Trending

പാലക്കൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ റമളാൻ കിറ്റ് വിതരണം

കുന്ദമംഗലം : പാലക്കൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഒരു മാസത്തേക്ക് ആവിശ്യമായ അരിയും ഭക്ഷ്യ വസ്തുക്കളും അടങ്ങിയ റമളാൻ കിറ്റ് വിതരണം കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ അഡ്വ: പി ടി എ റഹീം നിർവഹിച്ചു. പ്രദേശത്തെ നിർദരരായ 1300 ഓളം കുടുംബങ്ങൾക്കാണ് ഈ സഹായം ലഭ്യമാകുക
നേരത്തെ ഈസ്റ്റർ, വിഷു ദിനങ്ങളിലും ഇത്തരത്തിൽ കിറ്റ് വിതരണം സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ പാലക്കൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പാലക്കൽ അബൂബക്കർ, മുൻ എംഎൽഎ യു.സി രാമൻ, ‘ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്ട് ലീനവാസുദേവ്, സി.പി മുഹമ്മദ്,ഹലീജ് കോയ, ഒ ഉസൈൻ, ബഷീർ, ഹാരിസ് കുന്ദമംഗലം തുടങ്ങിയവർ പങ്കെടുത്തു.

വർഷങ്ങളായി സന്നദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന പാലക്കൽ ഗ്രൂപ്പ് മാതൃകാപരമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. വർഷാ വർഷങ്ങളിൽ വിതരണം ചെയ്യുന്ന ഇത്തരം കിറ്റുകൾ കോവിഡ് 19 നെ തുടർന്ന് ലോക്ക് ഡൗണിൽ ബുദ്ധിമുട്ടി വീടുകളിൽ കഴിയുന്ന നിരവധി പേർക്കാണ് ഇത്തവണ ഉപകാരപെടുന്നത്. നേരത്തെ പ്രളയ ബാധിത സമയങ്ങളിൽ വാഹനങ്ങൾ വിട്ടു നൽകിയും,ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തും, സാമ്പത്തിക സഹായം നൽകിയും മികച്ച പ്രവർത്തനം കാഴ്ച വെച്ചിരുന്നു. നിലവിൽ സൗജന്യമായി കോഴിക്കോട് മെഡിക്കൽ രോഗികൾക്കായി ക്യാന്റീൻ നടത്തുകയും ചെയ്യുന്നുണ്ട് . ഇത്തരത്തിൽ നിരവധി പ്രവർത്തനങ്ങളാണ് പാലക്കൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പാലക്കൽ അബൂബക്കറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!