Local

കോവിഡ് 19: ജില്ലയില്‍ പരിശോധന കര്‍ശനമാക്കി

കോവിഡ് 19 വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണ്‍ നിലവിലുണ്ടെങ്കിലും ചിലയിടങ്ങളിലെങ്കിലും ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍  നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കിയതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ പോലീസ് മേധാവിമാര്‍ (സിറ്റി, റൂറല്‍) സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍, ചാര്‍ജ് ഓഫീസര്‍മാര്‍, ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, നാല് താലൂക്ക് സ്‌ക്വാഡുകള്‍, പോലീസ് സ്‌ക്വാഡുകള്‍, 118 വില്ലേജ് സ്‌ക്വാഡുകള്‍ എന്നിവ നിരീക്ഷണത്തിനായി രംഗത്തുണ്ട്. സാധുവായ സത്യവാങ്ങ്മൂലമോ പെര്‍മിറ്റോ ഇല്ലാതെ തെരുവിലിറങ്ങുന്നവരെ അറസ്റ്റ് ചെയ്യല്‍ ഉള്‍പ്പെടെയുള്ള നിയമ […]

വനവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാൻ വാഹനങ്ങള്‍ വിട്ടുനല്‍കും: മന്ത്രി കെ രാജു

വനവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ വനംവകുപ്പ് വാഹനങ്ങള്‍ വിട്ടു നല്‍കുമെന്ന് വനംമന്ത്രി അഡ്വ കെ രാജു അറിയിച്ചു. വനപാതകളില്‍ സര്‍വീസ് നടത്തിയിരുന്ന ജീപ്പുകളുടെ സര്‍വീസ് നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഉള്‍ക്കാടുകളില്‍ താമസിക്കുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ വങ്ങുന്നതിനും ആശുപത്രികളില്‍ പോകുന്നതിനും മറ്റും ബുദ്ധിമുട്ടുകള്‍ നേരിടുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ആശുപത്രികളിലെത്തുന്നതിനും മരുന്നും ഭക്ഷ്യവസ്തുക്കളും മറ്റ് നിത്യോപയോഗ സാധനങ്ങളും വാങ്ങുന്നതിനും വനംവകുപ്പിന്റെ വാഹനങ്ങള്‍ വിട്ടു നല്‍കുന്നതിന് എല്ലാ ബന്ധപ്പെട്ട ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. സിവില്‍സപ്ലൈസ് നല്‍കുന്ന റേഷനും മറ്റും ആനുകൂല്യങ്ങളും […]

Local

സൗജന്യ റേഷൻ ഏപ്രിൽ ഒന്ന് മുതൽ

ഭക്ഷ്യ കിറ്റ് വിതരണവും ഈയാഴ്ച തുടങ്ങും കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്നു  മുതൽ  ആരംഭിക്കും. സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഈയാഴ്ച തുടങ്ങും. ദിവസവും ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്ക്കു ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാകും സൗജന്യ റേഷൻ വിതരണമെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അന്ത്യോദയ വിഭാഗങ്ങൾക്കു നിലവിൽ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. പ്രിയോരിറ്റി ഹൗസ് […]

സംസ്ഥാനത്ത് മൂന്നു മാസത്തേക്കുള്ള ധാന്യം സ്റ്റോക്കുണ്ട് : ഭക്ഷ്യ മന്ത്രി

സംസ്ഥാനത്തു ഭക്ഷ്യ ദൗർലഭ്യമുണ്ടാകില്ലെന്നും മൂന്നു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ സ്‌റ്റോക്കുണ്ടെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം നിർവഹിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 1.18 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യമാണ് ഒരു മാസത്തേക്കു കേരളത്തിലെ പൊതുവിതരണത്തിനായി എഫ്.സി.ഐ. ഗൗഡൗണുകളിൽനിന്ന് സിവിൽ സപ്ലൈസ് സംഭരണ കേന്ദ്രങ്ങളിലേക്കെത്തുന്നത്. ഏപ്രിൽ മാസത്തേക്കുള്ള ധാന്യം മാർച്ച് 15നു മുൻപുതന്നെ സ്റ്റോക്ക് ചെയ്തു കഴിഞ്ഞു. മേയിൽ വിതരണം ചെയ്യാനുള്ളത് ലിഫ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. […]

Trending

ആരോരുമില്ലാത്തവര്‍ക്ക് കൂട്ടായി സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ്

ആരുമില്ലാത്തവന് ദൈവമാണ് കൂട്ട്. എന്നാല്‍ ആ ദൈവം ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന്‍മാര്‍ തന്നെയാണ്. ആര്‍ഭാടങ്ങളും കാട്ടിക്കൂട്ടലുകളുമില്ലാതെ സന്മനസ്സുകൊണ്ട് മാത്രം നടത്തുന്ന സ്ഥാപനമാണ് ചാത്തമംഗലം കള്ളന്‍തോട്, തുടങ്ങി മൂന്നരിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ്. സുധീന്‍ സാന്ത്വനം ആണ് ട്രസ്റ്റിന്റെ ചെയര്‍മാനും സ്ഥാപകനും. ഒരിക്കല്‍ സുധീര്‍ റോഡിലൂടെ നടക്കുമ്പോള്‍ ഒരാള്‍ ഭക്ഷണാവശിഷ്ടം കഴിക്കുന്നത് കാണാനിടയായി, ഇദ്ദേഹത്തിന്റെ മനസ്സിലത് ഉണ്ടാക്കിയ വേദന വളരെ വലുതായിരുന്നു. ഇത്തരത്തില്‍ അനേകം പേര്‍ കോഴിക്കോട് ജീവിക്കുന്നുണ്ടെന്ന് മനസ്സിലാക്കി. അതില്‍ നിന്നുമായിരുന്നു സാന്ത്വനം എന്ന ട്രസ്റ്റിന്റെ […]

Local

വിചാരണത്തടവുകാര്‍ക്ക് ഒരുമാസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

രാജ്യം ലോക്ഡൗണില്‍ ആയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിചാരണത്തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഏപ്രില്‍ 30 വരെ ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. അതത് ജയില്‍ സൂപ്രണ്ടുമാര്‍ക്കാണ് കോടതി ഉത്തരവ് അനുസരിച്ച് അര്‍ഹരായ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ചുമതല.പരമാവധി ഏഴു വര്‍ഷത്തില്‍ താഴെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തപ്പെട്ടിട്ടുള്ളവര്‍ക്കാണ് ജാമ്യം ലഭിക്കുക. പ്രതികള്‍ ജാമ്യം ലഭിച്ച് താമസ സ്ഥലത്ത് എത്തിയാല്‍ ഉടന്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. ജാമ്യത്തിലിറങ്ങുന്നവര്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട.

Local

ലോക്ഡൗണ്‍ നീട്ടുമെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതം; കേന്ദ്രസര്‍ക്കാര്‍

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തു നടപ്പാക്കിയിരിക്കുന്ന 21 ദിവസത്തെ ലോക്ഡൗണ്‍ നീട്ടുമെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നു കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ചു പുറത്തുവരുന്ന അഭ്യൂഹങ്ങളും വാര്‍ത്തകളും തെറ്റാണെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു. അത്തരം യാതൊരു ആലോചനകളും നടക്കുന്നില്ലെന്നും രാജീവ് ഗൗബ പറഞ്ഞു. വൈറസ് വ്യാപനത്തിന്റെ ചെയിന്‍ മുറിക്കാനാണ് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അതു കൃത്യമായി പാലിക്കുക. വീടുകളില്‍ തന്നെ തുടരുക-രാജീവ് ഗൗബ പറഞ്ഞു.

Local

ലോക്കഡൗണ്‍; കേരളത്തിലിതുവരെ രജിസ്റ്റര്‍ ചെയ്തത് 9340 കേസുകള്‍

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഇതുവരെ നിയമലംഘനത്തിന് കേരളത്തില്‍ മാത്രം 9340 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നലെ മാത്രം 1029 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 531 വാഹനങ്ങള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ആറാം ദിനം ലോക്ക്‌ഡൌണ്‍ ലംഘിച്ച് പുറത്തിറങ്ങിയവരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. പത്തനംതിട്ടയിലും കൊല്ലത്തുമാണ് കൂടുതല്‍ കേസുകളുള്ളത്. പത്തനംതിട്ടയില്‍ 200 പേരെ അറസ്റ്റ് ചെയ്യുകയും 206 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. എറണാകുളത്ത് 80 പേര്‍ക്കെതിരെയും ഇടുക്കിയില്‍ 99 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

News

എന്താണ് റാപ്പിഡ് ടെസ്റ്റ്? അതെങ്ങനെ നടത്താം

*മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു* തിരുവനന്തപുരം: കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വേഗത്തില്‍ ഫലമറിയുന്ന റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. ഇതിന് ഐ.സി.എം.ആര്‍. അനുമതി ലഭിച്ചിട്ടുണ്ട്. ഐ.സി.എം.ആര്‍.-എന്‍.ഐ.വി. അനുമതിയുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകളുപയോഗിച്ചാണ് പരിശോധന നടത്തുന്നത്. സമൂഹത്തില്‍ സ്‌ക്രീനിംഗ് നടത്തി അവരില്‍ പരിശോധന നടത്തി രോഗ സാധ്യതയുള്ളവരെ കണ്ടെത്താനാകും. അവരെ നിരീക്ഷണത്തിലാക്കി […]

Local

കോവിഡ് മാലിന്യങ്ങളുടെ സംസ്‌കരണത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുമായി ഹരിത കേരളം മിഷന്‍

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുരക്ഷിത മാലിന്യ സംസ്‌കരണം ഉറപ്പാക്കാന്‍ നടത്തേണ്ട ഇടപെടലുകളും ശുചിത്വ ശീലങ്ങളും സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഹരിതകേരളം മിഷന്‍. കമ്യൂണിറ്റി കിച്ചന്‍ പോലുള്ള പൊതു സംരംഭങ്ങളിലും അല്ലാതെയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പാലിക്കേണ്ടവയാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. കമ്യൂണിറ്റി കിച്ചനുകള്‍, അഗതികളെയും ഭിക്ഷാടകരെയും പുനരധിവസിപ്പിച്ചിട്ടുള്ള കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യസംസ്‌കരണത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.  മാസ്‌കുകളും കൈയ്യുറകളും  ഉപയോഗിക്കുന്നവര്‍    ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം അണുവിമുക്തമാക്കി ഇവ നശിപ്പിക്കണം.   പ്ലാസ്റ്റിക് […]

error: Protected Content !!