കൊടുവള്ളി: കൊടുവള്ളി മുന്‍സിപ്പാലിറ്റിയുടെ കീഴില്‍ കൊടുവള്ളി ഹൈസ്‌കൂളില്‍ നടന്നുകൊണ്ടിരിക്കുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്കുള്ള നാളികേരമടക്കമുള്ള പച്ചക്കറികളും, സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള മാസ്‌ക്കുകളും മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ A P മജീദ് മാസ്റ്റര്‍ ‘ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം’ പ്രവര്‍ത്തകരില്‍ നിന്നും ഏറ്റു വാങ്ങുന്നു.
ചടങ്ങില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി T K പുഷ്പ, ജില്ലാ പ്രസിഡന്റ് സുലൈമാന്‍ കുന്നത്ത്, സെക്രട്ടറി ബൈജു തീകുന്നുമ്മല്‍, C K ജലീല്‍, K ഗോവിന്ദന്‍, മാളു പോയില്‍ത്താഴം അരുണ്‍ കൂടരഞ്ഞി, T M അനില്‍കുമാര്‍, എന്നീവര്‍ സംബന്ധിച്ചു.
കമ്മ്യൂണിറ്റി കിച്ചനിലേക്ക് സാധനങ്ങള്‍ നല്‍കി

