Trending

പാലക്കൽ സി.പി മുഹമ്മദിൻ്റെ നേതത്വത്തിൽ പിലാശ്ശേരി കോറി വര്‍ക്ക്‌സ് കുടുംബസഹായ കിറ്റ് വിതരണം ചെയ്തു

പിലാശ്ശേരി കോറി വര്‍ക്ക്‌സ് വര്‍ഷം തോറും നടത്തിവരുന്ന കുടുംബസഹായ കിറ്റ് വിതരണം ചെയ്തു. 1200 കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. പാലക്കല്‍ സി.പി മുഹമ്മദ്, കെ.കെ സി മുഹമ്മദ് പന്തീര്‍പ്പാടം, ജയപ്രകാശ് പിലാശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം ചെയ്തത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഷം തോറും ഓണത്തിനും പെരുന്നാളിനും വിഷുവിനും ഇത്തരത്തില്‍ കിറ്റ് വിതരണം ചെയ്യാറുണ്ട്. യുസി രാമന്‍ എംഎല്‍എ, ഖാലിദ് കിളിമുണ്ട, ഒ. ഉസ്സൈന്‍, ഷിഹാബ് പാലക്കല്‍, ഖലീജ് കോയ, എം ബാബുമോന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പന്തീർപാടം സ്വദേശിയായ പാലക്കല്‍ സി.പി മുഹമ്മദ് സ്വദേശത്തും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നേതത്വം നൽകുന്ന വ്യക്തിയാണ്. നിര്‍ധനരായവര്‍ക്ക് വീട് നിര്‍മാണവും മരുന്നും മറ്റ് രോഗങ്ങള്‍ക്കുള്ള ധനസഹായവും ചെയ്ത അദ്ദേഹം എല്ലാ വര്‍ഷവും ഇത്തരത്തില്‍ ഭക്ഷണ കിറ്റ് വിതരണം ചെയ്യാറുണ്ട്. കെ.കെ സി മുഹമ്മദ് പന്തീര്‍പ്പാടം, ജയപ്രകാശ് പിലാശ്ശേരി എന്നിവരടങ്ങിയ ഈ സംഘം പിലാശ്ശേരിയിലും പന്തീര്‍പ്പാടത്തും ഇത്തരത്തില്‍ ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. അതിന്റെ ഭാദഗമാണ് ലോക്ഡൗണിലെ ഈ സഹായം. റമളാൻ കിറ്റ് വിതരണവും വരും ഭി വസങ്ങളിൽ നടക്കം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!