Kerala

വയോധിക ദമ്പതികള്‍ക്ക് കൊറോണ ഭേദമായി; അഭിമാനത്തോടെ കേരളം

കോവിഡ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വയോധിക ദമ്പതികള്‍ക്ക് രോഗം ഭേദമായി. കോട്ടയം മെഡിക്കല്‍ കോളജില്‍ ആയിരുന്നു ഇവര്‍ ചികിത്സയില്‍ കഴിഞ്ഞത്. തോമസ് (93), മറിയാമ്മ (88) ദമ്പതികളാണ് കൊറോണ ബാധയില്‍ നിന്നു മോചിതരായത്. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നുമായിരുന്നു ഇവര്‍ക്ക് രോഗം പിടിപെട്ടത്. 60 വയസിന് മുകളില്‍ കോവിഡ് ബാധിച്ചവരെ ഹൈ റിസ്‌കിലാണ് പെടുത്തിയിരിക്കുന്നത്. ഈ സാഹതര്യത്തിലാണ് കേരളത്തിന് അഭിമാന നേട്ടം,ൃ. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്കു പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്. ഒരുഘട്ടത്തില്‍ […]

Local

കോഴിക്കോട് ജില്ലയില്‍ സജീവമായി സാമൂഹിക അടുക്കളകള്‍

കുടുബശ്രീ അടുക്കളകളില്‍ ഇന്നലെ വിതരണം ചെയ്തത് 20,589 ഭക്ഷണ പൊതികള്‍ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സാമൂഹിക അടുക്കളകള്‍ സജീവമായി കൂടുതല്‍ ജനങ്ങളിലേക്ക് എത്തുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് അടുക്കളയുടെ നടത്തിപ്പ് ചുമതല. കോഴിക്കോട് ജില്ലയിലെ 70 ഗ്രാമ പഞ്ചായത്തുകള്‍, ഏഴ് മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷന്‍ എന്നിവിടങ്ങളിലായി 91 അടുക്കളയില്‍ പ്രവര്‍ത്തനവും വിതരണവും നടക്കുന്നുണ്ടെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി കവിത പറഞ്ഞു. ഇതില്‍ 86 അടുക്കളകള്‍ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടും മൂന്നും […]

Local

നിശ്ചലമാവുന്നത് ജീവിതംകൂടിയാണ്; പ്രതിസന്ധിയിലായി ലോറി തൊഴിലാളികള്‍

പണ്ടുകാലത്ത് ആയിരത്തിലതികം ലോറികളും പതിനായിരത്തിലതികം തൊഴിലാളികളുമുള്ള നാടായിരുന്നു ആരാമ്പ്രവും കൊട്ടക്കാവയലുമെല്ലാം. കാലം മാറിയതിനനുസരിച്ച് ലോറികളുടെയും ലോറി തൊഴിലാളികളുടെയും എണ്ണത്തില്‍ കുറവ് വന്നെങ്കിലും ഈ പ്രദേശങ്ങള്‍ ലോറി ഗ്രാമമായി നിലനിന്നു. വര്‍ഷത്തില്‍ രണ്ട് പെരുന്നാള്‍ ദിനങ്ങളില്‍ മാത്രമായിരുന്നു ഇന്നാട്ടുകാര്‍ നിരനിരയായി നിര്‍ത്തിയിട്ട ലോറികളുടെ അപൂര്‍വ്വ കാഴ്ച കാണാറുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ ദിവസങ്ങളായി ഇത്. കണ്ടു കൊണ്ടിരിക്കുന്നു. രാജ്യത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് നിരനിരയായി നിര്‍ത്തിയിട്ട ലോറികള്‍ ഇവിടെ കാണാന്‍ തുടങ്ങിയത്. […]

Local

സാമൂഹ്യ പ്രവര്‍ത്തകരെ വേട്ടയാടുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക; സോളിഡാരിറ്റി

കോഴിക്കോട്: ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം പ്രയാസത്തില്‍ അകപ്പെട്ട സാധാരണ ജനങ്ങള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഭക്ഷണത്തിനും മറ്റും സഹായിക്കുവാനായി മുന്നിട്ടിറങ്ങിയ കേരളത്തിലെ സാമൂഹിക പ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്ന സര്‍ക്കാര്‍ നടപടി അപലപനീയമെന്ന് സോളിഡാരിറ്റി കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ തങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനായി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്യുകയും മറ്റുള്ള സംഘടനാ പ്രവര്‍ത്തകരെ അകറ്റി നിര്‍ത്താന്‍ വേണ്ടി കള്ളക്കേസില്‍ കുടുക്കുകയാണെന്നും സോളിഡാരിറ്റി ആരോപിച്ചു. നാട് ദുരന്തമുഖത്ത് പകച്ചു നില്‍ക്കുമ്പോള്‍ സേവന […]

Local

ചിത്രരചനാ മത്സരം: കൊറോണക്കാലത്തെ നിറക്കൂട്ടുകള്‍

കൊറോണക്കാലത്ത് വീടുകള്‍ക്കുളളില്‍ കഴിയുന്ന കുട്ടികള്‍ക്കായി കേരള ലളിതകലാ അക്കാദമി കോറോണക്കാലത്തെ നിറക്കൂട്ടുകള്‍ എന്ന പ്രമേയത്തില്‍  ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. എ3 സൈസ് കടലാസില്‍ വരച്ച ചിത്രങ്ങള്‍ secretary@lalithkala.org  എന്ന ഇമെയില്‍ അഡ്രസ്സിലേക്കാണ് അയക്കേണ്ടത്. എല്‍.പി, യു.പി ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍പ്പെട്ട കലാകാരന്മാര്‍ക്ക് ഇമേജുകള്‍ അയക്കാം. ഓരോ ജില്ലയിലേയും 12 വീതം ചിത്രകാരന്മാര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും എത്തിച്ചു നല്‍കും. കൊറോണക്കാലത്തെ നിറക്കൂട്ടുകള്‍ എന്ന് വ്യക്തമാക്കുന്ന അര പേജില്‍ കവിയാത്ത കുറിപ്പും തയ്യാറാക്കി രക്ഷാകര്‍ത്താക്കളുടെ സാക്ഷ്യപത്രത്തോടൊപ്പം അയയ്ക്കണം. ചിത്രത്തോടൊപ്പം പേര്, പഠിക്കുന്ന ക്ലാസ്സ്, […]

Local

കോവിഡ്- 19; ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 21,934 പേര്‍

കോഴിക്കോട് ജില്ലയില്‍ ആകെ 21,934 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. പുതുതായി വന്ന ഒന്‍പത് പേര്‍ ഉള്‍പ്പെടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 28 പേരാണ് ആകെ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. നാല് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.  ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 25 കാരനായ യുവാവ് മാര്‍ച്ച് 18 നുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ (AI 938) ദുബായില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി എട്ടിന് എത്തുകയും രാത്രി 9 മണിയോടെ സ്വന്തം വാഹനത്തില്‍ […]

News

ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കൾ മുടങ്ങരുത്- മുഖ്യമന്ത്രി

വയോജനങ്ങൾ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കുള്ള സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സംസ്ഥാന സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ കീഴിൽ വയോജനങ്ങൾ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ, സ്ത്രീകൾ- കുട്ടികൾ എന്നിവർക്കായി സർക്കാർ നേരിട്ടും സർക്കാർ അംഗീകാരത്തോടെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 33,000 അന്തേവാസികളുണ്ട്.കൊറോണയുടെ ഭാഗമായി നിയന്ത്രണം വന്നപ്പോൾ ഇവിടങ്ങളിൽ ഇവർക്ക് അവശ്യസാധനങ്ങൾ ലഭിക്കാത്ത അവസ്ഥയുണ്ട്. മാനസിക വെല്ലുവിളി നേരിടുന്നവരുടെ 124 സ്ഥാപനങ്ങളിൽ മരുന്നിന് ദൗർലഭ്യം അടിയന്തരമായി പരിഹരിക്കാൻ സാമൂഹ്യനീതി, […]

Local

നേരിടുന്നത് ഇതുവരെയില്ലാത്ത കഷ്ടപ്പാട്; കാണാതെ പോകരുത് ക്ഷീരകര്‍ഷകരുടെ ഈ ദുരവസ്ഥ

അവാര്‍ഡിനര്‍ഹനായ ക്ഷീരകര്‍ഷകന് കൊറോണക്കാലത്ത് ലഭിച്ചത് ലക്ഷങ്ങള്‍ തിരച്ചടക്കാനുള്ള നോട്ടീസ് കാര്‍ഷിക കേരളത്തിന്റെ നട്ടെല്ലാണ് ക്ഷീര കര്‍ഷകര്‍. ഒട്ടേറെ പേരാണ് പശുവിനെ വളര്‍ത്തുന്നത് ഉപജീവന മാര്‍ഗ്ഗമായി ജീവിക്കുന്നത്. പല തരത്തിലുള്ള ആനുകൂല്യങ്ങളും മറ്റും ഗവണ്‍മെന്റ് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇതെല്ലാം ശരിയായ രീതിയില്‍ കര്‍ഷകരിലേക്ക് എത്തുന്നുണ്ടോ അവര്‍ക്ക് ആവശ്യത്തിന്് പ്രോത്സാഹനം ലഭിക്കുന്നുണ്ടോ എന്നത് സംശയമാണ്. വര്‍ഷങ്ങളോളമായി ക്ഷീരകര്‍ഷക രംഗത്ത് തുടരുന്ന വ്യക്തിയാണ് ചെറുകുളത്തൂര്‍ വെണ്ണാറയില്‍ ഗോപാലനും കുടുംബവും. ക്ഷീരകര്‍ഷക അവാര്‍ഡിനുവരെ അര്‍ഹനായ ഇദ്ദേഹം നിലവില്‍ പതിനഞ്ചോളം പശുക്കളെയാണ് വളര്‍ത്തുന്നത്. എന്നാല്‍ കരുതുന്നപോലെ […]

പാഴ് ചിലവുകൾക്കറുതി വരുത്തൂ എന്നിട്ടാവാം സാലറി ചാലഞ്ച് യു സി രാമൻ(മുൻ എം എൽ എ)

ഈ കൊറോണാ കാലത്ത് സാലറി ചലഞ്ചിനായ് കേരള സർക്കാർ നടത്തിയ അഭ്യർത്ഥനയെ പൊതുവേ പ്രതിപക്ഷം സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. എന്നാൽ പ്രതിപക്ഷം സ്വീകരിക്കുന്ന ജനാധിപത്യ സമീപനമല്ല ഇടതുപക്ഷ സർക്കാരിൽ നിന്നും തിരിച്ചു ലഭിക്കുന്നത്. ഏകപക്ഷീയവും, ജനാധിപത്യ വിരുദ്ധവും, സ്വജനപക്ഷപാതവും ധാർഷ്ട്യം നിറഞ്ഞതുമായ സമീപനങ്ങളുമാണ് ഗവൺമെന്റ് നാളിതു വരെ കാണിച്ചിട്ടുള്ളത്‌ – അഥവാ ഇപ്പോഴും കാണിക്കുന്നത്. ഒരു പക്ഷെ നാളിതുവരെയുള്ള ഒരു ഇടതുപക്ഷ ഗവൺമെന്റുകളിൽ നിന്നും വ്യത്യസ്തമായ PR പ്രവർത്തനങ്ങളുടെ സ്വാധീനത്തിലും, കപട ഇമേജിലും ഈ ജനാധിപത്യ വിരുദ്ധ […]

കൊടുവള്ളിനഗരസഭയുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണം

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾക്കും അഗതികൾക്കുമായി കൊടുവള്ളി ബസ് സ്റ്റാൻഡിൽ പ്രത്യേകം തയാറാക്കിയ ഓവനിൽ നിന്നും ഭക്ഷണ പൊതികൾ സ്വീകരിക്കുന്ന അതിഥി തൊഴിലാളികൾ. നഗരസഭയുടെ നേതൃത്വത്തിൽ വ്യക്തികളും സംഘടനകളും നൽകിയ സംഭാവന ഉപയോഗിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്. കൊടുവള്ളിയിലെ എട്ടോളം ഭാഗങ്ങളിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. അതിഥി തൊഴിലാളികൾക്കും അഗതികൾക്കും നൽകുന്നതിനുള്ള ഭക്ഷണ പൊതികൾ കൊടുവള്ളി ജി.എച്ച്.എസ്.എസിലെ സമൂഹ അടുക്കളയിൽ തയ്യാറാക്കുന്ന സന്നദ്ധ പ്രവർത്തകർ

error: Protected Content !!