Trending

ഡെങ്കിപ്പനി ഭീഷണി; ഓവുചാൽ നവീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്

കൂളിമാട്: ചാത്തമംഗലം പഞ്ചായത്തിലെ കള്ളൻ തോട് കൂളിമാട് റോഡ് പ്രവർത്തി പാതിവഴിയിൽ അവസാനിച്ചതിനാൽ റോഡിന് ഇരുവശങ്ങളിലായി നിർമ്മിച്ച ഓവ്ചാലുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പോലും വെള്ളം കെട്ടി നിൽക്കുന്നു.

മഴക്കാലം വരുന്നതോടെ ഈ വെള്ളകെട്ട് വലിയ തോതിൽ ആവുമെന്ന് ഉറപ്പാണ്. ഈ വെള്ളകെട്ടിൽ നിന്ന് കൊതുക് വളർന്ന് ഡെങ്കിപനി പോലെത്തെ പകർച്ചവ്യാധി രോഗങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ പഞ്ചായത്തിലെ ഡെങ്കിപ്പനി കൂടുതൽ സ്ഥീതീകരിച്ച സ്ഥലമാണ് ചിറ്റാരിപ്പിലാക്കൽ.അത് കൊണ്ട് വെള്ളക്കെട്ട് ഒഴിവാക്കാൻ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് ഓവ് ചാൽ നിർമ്മിച്ച ഭാഗങ്ങളിൽ വെള്ളം ഒഴുകി പോവാനുള്ള സംവിധാനം ബന്ധപ്പെട്ട അധികാരികൾ ഉണ്ടാക്കണമെന്ന് ചാത്തമംഗലം യൂത്ത് കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സിക്രട്ടറി PWD എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. മന്ധലം പ്രസിഡണ്ട് ഹർഷൽ പറമ്പിൽ, സാലിം പാഴൂർ, ഫഹദ് പാഴൂർ ,ഷരീഫ് മലയമ്മ, ജിയാദ് കൂളിമാട്, വിശ്വൻ വെള്ളലശ്ശേരി, എന്നിവർ സംബന്ധിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!