Trending

ഒന്നിച്ചു നിൽക്കാം പ്രവാസികൾക്കൊപ്പം

‘ ‘ സിബ്ഗത്തുള്ള കുന്ദമംഗലം

ദുരിത ജീവിതത്തിൽ നിന്നും കരകയറാൻ കടൽ കടന്ന പ്രവാസി മലയാളികൾക്ക് കോവിഡ് 19 വിതച്ചത് വലിയ ദുരന്തമാണ്. കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലെന്നറിയപ്പെടുന്ന ഇത്തരം സഹോദരി സഹോദരങ്ങൾ നിലവിൽ നേരിടുന്നത് നിരവധി പ്രതിസന്ധികളാണ്.

പഴയത് പോലെയല്ല ഇന്നത്തെ അവസ്ഥ. ഭൂരിഭാഗം പ്രവാസികൾക്കും ജോലി ഇല്ല, കമ്പനികളിൽ നിന്നും പടിയിറങ്ങേണ്ടി വന്നു. ജോലി ചെയ്യാൻ സാധ്യമാകുന്നവരുടെ എണ്ണം വളരെ വിരളം. ഇനി നേരത്തെ ചെയ്തിരുന്ന ജോലി തിരികെ ലഭിക്കുമോ എന്നതും ഉറപ്പില്ല, പലരും ലേബർ ക്യാമ്പുകളിലും മറ്റു റൂമുകളിലും ഏറെ ബുദ്ധിമുട്ടി ജീവിക്കുന്ന അവസ്ഥ. ഭക്ഷണത്തിനും, താമസത്തിനും ബുദ്ധിമുട്ടുന്ന ചിലർ. റെഡ് അലർട്ട് പ്രഖ്യാപിച്ച സ്ഥലത്തുള്ളവർക്ക് റൂമിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം. ജോലിയ്ക്ക് പോകാൻ നിലവിൽ സ്വദേശത്ത് ഉള്ളവർക്കും സാധ്യമാകുന്നില്ലെങ്കിലും പ്രവാസികളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടുത്തെ ജനത ഒരുപരിധി വരെ സുരക്ഷിതരാണ്.

ഗൾഫ് രാജ്യങ്ങളിലെ മലയാളി സന്നദ്ധ സംഘടനകൾ കഴിവിന്റെ പരമാവധി സഹായ ഹസ്തവുമായി രംഗത്തുണ്ട്. ലോക്ക് ഡൗൺ കഴിയാതെ പ്രവാസികളെ രാജ്യത്തേക്ക് എത്തിക്കാൻ കഴിയില്ല എന്ന കേന്ദ്ര സർക്കാർ തീരുമാനത്തെ സുപ്രീം കോടതി ശരിവെക്കുക കൂടി ചെയ്തതോടെ തിരിച്ചു വരവുകൾക്കുള്ള പ്രവാസികളുടെ സ്വപ്നവും പൊലിഞ്ഞു. ഇനിയുള്ളത് ദിവസങ്ങളോളം തുടരുന്ന അടച്ചിട്ട ജീവിതം തുടരുക എന്നതാണ്.

കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പ്രവാസികളുടെ പല പ്രശ്നങ്ങളിൽ ഇടപെടുന്നു എന്നത് സ്വാഗതാർഹമാണ്. സംസ്ഥാനത്ത് നിലവിൽ വന്നെത്തിയ പ്രവാസികൾക്കും മറ്റു രാജ്യങ്ങളിൽ കുടുങ്ങി പോയവർക്കുമായി സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ച് തുടങ്ങി. എങ്കിലും എത്തി പിടിക്കാൻ പറ്റാത്ത നിരവധി മലയാളി സഹോദരങ്ങൾ മറു രാജ്യത്തായി ജീവിക്കുന്നു. കേരളം നേരിട്ട മഹാ പ്രളയത്തിൽ നിന്നും കരകയറാൻ ഇരു കൈകളും നീട്ടി സഹായത്തിനെത്തിയവർ ഇന്ന് ദുരന്ത മുഖത്താണ് . അവരുടെ സംരക്ഷണത്തിനായി സർക്കാരുകളും സന്നദ്ധ സംഘടനകളും തയ്യാറാകുമെന്ന് പ്രത്യാശിക്കാം. നാട്ടിൽ മടങ്ങിയെത്തിയവരുടെയും തിരിച്ചെത്താൻ കഴിയാത്തവരുടെയും തുടർ ജീവിതങ്ങളിൽ സർക്കാരുകൾ ഇടപെടലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പ്രളയകാലത്ത് തമ്മുടെ രാജ്യത്തെ സഹായിച്ച പ്രവാസിക്ക് ഇനി എന്ന് വേണ്ട പോലെ സഹായിക്കാൻ കഴിയാത്ത ആശങ്കയിലാണ്. ഏതു സമയത്തും ഏത് പ്രയാസങ്ങളിലും നമ്മോടെപ്പം ചേർന്ന് നിന്ന ഗൾഫ് മലയാളികൾ ഇനി അവരുടെ നിസ്വാഹാ യവസ്ഥ പറയാണ് ഈ നിലയിൽ സാധ്യത. അത്രമേൽ അവിടെ സ്ഥാപനങ്ങിൽ നിന്ന് ജോലിയിൽ ‘നിന്ന് പിരിച്ചുവിടേണ്ട അവസ്ഥ സമ്പന്നതയുള്ളവർക്ക് പോലും വന്ന് പെട്ടിരിക്കയാണ്. കച്ചവട സ്ഥാപനങ്ങളിൽ നിന്ന് ജ്വാലിക്കാരെ കുറക്കൂ ന്നു, ഉയർന്ന നിലവാരമുള്ള പലകമ്പനികളിൽ നിന്നുംശമ്പളം ലഭിച്ചിട്ട് ഒന്നര മാസത്തോളമായി. അത് കൊണ്ട് താമസസ്ഥലത്തെ വാടക നൽകാൻ പറ്റാത്ത സാഹചര്യം ഇങ്ങിനെ വരുമ്പോൾ കെട്ടിട ഉടമകൾ ഇറക്കി വിടുന്ന അവസ്ഥ. എന്നാൽ അവിടെ ലേബർ ക്യാമ്പുകളിലും പ്ലാറ്റിലും പ്രയാസ് പ്പെടുന്നവരെ കനിവ് വററാത്ത ഇവർ ഇപ്പോഴും സഹായിച്ചുകൊണ്ടിരിക്കുന്നു .യു. എ. ഇ യിൽ പിരിച്ചുവിടാനുള്ള നിയമം തന്നെ ഭരണകൂടം പ്രഖ്യാപിച്ചു. പ്രവാസികളുടെ തിരിച്ചു വരവിൽ അമാന്തിച്ചു നിൽക്കാതെ കൊവിടി നെ പ്രതിരോധിച്ച് ലോക ശ്രദ്ധ നേടിയ കേരളം ഈ ഒരു അവസ്ഥയെയും തരണം ചെയ്ത് മാതൃക കാട്ടണം. അന്യ സംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കാണുന്ന കേരളത്തിന് പ്രവാസികളെ പിടിച്ചുയർത്താൻ കഴിയുമെന്ന് വിശ്വസിക്കാം . സംസ്ഥാനത്തെ മുഖ്യ മന്ത്രി പറഞ്ഞത് പോലെ കേരളത്തിലെ ആളുകൾക്കൊപ്പമോ അതിൽ കൂടുതലോ വേണ്ടപ്പെട്ടവർ തന്നെയാണ് പ്രവാസികൾ .

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!