മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം

കോവിഡിൽനിന്നുള്ള അതിജീവനത്തിനു കരുത്തു പകരാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം. ദുരിതാശ്വാസ നിധിയിലേക്കു മുഖ്യമന്ത്രി സഹായാഭ്യർഥന നടത്തിയതിനു തൊട്ടു പിന്നാലെ വ്യവസായ പ്രമുഖരും സാധാരണക്കാരുമടക്കം നിരവധി പേരാണു സഹായ ഹസ്തവുമായി സർക്കാരിനെ സമീപിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യുസഫ്അലി 10 കോടി രൂപ നൽകാമെന്നറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആർ.പി. ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ രവി പിള്ള അഞ്ചു കോടി രൂപ സംഭാവനയായി നൽകാമെന്നറിയിച്ചിട്ടുണ്ട്.  ആർ.പി. ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ […]

Kerala

കോവിഡ് : മത സാമുദായിക നേതാക്കളുടെ പിന്തുണ ശക്തിപകരുന്നതാണെന്നു മുഖ്യമന്ത്രി

സംസ്ഥാനത്തു നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മത മേലധ്യക്ഷൻമാരും സാമുദായിക സംഘടനാ നേതാക്കളും പൂർണ പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ അതിജീവന സമരത്തിൽ അതിർവരമ്പുകൾ കണക്കാക്കാതെ മുന്നേറാനുള്ള ആഹ്വാനവും സന്നദ്ധതയുമാണ് അവർ അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.സമസ്ത കേരള ജമിയത്തുൽ ഉലമ പ്രസിഡന്റ് സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി (സിറോ മലബാർ […]

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക ലോക്ക്ഡൗണിനു ശേഷം പ്രസിദ്ധീകരിക്കും

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക ലോക്ക്ഡൗണിനുശേഷം പ്രസിദ്ധീകരിക്കുംതദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക ലോക്ക്ഡൗൺ അവസാനിക്കുന്നമുറയ്ക്ക് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കാലാവധി അവസാനിക്കുന്ന നവംബർ 11 ന് മുമ്പ് പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികളാണ് കമ്മീഷൻ സ്വീകരിക്കുന്നത്. വോട്ടർ പട്ടിക തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. മാർച്ച് 27 ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ്-19 വ്യാപനം തടയുന്നതിന് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തുടർനടപടി […]

Local

ആരോഗ്യസേവനങ്ങൾ ടെലിമെഡിസിനിലൂടെ ഉറപ്പാക്കാൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം

തിങ്കളാഴ്ച മുതൽ ടെലിമെഡിസിൻ സൗകര്യം കോവിഡ്-19 രോഗസാധ്യതയുള്ളവർക്ക് മാത്രമല്ല വയോധികർക്കും മറ്റു രോഗങ്ങളുള്ളവർക്കുമെല്ലാം ആരോഗ്യ സഹായവും പിന്തുണയുമായി സർക്കാർ എത്തുന്നു. സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്ക് സർക്കാർ ഉപയോഗിക്കുന്നതിന്റെ ഭാഗമായി സർക്കാർ പോർട്ടലായ kerala.gov.in വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ അവസരം.കോവിഡ്-19 നെ അകറ്റിനിർത്താൻ സ്വയംപ്രതിരോധമാണ് മികച്ച മാർഗമെന്ന് തിരിച്ചറിയണം. രോഗസാധ്യതയുള്ളവർ മാത്രമല്ല, ലോക്ക്ഡൗൺ സാഹചര്യത്തിൽ എല്ലാവരും ഇക്കാര്യത്തിൽ മുൻകൈയെടുത്ത് സുരക്ഷയും സൗകര്യവും രജിസ്‌ട്രേഷന് തയാറാകണം. ആശുപത്രിയിൽ പോകാനാകാത്ത സാഹചര്യത്തിൽ വീട്ടിലിരുന്നുതന്നെ ആരോഗ്യകാര്യങ്ങളിൽ ടെലിമെഡിസിൻ സൗകര്യത്തിലൂടെ ആശങ്കയകറ്റാനും ചികിത്‌സാ മാർഗനിർദേശങ്ങൾ […]

Local

കോവിഡ് 19 ജാഗ്രത; സംസ്ഥാനത്തെ പ്രധാന മത- സാമുദായിക നേതാക്കള്‍ അഭ്യര്‍ത്ഥന സമര്‍പ്പിച്ചു

കേരളം കോവിഡ് 19 എന്ന മഹാമാരിയെ നേരിടുമ്പോള്‍ സര്‍ക്കാറിന് പിന്തുണയുമായി കേരളത്തിലെ വിവിധ സാമുദായിക നേതാക്കള്‍. ഇതുസംബന്ധിച്ച് പ്രധാന മത- സാമുദായിക നേതാക്കള്‍ ഒപ്പിട്ട അഭ്യര്‍ത്ഥന സമര്‍പ്പിച്ചു. അഭ്യര്‍ത്ഥനയുടെ പൂര്‍ണ രൂപം ലോകം അതിന്റെ ചരിത്രത്തിലെ ഭീതിദമായ വെല്ലുവിളി നേരിടുകയാണ്. കൊറോണ വൈറസ് 196 രാജ്യങ്ങളെ ഗ്രസിച്ചുകഴിഞ്ഞു. ലോകാരോഗ്യ സംഘടന മഹാവ്യാധിയായി പ്രഖ്യാപിച്ച കോവിഡ് 19 രോഗം നമ്മുടെ നാടിനെയും ഗുരുതരമായി ബാധിച്ചിരിക്കുന്നു. അതിസമ്പന്നവും വികസിതവുമായ രാഷ്ട്രങ്ങള്‍ പോലും നിസ്സഹായരായി അമ്പരന്നു നില്‍ക്കുകയാണ്. സമ്പന്നനെന്നോ ദരിദ്രനെന്നോ പ്രത്യേക […]

Local

സ്ഥിരമായി മദ്യം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം- ജില്ലാ കലക്ടര്‍

മദ്യത്തിന്റെ ലഭ്യത നിലച്ചുപോയതിനാല്‍ മദ്യത്തിന് അടിമകളായ അപൂര്‍വ്വം ചിലര്‍ക്കെങ്കിലും ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അത്തരക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടറുടെ അഭ്യര്‍ഥന. ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയാല്‍ മതിയാകും. അപസ്മാരം, സ്ഥലകാലബോധമില്ലാതാവുക, മിഥ്യാ ധാരണകള്‍, വിഭ്രാന്തി, ആത്മഹത്യ പ്രവണത തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികള്‍ ഡീ അഡിക്ഷന്‍ സംവിധാനങ്ങളുള്ള താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സ തേടണം. ലഹരിക്കായി മറ്റേതെങ്കിലും മാര്‍ഗ്ഗം ഒരിക്കലും […]

Local

കോവിഡ് 19;ദുരിദാശ്വാസ കിറ്റുകള്‍ നല്‍കി ജനം ട്രസ്റ്റ്

കോഴിക്കോട് : കോവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനം ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. കോഴിക്കോട്ടെ തീരപ്രദേശങ്ങളിലെ നൂറു കണക്കിന് കുടുബങ്ങള്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു ട്രസ്റ്റിന്റെ ഇടപെടല്‍. ബീച്ച്, വെള്ളയില്‍, പുതിയകടവ്, പണിക്കര്‍ റോഡ് ഭാഗങ്ങളിലുള്ള കുടുബങ്ങള്‍ക്കാണ് ആദ്യ ഘട്ടം വിതരണം ചെയ്തത്. ജനം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ റാഫി പുതിയകടവ് അദ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സോഫിയ അനീസ് വിതരണം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ജനറല്‍ കണ്‍വീനര്‍ നിസാര്‍ […]

Local

കമ്മ്യൂണിറ്റി കിച്ചണിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്തു

കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചണിന് സാധനങ്ങള്‍ വിതരണം ചെയ്തു. സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും, വഴിയോരങ്ങളില്‍ വസിക്കുന്നവര്‍ക്കും വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി തയ്യാറാക്കുന്നതാണ് സമൂഹ അടുക്കള. കുന്ദമംഗലം ഹൈസ്‌കൂളില്‍ ഭക്ഷണം പാകംചെയ്യുന്ന സ്ഥലത്തേക്ക് അഡ്വ: ഷമീര്‍ കുന്ദമംഗലം, അസീസ് ചേരിഞ്ചാല്‍, ജസീല്‍ തുടങ്ങിയവരാണ് സാധനങ്ങള്‍ വിതരണം ചെയ്തത്. വാര്‍ഡുകളില്‍ നിന്നും ഓരോ വാര്‍ഡില്‍ പത്തുപേരെന്ന രീതിയില്‍ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്, ഇവര്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടിലെത്തിക്കും. ഭക്ഷണം നിര്‍മിക്കാനാവശ്യമായ പലവ്യഞ്ജനങ്ങളും അരിയും മറ്റ് […]

Kerala

കേരളത്തില്‍ ആദ്യ കോവിഡ് മരണം

കൊച്ചി: കേരളത്തില്‍ ആദ്യ കാവിഡ് മരണം സ്ഥിരീകരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. 69 വയസായിരുന്നു ഇദ്ദേഹത്തിന്. മാര്‍ച്ച് 16ന് ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയതായിരുന്നു. രാവിലെ എട്ട് മണിക്കാണ് മരണം സംഭവിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ന്യുമോണിയ ലക്ഷണങ്ങളോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലാക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് നേരത്തെ തന്നെ ചികിത്സയിലായിരുന്നയാളാണ്. രോഗം രൂക്ഷമായതിനെതുടര്‍ന്ന് തീവ്ര പരിചപണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ആരോഗ്യ നില വഷളായി മരണം സംഭവിക്കുകയായിരുന്നു.

Local

തെരുവുനായകള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ നിര്‍ദേശിച്ച് കോഴിക്കോട് സിറ്റി കമ്മീഷണര്‍ എ.വി ജോര്‍ജ്

തെരുവുനായകള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കണമെന്ന് നിര്‍ദേശിച്ച് കോഴിക്കോട് സിറ്റി കമ്മീഷണര്‍ എ.വി ജോര്‍ജ് നിര്‍ദേശിച്ചു. തെരുവുനായകള്‍ ഭക്ഷണമില്ലാതെ അക്രമാസക്തരാവുമെന്നും അവയ്ക്ക് ഭക്ഷണമെത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ജനങ്ങള്‍ വീടുകളില്‍ കഴിയുന്ന സാഹചര്യത്തില്‍ തെരുവുനായകള്‍ക്കും കാവുകളിലെ കുരങ്ങുകള്‍ക്കും ഭക്ഷണം ലഭിക്കാന്‍ സാഹചര്യമില്ലാത്തത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഈ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ അവയ്ക്ക് ഭക്ഷണം എത്തിച്ചു നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

error: Protected Content !!