കോഴിക്കോട്: ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം പ്രയാസത്തില്‍ അകപ്പെട്ട സാധാരണ ജനങ്ങള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഭക്ഷണത്തിനും മറ്റും സഹായിക്കുവാനായി മുന്നിട്ടിറങ്ങിയ കേരളത്തിലെ സാമൂഹിക പ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്ന സര്‍ക്കാര്‍ നടപടി അപലപനീയമെന്ന് സോളിഡാരിറ്റി കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്.
കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ തങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനായി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്യുകയും മറ്റുള്ള സംഘടനാ പ്രവര്‍ത്തകരെ
അകറ്റി നിര്‍ത്താന്‍ വേണ്ടി കള്ളക്കേസില്‍ കുടുക്കുകയാണെന്നും സോളിഡാരിറ്റി ആരോപിച്ചു. നാട് ദുരന്തമുഖത്ത് പകച്ചു നില്‍ക്കുമ്പോള്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നത് ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ ബാധ്യതയാണ് അതിനു തുരങ്കം വയ്ക്കുന്ന രീതിയില്‍ കേരളത്തെ ഒരു ഏകാധിപത്യ സ്വഭാവത്തിലേക്ക് മാറ്റിയെടുക്കാനുള്ള കേരള സര്‍ക്കാരിന്റെ ഗൂഢതന്ത്രങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അപിപ്രായപ്പെട്ടു. ഓണ്‍ലൈനായി ചേര്‍ന്ന
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഫാരിസ് ഓകെ, സെക്രട്ടറി സിറാജുദ്ദീന്‍ ഇബ്‌നു ഹംസ, ഷമീര്‍ ബാബു കൊടുവള്ളി, അമീര്‍ കൊയിലാണ്ടി, സാബിര്‍ തങ്ങള്‍, ഡാനിഷ്, സജീര്‍ എടച്ചേരി, ഷാഹുല്‍ കക്കോടി, സഫീര്‍ ചെറുവാടി എന്നിവര്‍ സംസാരിച്ചു

