Local

കോവിഡ് 19; മരണസംഖ്യ 82,019 ആയി

കോവിഡ് 19 ല്‍ ആഗോളതലത്തില്‍ മരണസംഖ്യ 82,019 ആയി. ലോകത്താകമാനമായി 4800 ലേറെ ജീവനുകളാണ് കൊവിഡ് ഇന്നലെമാത്രം അപഹരിച്ചത്. പതിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരുടെ എണ്ണം 14,30,516 ആയി. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്.

യൂറോപ്പില്‍ മരണം അരലക്ഷം കടന്നു. ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, സ്‌പെയിന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് കൊവിഡ് ഏറ്റവും രൂക്ഷമായിട്ടുള്ളത് . അമേരിക്കയില്‍ മരണം 12,790 കടന്നു. ഇന്നലെ മാത്രം 1919 പേരാണ് മരിച്ചത്. മൊത്തം രോഗബാധിതരുടെ എണ്ണം മൂന്നേമുക്കാല്‍ ലക്ഷം പിന്നിട്ടു. ഫ്രാന്‍സില്‍ 1417 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. രാജ്യത്തെ മൊത്തം മരണ സംഖ്യ പതിനായിരം കടക്കുകയും ചെയ്തു. മൊത്തം 11 ലക്ഷത്തോളം പേര്‍ക്കാണ് ഫ്രാന്‍സില്‍ രോഗബാധയേറ്റിട്ടുള്ളത്. ബ്രിട്ടനില്‍ കഴിഞ്ഞദിവസം 786 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ ആറായിരം കടക്കുകയും ചെയ്തിട്ടുണ്ട്. നാലായിരത്തോളം പേര്‍ക്ക് പുതുതായി രോഗം സ്ഥിരികരിച്ചു. മൊത്തം രോഗികളുടെ എണ്ണം അമ്പത്തയ്യായിരം കടക്കുകയും ചെയ്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!