Local

കുന്ദമംഗലം പഞ്ചായത്തില്‍ ശ്രദ്ദേയ പ്രവര്‍ത്തനങ്ങളുമായി യൂത്ത് വളണ്ടിയര്‍മാര്‍

കുന്ദമംഗലം;കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയമിച്ച യൂത്ത് വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം ശ്രദ്ദേയമാവുന്നു. കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ മറ്റുള്ള രോഗികള്‍ക്ക് ആഹാരസാധനങ്ങളെത്തിക്കാനും മരുന്നെത്തിക്കാനുമായി ഇവര്‍ വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഓരോ വാര്‍ഡില്‍ നിന്നും പത്തുപേരടങ്ങുന്ന ടീമിനെയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിശ്ചയിച്ചിരുന്നത്. ഇതുപോലെ 23 ടീമുണ്ട്. സ്വന്തം ചിലവിലാണ് ഇവര്‍ ഈ സേവനങ്ങള്‍ ചെയ്യുന്നത്. വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത നിരവധി രോഗികളുണ്ട്. ക്രോണിക് ഡിസീസ് പോലുള്ള അസുഖങ്ങളുള്ളവരുള്‍പ്പെടെ എല്ലാവര്‍ക്കും ഇവര്‍ ആവശ്യാനുസരണം മരുന്നെത്തിക്കുന്നു. […]

Local

അതിഥി തൊഴിലാളികള്‍ക്ക് അരി എത്തിച്ച് നല്‍കി ജെ.ആര്‍.സി യൂണിറ്റ്

കുറ്റിക്കാട്ടൂര്‍:കുന്നമംഗലം ഗ്രാമ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണ്‍ ന്റെ ഭാഗമായി പൈങ്ങോട്ടുപുറം 17-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അതിഥി തൊഴിലാളികളുടെ ക്യാമ്പിലേക്ക് അരി എത്തിച്ച് കുറ്റിക്കാട്ടൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ജെ.ആര്‍.സി യൂണിറ്റ് മാതൃകയായി. ഇതേ സ്‌കൂളിലെ അധ്യാപികയും JRC കോഴിക്കോട് ജില്ലാ കോഡിനേറ്ററുമായ അജിത അഴകത്തില്ലത്ത് ആണ് അരി കൈമാറിയത്. ക്യാമ്പ് നടത്തിപ്പുകാരായ .അനില്‍കുമാര്‍, നിസാര്‍ കലങ്ങോട്ട് എന്നിവര്‍ അരി ഏറ്റുവാങ്ങി.

Local

വീട്ടിലിരുന്ന് വീഡിയോ കാൾ വഴി വൈദ്യപരിശോധനയ്ക്ക് മൊബൈൽ ആപ്പ്

അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് തുടർച്ചയായി ജോലി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണത്തിനായി മെഡിക്കൽ സേവനം ലഭ്യമാക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കി. ജനമൈത്രി പോലീസും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ബ്ലൂ ഇഎച്ച്ആർ എന്ന സ്ഥാപനവും ചേർന്നാണ് ആപ്പ് തയ്യാറാക്കിയത.് യഹൗലഠലഹലങലറ എന്ന മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാണ്. പൊതുജനങ്ങൾക്കും സൗജന്യമായി ഉപയോഗിക്കാവുന്ന ഈ സേവനം തികച്ചും സൗജന്യമാണ്. കോവിഡ് 19 നെ കുറിച്ച് മാത്രമല്ല മറ്റു അസുഖങ്ങൾക്കുള്ള ചികിത്സയ്ക്കു വേണ്ട നിർദ്ദേശങ്ങളും സംശയങ്ങൾക്കുള്ള മറുപടിയും ഈ ആപ്പിലൂടെ ലഭിക്കും. ആപ്പിൽ […]

Kerala

പിടിച്ചെടുത്തത് 987 വാഹനങ്ങൾ

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1481 പേർക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ എട്ടു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 11,910 ആയി. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1430 പേരാണ്. 987 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ) തിരുവനന്തപുരം സിറ്റി – 50, 42, 32തിരുവനന്തപുരം റൂറൽ – 42, 51, 33കൊല്ലം സിറ്റി – 246, 246, 186കൊല്ലം റൂറൽ – 193, […]

Kerala

സംസ്ഥാനത്തെ വിചാരണത്തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ജാമ്യം അനുവദിക്കുന്ന നടപടി ആരംഭിച്ചു

രാജ്യം ലോക്ഡൗണില്‍ ആയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിചാരണത്തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഏപ്രില്‍ 30 വരെ ഇടക്കാല ജാമ്യം അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവില്‍ നടപടി ആരംഭിച്ചു. വൈത്തിരിയില്‍ ലിസ്റ്റിലുള്ള മൂന്നു പേരില്‍ രണ്ടുപേരെയും കോഴിക്കോട് ലിസ്റ്റില്‍ പതിനാല് പേരാണുള്ളത് ഇതില്‍ ആറു പേരെയും റിലീസ് ചെയ്യും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ആറുപേരെയാണ് റിലീസ് ചെയ്തത്. മഞ്ചേരി സെന്‍ട്രല്‍ ജയിലില്‍ റിമാന്റ് തടവുകാര്‍ 17 പേരുണ്ട്. ഇവരുടെ ബന്ധുക്കള്‍ എത്തിയാല്‍ ഇവരെ റിലീസ് ചെയ്യും.പൂജപ്പുര 17 ഉം കണ്ണൂര്‍ […]

Local

കോവിഡ് 19: രേഖകളില്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ ഐ.പി.സി വകുപ്പുകള്‍ പ്രകാരം നടപടിക്കു നിര്‍ദേശം

കോഴിക്കോട് ജില്ലയിൽ ലോക്ക് ഡൗൺ വ്യവസ്ഥകൾ ലംഘിച്ച് ആധികാരിക രേഖകളില്ലാതെ പുറത്തിറങ്ങുന്ന വ്യക്തികൾക്കെതിരെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 269 പ്രകാരം കര്‍ശന നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ സാംബശിവ റാവു ജില്ലാ പോലീസ് മേധാവിമാർക്ക് നിര്‍ദേശം നല്‍കി. ജില്ലയ്ക്കുള്ളിൽ ചരക്കുകൾക്കും സേവനത്തിനുമായി നീങ്ങുന്ന വാഹനങ്ങൾക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ നൽകുന്ന പാസ് ഇല്ലെങ്കിൽ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 269, 188 പ്രകാരം നടപടി സ്വീകരിക്കണം. ചരക്കുകൾക്കും സേവനത്തിനുമായി ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്ത് […]

Local

തെരുവോരത്ത് കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കി പൊതുപ്രവര്‍ത്തകര്‍

തെരുവോരത്ത് കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കി രണ്ട് പൊതുപ്രവര്‍ത്തകര്‍ മാത്യകയാവുന്നു, കുന്നമംഗലം അങ്ങാടിയിലും, ‘പരിസരങ്ങളിലും, മര്‍ക്കസ് ബസ്സ്‌റ്റോപ്പിലും മറ്റുമായി ആരുമില്ലാതെ കഴിഞ്ഞിരുന്നവര്‍ക്കാണ് പ്രദേശത്തെ സജീവ പൊതുപ്രവര്‍ത്തകരും ചുമട്ടുതൊഴിലാളിയും ഐ. എന്‍, ടി യു സി ഭാരവാഹിയുമായ ബൈജു തീക്കുന്നുമ്മലും, കോഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരന്‍ സുഗേഷും ഭക്ഷണമെത്തിക്കുന്നത.് കുന്ദമംഗലത്തെ ഗ്രാമ പഞ്ചായത്തിന്റെ സമൂഹ അടുക്കളയില്‍ നിന്നുമാണ് ഭക്ഷണം എത്തിച്ചു നല്‍കുന്നത്, ഹോട്ടലുകളെയും മറ്റും മാത്രം ആശ്രയിച്ച് തെരുവില്‍ കഴിയുന്ന പലരും ഈ സമയത്ത് പട്ടിണിയിലാണന്ന് മനസ്സിലാക്കിയാണ് ഇത്തരം പ്രവര്‍ത്തനത്തിനിറങ്ങിയതെന്ന് ഇവര്‍ […]

Local

കോവിഡ് 19; കൊടുവള്ളിയില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുന്നു

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കൊടുവള്ളിയില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുന്നു. എങ്കിലും ഏതെങ്കിലും വിഷയത്തില്‍ അടിയന്തര ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെങ്കില്‍ ഹെല്‍പ് ഡെസ്‌ക്കിലേക്ക് വിളിക്കാമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ച ലോക്ക് ഡൗണിന്റെ ഭാഗമായി ജോലി ഇല്ലാതായ അതിഥി തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍ തുടങ്ങിയ അന്നത്തെ ഭക്ഷണം കണ്ടെത്താന്‍ സാധിക്കാത്തവര്‍ക്ക് സൗജന്യ ഭക്ഷണ സൗകര്യം ലഭിക്കുന്നതിന് കൊടുവള്ളി കേന്ദ്രീകരിച്ച് സംവിധാനം ഒരുക്കുന്നു. ( ഭക്ഷണം ആവശ്യമുള്ളവര്‍ തലേദിവസം അഞ്ചു മണിക്ക് മുന്‍പേ മുന്‍കൂട്ടി അറിയിക്കേണ്ടതാണ് ) എന്നും കാരാട്ട് റസാഖ് എംഎല്‍എ അറിയിച്ചു. […]

Local

സൗജന്യ റേഷന്‍ വിതരണം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സൗജന്യ റേഷന്‍ വിതരണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ജില്ലാ സപ്ലൈ ഓഫീസ്. ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വാതില്‍പ്പടി വിതരണ സമ്പ്രദായമായതിനാല്‍ വിതരണത്തിനുള്ള സാധനങ്ങള്‍ റേഷന്‍ കടകളില്‍ പൊതുവിതരണ വകുപ്പ് തന്നെ നേരിട്ടെത്തിച്ചുകഴിഞ്ഞു. എ.എ.വൈ കാര്‍ഡുടമകള്‍ക്ക് 35 കിലോയും നീല, വെള്ള കാര്‍ഡുടമകള്‍ക്ക് 15 കിലോയും പിങ്ക് കാര്‍ഡുടമകള്‍ക്ക് അവരുടെ കാര്‍ഡില്‍ അനുവദിച്ച അളവും ഭക്ഷ്യധാന്യങ്ങളാണ് സൗജന്യമായി ലഭിക്കുക. ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ച നിബന്ധനകള്‍ പാലിച്ചാകും റേഷന്‍ കടകളില്‍ സൗജന്യ […]

Local

നിര്യാതനായി

കുന്ദമംഗലം പന്തീര്‍പ്പാടം കാരക്കുന്നുമ്മല്‍ പ്രേമന്‍ കെ.കെ (Rtd റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ) നിര്യാതനായി. പിതാവ് പരേതനായ അപ്പു, മാതാവ് മീനാക്ഷി.ഭാര്യ; ഭാഗി. മക്കള്‍; അനഘ, മേഘ .സഹോദരങ്ങള്‍; ശോഭന, റീന, ഹരീഷ് (ഡപ്യൂട്ടി തഹസില്‍ദാര്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് കോഴിക്കോട്) റീജ. സംസ്‌കാരം 4.30 മാവൂര്‍ റോഡ് ശ്മശാനം. കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിൽ അംഗമാവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക: https://chat.whatsapp.com/9ueOKv67Wd91kFg42xsMeJ

error: Protected Content !!