കൊച്ചി: കേരളത്തില്‍ ആദ്യ കാവിഡ് മരണം സ്ഥിരീകരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. 69 വയസായിരുന്നു ഇദ്ദേഹത്തിന്. മാര്‍ച്ച് 16ന് ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയതായിരുന്നു. രാവിലെ എട്ട് മണിക്കാണ് മരണം സംഭവിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
ന്യുമോണിയ ലക്ഷണങ്ങളോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലാക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് നേരത്തെ തന്നെ ചികിത്സയിലായിരുന്നയാളാണ്. രോഗം രൂക്ഷമായതിനെതുടര്‍ന്ന് തീവ്ര പരിചപണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ആരോഗ്യ നില വഷളായി മരണം സംഭവിക്കുകയായിരുന്നു.