കോവിഡ് 19; മരണസംഖ്യ 82,019 ആയി
കോവിഡ് 19 ല്‍ ആഗോളതലത്തില്‍ മരണസംഖ്യ 82,019 ആയി. ലോകത്താകമാനമായി 4800 ലേറെ ജീവനുകളാണ് കൊവിഡ് ഇന്നലെമാത്രം അപഹരിച്ചത്. പതിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരുടെ എണ്ണം 14,30,516 ആയി. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്. യൂറോപ്പില്‍ മരണം അരലക്ഷം കടന്നു. ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, സ്‌പെയിന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് കൊവിഡ് ഏറ്റവും രൂക്ഷമായിട്ടുള്ളത് . അമേരിക്കയില്‍ മരണം 12,790 കടന്നു. ഇന്നലെ മാത്രം 1919 പേരാണ് മരിച്ചത്. മൊത്തം രോഗബാധിതരുടെ എണ്ണം […]






