ജില്ലയില്‍ 50 ശതമാനം കാര്‍ഡുടമകളും റേഷന്‍ കൈപ്പറ്റി
കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഇന്നലെ (3/4/2020) വരേ 50.39 ശതമാനം കാര്‍ഡുടമകളും റേഷന്‍ കൈപ്പറ്റിയതായി ജില്ലാ സപ്‌ളൈ ഓഫീസര്‍ അറിയിച്ചു. 3,87,438 കാര്‍ഡുടമകളാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ റേഷന്‍ കൈപറ്റിയത്. ജില്ലയില്‍ 7,60,652 കാര്‍ഡുടമകളാണ് ആകെയുള്ളത്.









