Local

ശശി കലിംഗയെ അനുസ്മരിച്ച് ക്യാമറാമാന്‍ വേണുഗോപാല്‍ കാരന്തൂര്‍

അന്തരിച്ച നടന്‍ ശശി കലിംഗയെ അനുസ്മരിച്ച് ക്യാമറാമാന്‍ വേണു കാരന്തൂര്‍. സിനിമയില്‍ താന്‍ വളരെ ഇഷ്ടപ്പെടുന്ന വ്യക്തയായിരുന്നു അദ്ദേഹമെന്ന് വേണു കാരന്തൂര്‍ പറഞ്ഞു. നിരവധി വ്യത്യസ്ഥ വേഷങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ഒരുമിച്ച് ഇതുവരെ പ്രവര്‍ത്തിക്കാന്‍ പറ്റിയില്ലെങ്കിലും ഏറെ ഇഷ്ടമായിരുന്നു അദ്ദേഹം ചെയ്ത വേഷങ്ങളെല്ലാം. മരണ വിവരം വൈകിയാണ് അറിഞ്ഞത്. അതിനാല്‍ വലിയ വിഷമമായി എന്നും അദ്ദേഹം പറഞ്ഞു.

Local

മൂന്നൂറോളം കുടുംബങ്ങള്‍ക്ക് സഹായവുമായി വാര്‍ഡ്‌മെമ്പര്‍ മാതൃകയാവുന്നു

കുന്ദമംഗലം: ലോക്ഡൗണ്‍ സമയത്ത് മൂന്നൂറോളം കുടുംബങ്ങള്‍ക്ക് സഹായവുമായി വാര്‍ഡ്‌മെമ്പര്‍ മാതൃകയാവുന്നു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഇരുപത്തിമൂന്നാം വാര്‍ഡ് മെമ്പര്‍ എം.ബാബുമോനാണ് നാടിനെ ദുരിതത്തിന്റെ ആഴക്കടലിലേക്ക് തള്ളിയിടുന്ന ഈ ആപല്‍ഘട്ടത്തില്‍ തന്റെ വാര്‍ഡിലെ മുന്നൂറോളം കുടുംബങ്ങള്‍ക്ക് പഞ്ചസാരയും, ചായപ്പൊടിയും, പരിപ്പും, ഉള്ളിയും ഉള്‍പ്പെടെ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ നല്‍കി മാതൃകയാവുന്നത്. തന്റെ വിശാല സൗഹൃദ ബന്ധത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് ഇദ്ദേഹം ഇത് നടപ്പില്‍ വരുത്തിയത്. വാഹനത്തില്‍ ഓരോ വീടിന് മുമ്പിലും കിറ്റുകള്‍ എത്തിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഈ മെമ്പര്‍. വാര്‍ഡിലെ […]

Local

ഹോളിവുഡില്‍ വരെ കഴിവ് തെളിയിച്ച് പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ മഹാനടന്‍; ഷിയാസ് ഹംസ

നടന്‍ സിയാസുദ്ധീൻ ഹംസയുടെ അനുസ്മരണം ഒരുപാട് ഏറെ കൗതുകമുയര്‍ത്തുന്ന വശ്യതയുള്ള ചില പ്രത്യേക ഭാവങ്ങള്‍ ആണ് ശശി കലിംഗ യെ വ്യത്യസ്തനാക്കുന്നത് കുറഞ്ഞകാലം കൊണ്ട് മലയാള സിനിമാലോകത്ത് പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ അതുല്യനായ കലാകാരന്‍ ഇന്ന് രാവിലെ ഈ ലോകത്തോട് വിട പറഞ്ഞു നാടക വേദികളിലൂടെ അഭിനയമേഖലയില്‍ സജീവമായ ശശി കലിംഗ സിനിമാ ലോകത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് […]

Local

മരണപ്പെട്ടത് സഹോദരതുല്യന്‍, സ്‌റ്റേജിലെ അതുല്യ പ്രതിഭ; വിജയന്‍ കാരന്തൂര്‍

നടന്‍ ശശി കലംഗയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി വിജയന്‍ കാരന്തൂര്‍. ഏഴോളം സിനിമ മാത്രമേ ഒരുമിച്ചു ചെയ്തിട്ടുള്ളു പക്ഷേ അദ്ദേഹത്തെ കൂടുതല്‍ പരിജയം നാടക രംഗത്താണ് എന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേജ് ഇന്ത്യയില്‍ മികച്ച കൊമേഡിയനായിരുന്നു അദ്ദേഹം. പൃത്ഥിരാജ് അഭിനയിച്ച അന്‍വര്‍ സിനിമയിലായിരുന്നു ആദ്യം ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് ഏഴോളം സിനിമയില്‍ അഭിനയിച്ചു. പണ്ട് ഏഷ്യാനെറ്റിലെ മുന്‍ഷിയില്‍ അഭിനയിച്ചപ്പോളായിരുന്നു ശ്രദ്ധ നേടിയത്. പിന്നീട് സിനിമയിലേക്ക് അപ്രതീക്ഷിതമായാണ് എത്തിയത്. പാലേരി മാണിക്യം സിനിമ ഓഡിഷന്‍ കഴിഞ്ഞ ശേഷം അപ്രതീക്ഷിതമായാണ് […]

സിനിമാ നടൻശശി കലിംഗ (ചന്ദ്രകുമാർ) അന്തരിച്ചു

സിനിമാ നടൻശശി കലിംഗ (ചന്ദ്രകുമാർ) അന്തരിച്ചു. പ്രശസ്ത സിനിമാ നടൻ ശശി കലിംഗ 65 അന്തരിച്ചു ഭാര്യ പ്രഭാവതി പന്തലിo ഗങ്ങൽ കൂത്തുപറമ്പ് സ്വദേശിയാണ് ശശി കലിംn കോഴിക്കോട് ജില്ലയിലെകളരിക്കണ്ടിയിലാണ് താമസം നാടക നടനായ ചന്ദ്രകുമാർ വലുതും ചെറുതുമായ മുന്നൂറിലധികം ചിത്രങ്ങളിൽ വേേഷമിട്ടിട്ടുണ്ട്. സ്വകാര്യ ആപത്രിയിലായിരുന്നു അന്ത്യം ലിവർ സംബധമായ അസുഖമായിരുന്നു മരണകാരണം ശവസംസ്കാരം ഉച്ച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

Local

തപാൽ വകുപ്പ് വഴി ഇനി വീട്ടുപടിക്കൽ പണമെത്തും

ധനമന്ത്രി ഡോ: തോമസ് ഐസക് പദ്ധതിക്ക് തുടക്കമിട്ടു ബാങ്ക് അക്കൗണ്ടിലെ പണം ഇനി തപാൽ വകുപ്പ് വഴി ആവശ്യക്കാരന്റെ വീട്ടുപടിക്കലെത്തും. ക്ഷേമപെൻഷനും സ്‌കോഷർഷിപ്പും ഉൾപ്പെടെയുള്ളവ ലോക്ക്ഡൗൺ കാലത്ത് ബാങ്കുകളിൽ എത്താതെതന്നെ കൈപ്പറ്റാവുന്ന പദ്ധതിയ്ക്ക് തുടക്കമായി.ധനകാര്യമന്ത്രി ഡോ: ടി.എം തോമസ് ഐസക് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിൽ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമിട്ടു.ആധാറും മൊബൈൽ നമ്പറും ബന്ധിപ്പിച്ചിട്ടുള്ള ഏതു ബാങ്ക് അക്കൗണ്ടിൽ നിന്നും പണം ഇത്തരത്തിൽ പോസ്റ്റ് ഓഫീസിൽ വിളിച്ചാൽ പോസ്റ്റുമാൻ മുഖേന വീട്ടിലെത്തിക്കും.ക്ഷേമപെൻഷനുകളുടെയും സ്‌കോളർഷിപ്പുകളുടെയും അടുത്ത ഗഡു […]

Local

ഭിന്നശേഷി കുട്ടികളുടെ വീട്ടില്‍ ഭക്ഷണ കിറ്റുകള്‍ നല്‍കി

കുന്ദമംഗലം പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ വീടിലേക്കും ലീഡര്‍ കെ.കരുണാകരന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മസാല സാധനങ്ങളും പച്ചക്കറിയും അടങ്ങുന്ന കിറ്റുകള്‍ എത്തിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ് ഉദ്ഘാടനെ ചെയ്തു. ഗ്ലൗസുകൾ കുന്ദമംഗലം സേവാഭാരതി നൽകി കുന്ദമംഗലം പോലീസ് സ്റ്റേഷന് ആവശ്യമുള്ള ഗ്ലൗസുകൾ കുന്ദമംഗലം സേവാഭാരതി നൽകി .സേവാഭാരതി കോഴിക്കോട് ഗ്രാമ ജില്ല കോഡിനേറ്റർ ഇ .ജിജിലാഷ് കുന്ദമംഗലം സബ് ഇൻസ്പകർക്ക് കൈമാറി

Trending

സ്‌കോര്‍ഫൗണ്ടേഷന്‍ ജൈവകൃഷി ഉത്തേജന പദ്ധതിക്കൊരുങ്ങുന്നു

കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി വീടുകളില്‍ ഒതുങ്ങി കഴിയുന്ന കുടുംബങ്ങള്‍ക്ക് കാര്‍ഷിക വൃത്തിയില്‍ പ്രോല്‍സാഹനം നല്‍കുക, ജൈവകൃഷി വ്യാപിപ്പിക്കുക, ഒഴിവു സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ എന്‍.ഐ.ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കോര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വിഷ മുക്ത ഭക്ഷണം, രോഗമുക്ത ശരീരം എന്ന സന്ദേശമുയര്‍ത്തി ജൈവകൃഷി ഉത്തേജന പദ്ധതി നടപ്പാക്കുന്നു.സംസ്ഥാനത്ത് പച്ചകറികൃഷി വ്യാപകമാക്കാന്‍ സമൂഹം മുന്നോട്ടു വരണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന്റെ ഭാഗമായി കൂടിയാണ് കാര്‍ഷിക പദ്ധതി നടപ്പില്‍ വരുത്തുന്നത്. ഇതിന്റെ ഭാഗമായി തല്പരരായ തെരഞ്ഞെടുക്കപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് […]

Local

മാതൃക പ്രവര്‍ത്തനങ്ങളുമായി അഡ്വ: ഷമീര്‍ കുന്ദമംഗലവും അസീസ് ചേരിഞ്ചാലും

കുന്ദമംഗലം; അഡ്വ: ഷമീര്‍ കുന്ദമംഗലത്തിന്റെയും, അസീസ് ചേരിഞ്ചാലിന്റെയും നേതൃത്വത്തില്‍ കുന്ദമംഗലത്തിന്റെ വിവിദ ഭാഗങ്ങളില്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഉദാരമതികളുടെ സഹായത്തോടെയാണ് ലോക്ക് ഡൗണ്‍ കാലത്ത് പ്രയാസമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി കിറ്റുകള്‍ വിതരണം ചെയ്തത്. വിതരണത്തിന് ഹാരിസ് കുഴിമയില്‍, അശോക് രാജ്, സുനീര്‍ പി.പി, ജസീര്‍, ജസീല്‍, റെജിന്‍ ദാസ്, നൗഷാദ്, സുബൈദ, ബാബു, സയാന്‍ ഷമീര്‍, ഹിഷാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കേരളത്തില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ അഡ്വക്കറ്റ് ഷമീര്‍ കുന്ദമംഗലത്തിന്റെ നേതൃത്വത്തില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് സഹായം […]

Local

ഓണ്‍ലൈന്‍ മോഡല്‍ പരീക്ഷ നടത്തുന്നു

കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളിലെ 2020 എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് അവശേഷിക്കുന്ന പരീക്ഷകളുടെ മോഡല്‍ പരീക്ഷ ഓണ്‍ലൈനായി ഏപ്രില്‍ 15 വരെ നടത്തുന്നു. 715 റഗുലര്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുടെ സഹായത്തോടെ ഓണ്‍ലൈനായി മൊബൈല്‍ ഫോണില്‍ പരീക്ഷ എഴുതണമെന്നും ഉത്തരങ്ങള്‍ പരീക്ഷക്ക് ശേഷം അയച്ചു നല്‍കുമെന്നും ഹെഡ്മാസ്റ്റര്‍ വി.പ്രേമരാജന്‍ അറിയിച്ചു.

error: Protected Content !!