kerala Kerala

യുഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കണം; മദ്യനയത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി കെസിബിസി

കൊച്ചി: മദ്യനയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെസിബിസി. യുഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കണം. മദ്യനയത്തില്‍ പൊതുജന വികാരത്തിനു അനുകൂലമായ നടപടി സ്വീകരിക്കണം. ഓപ്പറേഷന്‍ തൂഫാന്റെ മറവില്‍ മദ്യത്തിന് മഹത്വവത്കരണം വേണ്ട . ഇത് വിരോധാഭാസമാണെന്നും കേരള കത്തോലിക്ക ബിഷപ്പ് കൌണ്‍സില്‍ ചൂണ്ടിക്കാട്ടി. മദ്യനയത്തില്‍ എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാരുകളുടെ മാതൃക സ്വീകരിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

മുന്നണിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയോട് കൂറും വിശ്വസ്തതയും പുലര്‍ത്താന്‍ നേതൃത്വം ബാധ്യസ്ഥരാണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള ചൂണ്ടിക്കാട്ടി.

മാരക മയക്കുമരുന്നുകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രതിരോധ നടപടിയായ ‘ഓപ്പറേഷന്‍ തൂഫാന്‍’-ന്റെ മറവില്‍ മദ്യത്തിന് മാന്യതയും മഹത്വവത്ക്കരണവും നല്‍കാന്‍ അനുവദിക്കില്ല. മദ്യവും അപകടകരമായ ലഹരിയുടെ ഗണത്തില്‍പ്പെടുന്നവ തന്നെയാണ്. മയക്കുമരുന്നുകള്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുകയും അതേസമയം വീര്യം കുറഞ്ഞ മദ്യത്തെ സ്വാഗതം ചെയ്യുകയും ചെയ്യുന്നത് പൊതുസമൂഹത്തില്‍ അപകടകരമായ തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കുമെന്നും കുറിപ്പില്‍ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!