗമുക്തിയിലേക്ക് കടക്കാൻ അതീവ പരിശ്രമം നടത്തുമ്പോൾ
പാലക്കാട് 18 പേർ അറസ്റ്റിൽ. ലോക്ക് ഡൗൺ നിയമം ലംഘിച്ച് കണ്ടാർകാവിൽ ക്ഷേത്ര ദർശനം നടത്തിയ ഭക്തർക്കെതിരെയാണ് പോലീസ് കേസെടുത്തത്. നേരത്തെ ഇത്തരം ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ ആളുകളെ പങ്കെടുക്കാൻ അനുവാദം ഇല്ലാത്ത സാഹചര്യത്തിൽ ചടങ്ങുകൾ ഭാരവാഹികളിൽ ചിലർ പങ്കെടുത്ത് നടത്തണം എന്നിരിക്കെ എല്ലാ സർക്കാർ നിയമവും കാറ്റിൽ പറത്തിയാണ് 26 ഓളം പേർ ഈ ദര്ശനത്തിൽ പങ്കെടുത്തത്.
സംഭവം അറിഞ്ഞെത്തിയ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടവരെ പിടി കൂടുമെന്ന് അധികൃതർ അറിയിച്ചു. കളക്ടറുടെ നേതൃത്വത്തിലാണ് പോലീസ് സംഘം സംഭവ സ്ഥലത്തെത്തിയത്. സ്ത്രീകൾ ഉൾപ്പെടുന്ന ഭക്തരെയാണ് പോലീസ് പിടി കൂടിയത്.

