News

കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. അതില്‍ രണ്ട് പേര്‍ കണ്ണൂരിലും 3 പേര്‍ കാസര്‍ഗോഡും ഉള്ളവരാണ്. ഇന്ന് കേരളത്തില്‍ 27 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കാസര്‍ഗോഡ് ജില്ലയിലുള്ള 17 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 8 പേര്‍) കണ്ണൂര്‍ […]

Local

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള ലോക് ഡൗണിൽ ബുദ്ധിമുട്ടുന്ന വയോജനങ്ങൾക്കും രോഗികൾക്കും സഹായവുമായി രംഗത്തുള്ള ജെൻഡർ പാർക്കിന്റെ ഷീ ടാക്സിക്ക് പിന്തുണയുമായി രാജ്യത്തെ പ്രമുഖ സന്നദ്ധ സംഘടനയായ ഹെൽപ്പേജ് ഇന്ത്യ രംഗത്ത്. ആശുപത്രികളിൽ പോകുന്നതിനായി ഷീ ടാക്സിയുടെ സേവനം ആവശ്യപ്പെടുന്ന രോഗികൾക്ക് ഹെൽപ്പേജ് ഇന്ത്യയുടെ പാനലിലുള്ള ഡോക്ടർമാരുമായി വീട്ടിലിരുന്നുകൊണ്ടുതന്നെ സൗജന്യമായി ഓൺലൈൻ കൺസൾട്ടേഷൻ നടത്താവുന്നതാണ്. ഇത്തരത്തിൽ ഓൺലൈൻ കൺസൽട്ടേഷൻ നടത്തുന്ന രോഗികൾക്ക് ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ ഹെൽപ്പേജ് ഇന്ത്യയുടെ സ്റ്റോറുകളിൽ ലഭ്യമാണെങ്കിൽ അവയും സൗജന്യമായി ഷീ […]

Local

രക്തദാനത്തിന് സന്നദ്ധരായി മുന്നോട്ട് വരാന്‍ ജില്ലാ കലക്ടറുടെ അഭ്യര്‍ഥന

ആശുപത്രികളിലെ രക്തബാങ്കുകളില്‍ രക്തം കുറവായ സാഹചര്യത്തില്‍ രക്തദാനത്തിന് സ്വയംസന്നദ്ധരായി ആളുകള്‍ മുന്നോട്ടുവരണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അഭ്യര്‍ഥിച്ചു. കോവിഡ് 19 വ്യാപനത്തിനു ശേഷം രക്തദാനത്തിന് എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്നതും സന്നദ്ധസംഘടനകളുടെയും മറ്റും നേതൃത്വത്തിലുള്ള ക്യാമ്പുകള്‍ നിര്‍ത്തിവെച്ചതുമാണ് പ്രതിസന്ധിക്ക് കാരണം. അര്‍ബുദ രോഗികള്‍, സിസേറിയന്‍, അപകടക്കേസുകള്‍ എന്നിങ്ങനെ ആശുപത്രികളില്‍ ഓരോ ദിവസവും ഏറെ രക്തം ആവശ്യമാണ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പലരും രക്തദാനം ഒഴിവാക്കുന്നത്. സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും സമാന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് […]

പ്രവാസികളുടെ പ്രശ്ന പരിഹാരത്തിന് അടിയന്തിര ഇടപെടൽ നടത്തണം: പി.ടി.എ റഹീം എം.എൽ.എ

കോവിഡ്- 19ന്റെ പശ്ചാതലത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സഹായിക്കുന്നതിന് അടിയന്തിര ഇടപെടൽ നടത്തണമെന്ന് പി.ടി.എ റഹീം എം.എൽ.എ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരും ഇന്ത്യൻ എംബസികളുമായി ബന്ധപ്പെട്ട് നടത്തേണ്ട കാര്യങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ കത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ഗൾഫിലെ ഭൂരിഭാഗം പേരും ഇടുങ്ങിയ മുറികളിൽ തിങ്ങിത്താമസിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് രോഗബാധക്കുള്ള സാഹചര്യം വർധിപ്പിക്കും. ഗൾഫ് രാജ്യങ്ങളിലെ പൂട്ടിക്കിടക്കുന്ന ഇന്ത്യൻ സ്കൂളുകൾ പ്രയോജനപ്പെടുത്തി, ആവശ്യമായ അകലം പാലിച്ചുകൊണ്ട് താമസിക്കുന്നതിന് സാധിക്കുന്ന ക്യാമ്പുകൾ ഒരുക്കാൻ […]

കുന്ദമംഗലംഎഴാം വാർഡിൽ കുടുംബങ്ങൾക്ക് കിറ്റുകൾ നൽകി

കുന്നമംഗലം : ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ടികെ സൗദ വാർഡിൽ കഷ്ടത അനുഭവിക്കുന്ന പട്ടിണിപ്പാവങ്ങക്ക്സഹായമെത്തിച്ച് കർ നിരതയാവുന്നു. വാർഡിലെ കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങൾ പഞ്ചസാര ,ചായപ്പൊടി, പരിപ്പ് ,ചെറുപയർ, മഞ്ഞൾപൊടി, മുളകുപൊടി , തുടങ്ങിയവക്ക് പുറമേ പച്ചക്കറി കിറ്റുംഓരോ വീടുകളിലേക്കും എത്തിച്ചു കൊടുക്കുന്നുണ്ട്. ‘വനിതാ മെമ്പർ .ഇതിനായി തൻറെ സുമനസ്സുകളുടെ സഹായങ്ങൾ ഉപയോഗപ്പെടുത്തി വളരെ സന്തോഷത്തോടെ ഓരോ വീടുകളിലും കിറ്റുകൾ എത്തിച്ചു കൊടുക്കുന്നത് വളണ്ടിയർമാർ മുഖേനയാണ് കിറ്റ് എത്തിച്ചു കൊടുക്കുന്നത് .തൻ്റെവാർഡിൽ വികസനത്തിന് കാണിച്ച ആത്മാർത്ഥത ഈ […]

വിദ്യാലയങ്ങൾ അടച്ചിട്ട സാഹചര്യത്തിൽ സ്വകാര്യ അൺ എയ്‌ഡഡ്‌ അധ്യാപക അനധ്യാപകർക്ക് സർക്കാർ സഹായം നൽകണം

കോഴിക്കോട് : കൊറോണ ജാഗ്രതയുടെ ഭാഗമായി സ്കൂളുകൾ അടിച്ചിട്ട സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യ അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക- അനധ്യാപകർക്ക് സർക്കാർ പ്രത്യേക സഹായം അനുവദിക്കണമെന്ന് പ്രൈവറ്റ് മാനേജ്‍മെന്റ് സ്കൂൾസ് അസോസിഷൻ സംസ്ഥാന പ്രസിഡന്റ് നിസാർ ഒളവണ്ണ, ജനറൽ സെക്രട്ടറി പി കെ മുരളീധരമേനോൻ എന്നിവർ ആവശ്യപ്പെട്ടു. സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുന്നവരാണ് ഭൂരിഭാഗം മാനേജ്മെന്റും. കുട്ടികളിൽ നിന്ന് ലഭിക്കുന്ന ഫീസ് മാത്രമാണ് വരുമാനമാർഗം. സ്കൂളുകൾ പെടുന്നനെ അടച്ചത് കാരണം പല സ്കൂളുകൾക്കും ഫീസ് പിരിഞ്ഞുകിട്ടാനുണ്ട്. ഈ […]

പ്രവാസികളുടെ പ്രയാസങ്ങള്‍ പരിഹരിക്കും – യു.എ.ഇ, കുവൈത്ത് അംബാസഡര്‍മാർ

പ്രവാസികളുടെ പ്രയാസങ്ങളും ആശങ്കകളും പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് യു.എ.ഇ.യിലെയും കുവൈത്തിലെയും അംബാസഡര്‍മാര്‍ കേരള സര്‍ക്കാരിനെ അറിയിച്ചു. സ്കൂള്‍ ഫീസിന്‍റെ കാര്യത്തില്‍ കേരള സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്‍റുകളുമായി യു.എ.ഇ. എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അംബാസഡര്‍ അറിയിച്ചു. കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടുകള്‍ എംബസി പുതുക്കി നല്‍കുന്നുണ്ട്. മെയ് 31 വരെയോ വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നതുവരെയോ വിസകാലാവധി പിഴയൊന്നുമില്ലാതെ നീട്ടിക്കൊടുക്കുമെന്ന് യു.എ.ഇ. ഗവണ്‍മെന്‍റ്  അറിയിച്ചിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. കുവൈത്തിലെ സാമൂഹ്യ സംഘടനകളുടെ സഹായത്തോടെ പ്രവാസി സമൂഹവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് […]

ഓപ്പറേഷൻ സാഗർ റാണി: 7754 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു

*ഇതുവരെ പിടികൂടിയത് 50,836 കിലോഗ്രാം മത്സ്യം*ശക്തമായ നടപടിയിലേക്ക്: 5 ലക്ഷം രൂപ പിഴയും ആറുമാസം വരെ തടവും ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളിൽ ഉപയോഗ ശൂന്യമായ 7754.5 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനത്താകെ 211 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. 20 വ്യക്തികൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.  ഇതോടെ ഓപ്പറേഷൻ സാഗർ റാണിയിലൂടെ ഈ സീസണിൽ 50,836 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നും […]

ലോക് ഡൗണിലും കുട്ടികളെ ചേർത്തുപിടിച്ച് മർകസ് ബോയ്സ് സ്കൂൾ

  കുന്ദമംഗലം: കോവിഡ് 19 പരത്തിയ ആശങ്കയിൽ ലോക് ഡൗൺപ്രഖ്യാപിച്ചതോടെ കുട്ടികളെല്ലാം വീട്ടിലിരിക്കുകയാണ്. പുറത്തെ ജോലികൾ ഒന്നും ഇല്ലാത്തതിനാൽ  കുട്ടികളെ വീട്ടിനുള്ളിൽ അടക്കിയിരുത്തുക വളരെ പ്രയാസമായിരിക്കും എന്നാണ് രക്ഷിതാക്കളും കരുതിയിരുന്നത്. എന്നാൽ മർകസ് സ്കൂളിലെ കുട്ടികൾക്ക് അങ്ങിനെയല്ല. ദിവസവും വെവ്വേറെ ടാസ്കുകളാണ് അധ്യാപകർ നൽകുന്നത്. അതുവഴി അവർ പുറത്തെടുത്ത കഴിവുകൾ ആരെയും ആഴ്ചര്യപ്പെടുത്തുന്നതാണ്. പഠനം, സഹജീവി സ്നേഹം, വിനോധം, കൃഷി തുടങ്ങി എല്ലാത്തിനും കൈ നോക്കേണ്ടതുണ്ട് കുട്ടികൾ എന്ന് പഠിപ്പിക്കുകയാണ് അധ്യാപകർ. സർക്കാർ നിർദ്ദേശങ്ങൾക്കൊപ്പം രക്ഷിതാക്കളുടെ പിന്തുണയും […]

Local

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 4 വീതം പേര്‍ കാസര്‍ഗോഡും കണ്ണൂരും രണ്ടുപേര്‍ക്ക് മലപ്പുറത്തും ഒരാള്‍ വീതം കൊല്ലം തിരുവനന്തപുരം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 11 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് രോഗം ഉണ്ടായത്. ഒരാള്‍ വിദേശത്തുനിന്നും വന്നയാളാണ്. ഇന്ന് 13 പേര്‍ക്ക് രോഗം മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Protected Content !!