രാജ്യം ജാഗ്രതയിൽ : കോവിഡ് മരണം 377

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 38 മരണങ്ങൾ. 1076 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ മരണം 377 ആയി രോഗ ബാധിതർ പതിനൊന്നായിരം കടന്നു. 1306 രോഗമുക്തരായി.മഹാമാരിയുടെ വ്യാപനം കഴിഞ്ഞ ദിവസങ്ങളിലായി ഇരട്ടിയായി വർധിക്കുകയാണ്. മുംബൈയിൽ നിരീക്ഷണത്തിലായിരുന്ന 10 ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ഇതോടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 35 ആയി. രോഗ വ്യാപനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാജ്യത്ത് ലോക്ക് ഡൌൺ 19 ദിവസത്തേക്ക് കൂടി […]

ഒന്നിച്ചു നിൽക്കാം പ്രവാസികൾക്കൊപ്പം

‘ ‘ സിബ്ഗത്തുള്ള കുന്ദമംഗലം ദുരിത ജീവിതത്തിൽ നിന്നും കരകയറാൻ കടൽ കടന്ന പ്രവാസി മലയാളികൾക്ക് കോവിഡ് 19 വിതച്ചത് വലിയ ദുരന്തമാണ്. കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലെന്നറിയപ്പെടുന്ന ഇത്തരം സഹോദരി സഹോദരങ്ങൾ നിലവിൽ നേരിടുന്നത് നിരവധി പ്രതിസന്ധികളാണ്. പഴയത് പോലെയല്ല ഇന്നത്തെ അവസ്ഥ. ഭൂരിഭാഗം പ്രവാസികൾക്കും ജോലി ഇല്ല, കമ്പനികളിൽ നിന്നും പടിയിറങ്ങേണ്ടി വന്നു. ജോലി ചെയ്യാൻ സാധ്യമാകുന്നവരുടെ എണ്ണം വളരെ വിരളം. ഇനി നേരത്തെ ചെയ്തിരുന്ന ജോലി തിരികെ ലഭിക്കുമോ എന്നതും ഉറപ്പില്ല, പലരും ലേബർ […]

സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം – ഫ്രറ്റേണിറ്റി

കോഴിക്കോട്: സിവിൽ പോലീസ് ഓഫീസർ പി എസ് സി റാങ്ക് ലിസ്റ്റിൻ്റെ കാലാവധി നീട്ടണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തോന്നയ്ക്കൽ. കേരള പി എസ് സി യുടെ കെ എ പി അഞ്ചാം ബറ്റാലിയനിലെ 1400 ലധികം ഉദ്യോഗാർത്ഥികൾ എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയും പാസ്സായി റാങ്ക് ലിസ്റ്റ് പുറത്ത് വന്നിട്ട് എട്ട് മാസം കഴിഞ്ഞു. കോപ്പിയടി വിവാദത്തെ തുടർന്ന് ഈ റാങ്ക് ലിസ്റ്റ് 5 മാസത്തോളം മരവിപ്പിച്ചിരുന്നു. മറ്റ് ബറ്റാലിയനുകളിലെ റാങ്ക് ലിസ്റ്റുകളിൽ […]

കേരളത്തിൽ ചൊവ്വാഴ്ച എട്ടു പേർക്ക് കോവിഡ്-19

കേരളത്തിൽ ചൊവ്വാഴ്ച എട്ടു പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള നാലു പേർക്കും കോഴിക്കോട് നിന്ന് മൂന്നു പേർക്കും കാസർഗോഡ് നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ചു പേർ ദുബായിൽ നിന്ന് വന്നവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലെ മൂന്നു പേരും കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ ഓരോരുത്തരുമാണ് ദുബായൽ നിന്നും വന്നവർ. കോഴിക്കോട് ജില്ലയിലെ രണ്ടുപേർക്കും കണ്ണൂർ ജില്ലയിലെ ഒരാൾക്കും […]

അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ ഉടൻ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുനവ്വറലി തങ്ങൾ മുഖ്യമന്ത്രിക്ക് കത്തയച്ചു.

അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ ഉടൻ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുനവ്വറലി തങ്ങൾ മുഖ്യമന്ത്രിക്ക് കത്തയച്ചു. മലപ്പുറം: കച്ചവടക്കാരും, തൊഴിലാളികളും, വിദ്യാർത്ഥികളുമായി വിവിധ ആവശ്യങ്ങൾക്കായി അന്യ സംസ്ഥാനങ്ങളിൽ പോയി അവിടെ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ, ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. രാജ്യത്ത് അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിൽ, കുടുങ്ങി കിടക്കുകയാണ് ഇവർ. ഈ ലോക് ഡൗൺ കാലത്ത് ഒരു നേരത്തെ […]

പീപ്പിൾസ് ഫൗണ്ടേഷൻ വിഷുക്കിറ്റ് വിതരണം ചെയ്തു

കുന്നമംഗലം : പീപ്പിൾസ് ഫൗണ്ടേഷൻ നൽകുന്ന പാരാപ്ലീജിയ രോഗികൾക്കുള്ള വിഷുകിറ്റ് ജമാഅത്തെ ഇസ്ലാമി കുന്നമംഗലം ഏരിയ പ്രസിഡന്റ് കെ.ടി. ഇബ്രാഹിം മാസ്റ്റർ വെൽഫെയർ പാർട്ടി സേവന കൺവീനർ ഇ.പി. ഉമറിന് നൽകി ഉദ്ഘാടനം ചെയ്യുന്നു. എസ്.ഐ.ഒ. ഏരിയ പ്രസിഡന്റ് കെ.ടി. അഫ്‌സൽ, ജനസേവന കോഡിനേറ്റർ പി.എം. ശരീഫുദ്ധീൻ, കെ.ടി. ഫാസിൽ തുടങ്ങിയവർ സംബന്ധിച്ചു

ഡെങ്കിപ്പനി ഭീഷണി; ഓവുചാൽ നവീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്

കൂളിമാട്: ചാത്തമംഗലം പഞ്ചായത്തിലെ കള്ളൻ തോട് കൂളിമാട് റോഡ് പ്രവർത്തി പാതിവഴിയിൽ അവസാനിച്ചതിനാൽ റോഡിന് ഇരുവശങ്ങളിലായി നിർമ്മിച്ച ഓവ്ചാലുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പോലും വെള്ളം കെട്ടി നിൽക്കുന്നു. മഴക്കാലം വരുന്നതോടെ ഈ വെള്ളകെട്ട് വലിയ തോതിൽ ആവുമെന്ന് ഉറപ്പാണ്. ഈ വെള്ളകെട്ടിൽ നിന്ന് കൊതുക് വളർന്ന് ഡെങ്കിപനി പോലെത്തെ പകർച്ചവ്യാധി രോഗങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ പഞ്ചായത്തിലെ ഡെങ്കിപ്പനി കൂടുതൽ സ്ഥീതീകരിച്ച സ്ഥലമാണ് ചിറ്റാരിപ്പിലാക്കൽ.അത് കൊണ്ട് വെള്ളക്കെട്ട് ഒഴിവാക്കാൻ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് […]

വീടുകളിൽ തുണി മാസ്കുകൾ വിതരണം ചെയ്തു

BJP അഖിലേന്ത്യാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം – അംബേദ്കർ ജൻമദിനമായ ഇന്ന് – SC വീടുകളിൽ തുണി മാസ്കുകൾ വിതരണം ചെയ്തു. കുന്ദമംഗലം പഞ്ചായത്തിലെ 17-ാം വാർഡിൽ വിതരണം നടത്തുന്നു. എം.സുരേഷ് ഉൽഘാടനം ചെയ്യുന്നു. മനോജ് കോളേരി, പി.പി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Local

കമ്മ്യൂണിറ്റി കിച്ചനിലേക്ക് സാധനങ്ങള്‍ നല്‍കി

കൊടുവള്ളി: കൊടുവള്ളി മുന്‍സിപ്പാലിറ്റിയുടെ കീഴില്‍ കൊടുവള്ളി ഹൈസ്‌കൂളില്‍ നടന്നുകൊണ്ടിരിക്കുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്കുള്ള നാളികേരമടക്കമുള്ള പച്ചക്കറികളും, സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള മാസ്‌ക്കുകളും മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ A P മജീദ് മാസ്റ്റര്‍ ‘ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം’ പ്രവര്‍ത്തകരില്‍ നിന്നും ഏറ്റു വാങ്ങുന്നു. ചടങ്ങില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി T K പുഷ്പ, ജില്ലാ പ്രസിഡന്റ് സുലൈമാന്‍ കുന്നത്ത്, സെക്രട്ടറി ബൈജു തീകുന്നുമ്മല്‍, C K ജലീല്‍, K ഗോവിന്ദന്‍, മാളു പോയില്‍ത്താഴം അരുണ്‍ കൂടരഞ്ഞി, T M അനില്‍കുമാര്‍, എന്നീവര്‍ […]

Local

പ്രതിസന്ധിഘട്ടങ്ങളെ സ്‌നേഹത്താല്‍ തോല്‍പ്പിക്കുന്നവര്‍

വിഷുദിനത്തില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവുമായി സാമൂഹ്യപ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍. വിഷുദിനത്തില്‍ തെരുവില്‍ കഴിയുന്നവരുടെ വിശപ്പടക്കണമെന്ന ലക്ഷ്യവുമായാണ് ഇദ്ദേഹം രാവിലെ തന്നെ ഭക്ഷണപ്പൊതികളുമായി തന്റെ ആക്ടീവ സ്‌കൂട്ടറില്‍ പുറപ്പെട്ടത്. വഴിയില്‍ ആരെയെങ്കിലും കണ്ടാലെ ആരെങ്കിലും ഫോണില്‍ വിളിച്ചാലോ ഇദ്ദേഹം ഭക്ഷണമെത്തിക്കും. ഇദ്ദേഹം കാരന്തൂരിലേക്ക് പോകുന്ന വഴിയിലായിരുന്നു കുന്ദമംഗലത്ത് സ്റ്റാന്റില്‍ ഇത്തരത്തില്‍ ഒറ്റക്ക് കഴിയുന്നയാളെ ശ്രദ്ദയില്‍പ്പെട്ടത്. തുടര്‍ന്ന് ഉടന്‍ തന്നെ ഇദ്ദേഹത്തിന് ഭക്ഷണമെത്തിച്ചു. കുന്ദമംഗലത്തെ പോര്‍ട്ടറായ ബൈജു വെള്ളവും നല്‍കി. ലോക്ഡൗണ്‍ കാലത്ത് നിരവധി പേരാണ് ഇത്തരത്തില്‍ പാവപ്പെട്ടവര്‍ക്ക് സൗകര്യം […]

error: Protected Content !!