Local

പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്കുള്ള വിഭവങ്ങള്‍ നല്‍കി

കുന്നമംഗലം : കുന്നമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി വിഭവങ്ങള്‍ നല്‍കി. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രെസിഡന്റ് ലീന വാസുദേവന് വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.അബ്ദുറഹ്മാന്‍ വിഭവങ്ങള്‍ കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. കോയ, എഫ്.ഐ.ടി.യു. ജില്ലാ ട്രഷറര്‍ പി.എം. ശരീഫുദ്ധീന്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മണ്ഡലം കണ്‍വീനര്‍ എന്‍. ദാനിഷ്, തുടങ്ങിയവര്‍ സംബന്ധിച്ചു.

Local

രാജ്യത്ത് കോവിഡ് രോഗികള്‍ 9152, മരണം 308 ആയി

രാജ്യത്ത് കോവിഡ് മരണം 308 ആയി. 24 മണിക്കൂറിനിടെ 35 പേര്‍ മരിച്ചു. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇന്ന് രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ അനുസരിച്ച് 9152 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. രാജ്യത്ത് ഇതുവരെ 856 പേര്‍ രോഗമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 1895 ആയി. ഡല്‍ഹിയില്‍ 1154 ഉം തമിഴ്‌നാട്ടില്‍ 1014 കൊവിഡ് രോഗികളുമാണുള്ളത്. രാജസ്ഥാനിലെ കൊവിഡ് രോഗികളുടെ എണ്ണം 796 ആയി. മധ്യപ്രദേശില്‍ […]

Local

പൂരത്തറ റെസിഡന്‍സ് അസോസിയേഷന്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

പൂരത്തറ റെസിഡന്‍സ് അസോസിയേഷന്‍ 200 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു, റെസിഡന്‍സ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എല്ലാ വീടുകളിലും കിറ്റുകള്‍ നേരിട്ട് ഉള്ള സമ്പര്‍ക്കം ഒഴിവാക്കിയാണ് വിതരണം ചെയ്തത്. സിക്രട്ടറി ലാലു സി കെ, ഖജാന്‍ജി ബൈജു, പ്രസിഡന്റ് അഡ്വ :ജയരാജ് എന്നിവര്‍ നേതൃത്വം നല്‍കി.

കോഴിക്കോട്ടെ പ്രമുഖ ഡോക്ടർ പി.എ ലളിത (68) (ഗൈനോക്കോളജി) നിര്യാതയായി

കോഴിക്കോട്: മലബാര്‍ ഹോസ്പിറ്റല്‍ സ്ഥാപക ഡോക്ടര്‍ പി.എലളിത നിര്യാതയായി. ഏറ്റെ കാലമായി അസുഖബാധിതയായിരുന്നു. എരഞ്ഞിപാലത്തെ മലബാര്‍ ഹോസ്പിറ്റലിലെ പ്രശസ്തഡോക്ടര്‍ മണിയാണ് ഭര്‍ത്താവ്. അഞ്ചു തവണ ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച ഡോക്ടർ മരണത്തിനു് കീഴടങ്ങുകയായിരുന്നു. എഴുത്തുകാരി കൂടിയായിരുന്നു ഡോക്ടര്‍ ലളിത. നിരവധി കാന്‍സര്‍ ബോധവല്‍ക്കരണ പരിപാടികളില്‍ നിറസാന്നിദ്ധ്യമായിരുന്നു. ഐഎംഎ വനിതാവിഭാഗം മുന്‍ ചെയര്‍പേഴ്സണായിരുന്നു. എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍സ് ആന്റ് യൂറോളജി സെന്റര്‍ ചെയര്‍പേഴ്സണായും സേവനം അനുഷ്ഠിച്ചിരുന്നു. എകമകള്‍ മിലിമോണി ഡോക്ടറാണ്. മരുമകന്‍ ഡോക്ടര്‍ മിലി സംസ്‌കാരം നാളെ (13-04-2020-തിങ്കള്‍) […]

രണ്ടുപേർക്ക് കൂടി കോവിഡ്19; 36 പേർ രോഗമുക്തി നേടി

ഇനി ചികിത്സയിലുള്ളത് 194 പേർ, ഇതുവരെ രോഗമുക്തി നേടിയവർ 179കോവിഡ് 19 ബാധിച്ച 36 പേർ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇന്ന് രണ്ടു പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂർ, പത്തനംതിട്ട ജില്ലകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിലുള്ളയാൾ ദുബായിൽ നിന്നും പത്തനംതിട്ടയിലുള്ളയാൾ ഷാർജയിൽ നിന്നും വന്നതാണ്.കാസർഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന 2 പേർ) മലപ്പുറം ജില്ലയിലെ ആറു പേരുടേയും കോഴിക്കോട്, ഇടുക്കി […]

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് എല്ലാ സൗകര്യവും ഉറപ്പാക്കും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് എല്ലാ സൗകര്യവും ഉറപ്പാക്കും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്; മേഖലമഹല്ല് കോഡിനേഷൻകമ്മറ്റി മദ്രസകള്‍ വിട്ട് നല്‍കും, ആവശ്യമായ നടപടി സ്വീകരിക്കണം പഞ്ചായത്ത് യു.ഡി എഫ് കമ്മിറ്റി കുന്ദമംഗലത്ത് പ്രവാസികളായ മലയാളികള്‍ തിരിച്ചെത്തുമ്പോള്‍ അവരെ ക്വാറന്റൈന്‍ ചെയ്യാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. തിരിച്ചെത്തുന്ന പ്രവാസികളെയെല്ലാം സ്വീകരിക്കാന്‍ പഞ്ചായത്ത് ഒരുക്കമാണെന്നും അതിനുള്ള എല്ലാ സൗകര്യം ഒരുക്കുമെന്നും പ്രസിഡന്റ് ലീന വാസുദേവന്‍ പറഞ്ഞു. നേരത്തെ പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് കുന്ദമംഗലം പഞ്ചായത്ത് […]

പാലക്കൽ സി.പി മുഹമ്മദിൻ്റെ നേതത്വത്തിൽ പിലാശ്ശേരി കോറി വര്‍ക്ക്‌സ് കുടുംബസഹായ കിറ്റ് വിതരണം ചെയ്തു

പിലാശ്ശേരി കോറി വര്‍ക്ക്‌സ് വര്‍ഷം തോറും നടത്തിവരുന്ന കുടുംബസഹായ കിറ്റ് വിതരണം ചെയ്തു. 1200 കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. പാലക്കല്‍ സി.പി മുഹമ്മദ്, കെ.കെ സി മുഹമ്മദ് പന്തീര്‍പ്പാടം, ജയപ്രകാശ് പിലാശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഷം തോറും ഓണത്തിനും പെരുന്നാളിനും വിഷുവിനും ഇത്തരത്തില്‍ കിറ്റ് വിതരണം ചെയ്യാറുണ്ട്. യുസി രാമന്‍ എംഎല്‍എ, ഖാലിദ് കിളിമുണ്ട, ഒ. ഉസ്സൈന്‍, ഷിഹാബ് പാലക്കല്‍, ഖലീജ് കോയ, […]

Local

അത്യാഹിത മരുന്നുകൾ എയർ കാർഗോ വഴി എത്തിക്കാനൊരുങ്ങി യൂത്ത് ലീഗ്

മലപ്പുറം: യു.എ.ഇ.യിൽ കഴിയുന്ന പ്രവാസികൾക്ക്  എത്തിക്കാനുള്ള എമർജൻസി മെഡിസിനുകൾ വൈറ്റ്‌ഗാർഡ്‌ മെഡി-ചെയിൻ പദ്ധതി പ്രകാരം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുള്ള പ്രത്യേക കാർഗോ വിമാനത്തിൽ അയക്കാനൊരുങ്ങി യൂത്ത് ലീഗ് വൈറ്റ് ഗാർഡ്. ആദ്യഘട്ടത്തിൽ ഏറനാട്‌ ട്രാവൽസ്‌ ആന്റ്‌ ടൂറിസവുമായി സഹകരിച്ചാണു സംവിധാനങ്ങളൊരുക്കിയിട്ടുള്ളത്‌.  ഡോക്‌ടറുടെ മരുന്ന് കുറിപ്പ്‌ കോപ്പിയും ഒറിജിനൽ മരുന്ന് ബില്ലും സഹിതം നെറ്റ്‌ ടൈപ്പ്‌ എൻവലപ്പിൽ, സ്റ്റാൻഡേർഡ്‌ കൊറിയർ പാക്കിംഗ്‌ ചെയ്‌താൽ വീടുകളിൽ നിന്ന് യൂത്ത് ലീഗ് വൈറ്റ്‌ഗാർഡ്‌ അംഗങ്ങൾ  ശേഖരിച്ച്‌ കാർഗോ കളക്ഷൻ പോയന്റിലെത്തിക്കും. […]

Local

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ് 19

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരുള്ള ഏഴുപേര്‍ക്കും കാസര്‍ഗോഡുള്ള രണ്ട് പേര്‍ക്കും കോഴിക്കോടുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പതിവ് വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് രോഗം മാറിയിട്ടുണ്ട്. ലോക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്രം നല്‍കുന്ന എല്ലാ നിര്‍ദേശങ്ങളും സര്‍ക്കാര്‍ പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പഴയ സ്ഥിതിയിലേക്ക് തിരിച്ച് പോകാനായിട്ടില്ല, കേരളത്തിന്റെ നിര്‍ദേശങ്ങള്‍ പ്രധാന മന്ത്രിയെ അറിയിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.

Local

കുന്ദമംഗലത്തുള്‍പ്പെടെ കടകളില്‍ പരിശോധന നടത്തി

കോഴിക്കോട് താലൂക്കിലെ കടലുണ്ടി, ചാലിയം, കരുവന്തിരുത്തി, പറമ്പില്‍ബസാര്‍, കുരുവട്ടൂര്‍, പയിമ്പ്ര, പാലത്ത്, ചേളന്നൂര്‍, ചാത്തമംഗലം, കുന്നമംഗലം തുടങ്ങിയ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി വില്പന ശാലകള്‍, പലവ്യഞ്ജന കടകള്‍, ഫ്രൂട്ട് സ്റ്റാളുകള്‍, ഫിഷ് മാര്‍ക്കറ്റുകള്‍, ചിക്കന്‍ സ്റ്റാളുകള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍  കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറും റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരും പരിശോധന നടത്തി.  വില്പന വില പ്രദര്ശിപ്പിക്കാത്ത വ്യാപാരികള്‍ക്കും  അമിത വില ഈടാക്കിയ വ്യാപാരികള്‍ക്കും  നോട്ടീസ് നല്‍കി.  അവശ്യ സാധനങ്ങള്‍ക്ക് ഏകീകൃത വില ഈടാക്കുന്നതിന് നടപടികള്‍ എടുത്തു. […]

error: Protected Content !!