Local

കോവിഡ്-19: ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗമുക്തി

കോവിഡ് 19 സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി ഇന്നലെ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ചായി. രോഗം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലക്കാരായ ഏഴു പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ അവശേഷിക്കുന്നത്. ഇതുകൂടാതെ പോസിറ്റീവായ ഒരു കാസര്‍ഗോഡ് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരുന്നുണ്ട്. ഒരു കാസര്‍ഗോഡ് സ്വദേശി നേരത്തെ രോഗമുക്തി നേടിയിരുന്നു. ജില്ലയില്‍ ഇന്ന് പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.

ഇന്നലെ 24 സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 401 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 367 എണ്ണത്തിന്റെ ഫലം ലഭിച്ചു. 352 എണ്ണം നെഗറ്റീവാണ്. ഇനി 34 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് ആകെ 21,934 പേര്‍ നിരീക്ഷണത്തിലുണ്ട്. മെഡിക്കല്‍ കോളേജില്‍ ഉള്ള 26 പേരും ബീച്ച് ആശുപത്രിയിലുള്ള ഒരാളുമുള്‍പ്പെടെ ആകെ 27 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 17 പേരെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!