Local

കോവിഡ് 19; ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 20,135 പേര്‍

കോഴിക്കോട് ജില്ലയില്‍ ആകെ 20,135 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ്-19 ട്രാക്കര്‍ വെബ് പോര്‍ട്ടല്‍ വഴി കീഴ്സ്ഥാപനങ്ങളില്‍ നിന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിരീക്ഷണത്തില്‍ ചേര്‍ത്തവരെ ഉള്‍പ്പെടുത്തിയാണ് പുതിയ കണക്ക്. മറ്റു സംസ്ഥാനങ്ങളില്‍ പോയി തിരിച്ചുവന്നവര്‍ ഉള്‍പ്പെടെയാണ് നിരീക്ഷണത്തിലുള്ളവര്‍. ഇന്ന് പുതുതായി വന്ന മൂന്ന് പേര്‍ ഉള്‍പ്പെടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 22 പേരാണ് ആകെ ആശുപത്രി നിരീക്ഷണത്തിലുള്ളത്. ഇന്നലെ മൂന്ന് സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ […]

മാഹിൻ ഹാജിക്ക് തേങ്ങലോടെ വിട!

പഴയ തലമുറയിലെ ശേഷിക്കുന്ന കണ്ണികളിലൊന്നു കൂടി അറ്റുവീണു. ബാലുശ്ശേരിയും പരിസരവുമായിരുന്നു മാഹിൻ മാഷിന്റെ പ്രവർത്തന തട്ടകമെങ്കിലും കേരളത്തിലുട നീളം തന്റെ മദ്യവിരുദ്ധ പ്രവർത്തന മികവിലൂടെ സ്നേഹ ബഹുമാനങ്ങളുടെ വേരുകളാഴ്ത്തിയ ഒര പൂർവ്വ വ്യക്തിത്വമായിരുന്നു ഇന്നു പുലർച്ചെ ദൈവത്തിന്റെ വിളിക്ക് തന്റെ എഴുപത്തി എട്ടാമത്തെ വയസ്സിൽ ഉത്തരം നൽകിയ നേരോത്ത് വീട്ടിൽ മായിൻ ഹാജി.സ്കൂൾ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച ഹാജി പരിണതപ്രജ്ഞനായ ഒരു സ്വർണ്ണ കച്ചവടക്കാരൻ കൂടിയായിരുന്നുവെന്ന് പലർക്കും അറിയില്ല. അദ്ധ്യാപനരംഗത്തും , കച്ചവടരംഗത്തും ധാർമിക മൂല്യങ്ങൾക്ക് കാവൽ […]

Local

കോവിഡ്-19: തത്സമയ രോഗനിരീക്ഷണത്തിന് ഓണ്‍ലൈന്‍ സംവിധാനമായി

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികളുടെ തത്സമയ രോഗ  നിരീക്ഷണത്തിനും സത്വര രോഗീ പരിപാലനത്തിനുമുള്ള ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച കോവിഡ് ജാഗ്രത വെബ് ആപ്ലിക്കേഷനിലെ നിരീക്ഷണ ഡാഷ്‌ബോര്‍ഡ് വഴിയാണിത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ദൈനംദിന ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ വാര്‍ഡ് ദ്രുതകര്‍മ്മ സേനകള്‍ (ജെ.പി.എച്ച്.എന്‍, ജെ.എച്ച്.ഐ, ആശ) ഈ വെബ് ആപ്ലിക്കേഷനിലൂടെ രേഖപ്പെടുത്തും. ജില്ലാ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ സജ്ജീകരിച്ചിരിക്കുന്ന മെഡിക്കല്‍ കണ്‍ട്രോള്‍ റൂമിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നിരീക്ഷണത്തില്‍ കഴിയുന്നവരുടെ […]

Local

കേരളത്തില്‍ കൊറോണ സമൂഹ്യവ്യാപന സാധ്യത നിലവിലില്ല; ആരോഗ്യമന്ത്രി

തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി മരണപ്പെട്ടത് വോവിഡ് 19 ന്റെ സാമൂഹ്യവ്യാപനമല്ലെന്ന് ആരോഗ്യമന്ത്രി. കേരളത്തില്‍ കൊറോണ സമൂഹ്യവ്യാപന സാധ്യത നിലവിലില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. പോത്തന്‍കോട് സ്വദേശിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവെന്നും എന്നാല്‍ അനുബന്ധരോഗങ്ങള്‍ ഉള്ളതിനാലാണ് ജീവന്‍ രക്ഷിക്കാന്‍ കഴിയാതിരുന്നത് ഇയാള്‍ ബന്ധപ്പെട്ടവരുടെ റൂട്ട്മാപ്പ് കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് ഇപ്പോഴും പൂര്‍ണ്ണമായി കഴിഞ്ഞിട്ടില്ല. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. അതിനാല്‍ നേരിട്ട് ചോദിച്ച് മനസിലാക്കാന്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ മൂന്നാം തിയിതി മുതല്‍ […]

Entertainment

ലോക്കഡൗണ്‍ ആസ്വാദ്യകരമാക്കാന്‍ ശക്തിമാന്‍ തിരിച്ചുവരുന്നു

തൊണ്ണൂറുകളിലെ കുട്ടികളുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സീരിയലായിരുന്നു ശക്തിമാന്‍. കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഈ ദിനങ്ങളെ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ശക്തിമാന്‍ സീരിയല്‍ സംപ്രേഷണം ചെയ്യണമെന്ന് വലിയ പ്രചാരണം നടന്നിരുന്നു. ഒടുവില്‍ ഏപ്രില്‍ മുതല്‍ സീരിയില്‍ സംപ്രേക്ഷണം ചെയ്തുതുടങ്ങുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ദൂരദര്‍ശന്‍ ചാനലില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിക്കാണ് സീരിയല്‍ സംപ്രേഷണം ചെയ്യുക. 1 മണിക്കൂറാണ് ദൈര്‍ഘ്യം. നേരത്തെ ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങളുടെ സമ്മര്‍ദമകറ്റാനായി പുരാണ […]

Kerala

കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി

കേരളത്തില്‍ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ 68 കാരന്‍ ആണ് മരണപ്പെട്ടത്. ഇതോടെ കൊറോണ രോഗബാധമൂലം കേരളത്തില്‍ രണ്ടുപേര്‍ മരിച്ചു. ്. ഈ മാസം 23 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശവും വൃക്ക സംബന്ധമായ അസുഖവും ഇയാള്‍ക്കുണ്ടായിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ലഭിച്ചു എന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സെക്കന്‍ഡറി കോണ്‍ടാക്ടില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗം വന്നത്.രോഗലക്ഷണങ്ങളോടെ മാര്‍ച്ച് 23-നീണ് ഇദ്ദേഹം വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയില്‍ ചുകിത്സ തേടിയിരുന്നത് കുന്ദമംഗലം […]

നെരോത്ത് വീട്ടിൽ മായൻ ഹാജി (78) നിര്യാതനായി

മദ്യവിരുദ്ധ സമരസമിതമുന്നണി പോരാളിയും വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡ ണ്ടുമായിരുന്ന ബാലുശ്ശേരി അറപ്പീടിക നെരോത്ത് വീട്ടിൽ മായൻ ഹാജി (78) നിര്യാതനായി. ഭാര്യ മറിയം മക്കൾ മുനീർ, മുനീബ,മൻസൂർ മരുമക്കൾ: സലീം അത്തോളി ആയിഷ,നാദിയ .ഖബറടക്കം രാവിലെ 11 മണിക്ക് ബാലുശേരി കരിയാത്തൻകാവ് ജുമാ മസ്ജിദിൽ

Local

നിര്യാതയായി

കുന്ദമംഗലം: ചേരിഞ്ചാല്‍ പരേതനായ പറയേരി കുഴിമ്പാട്ടില്‍ വേലായുധന്റെ ഭാര്യ ജാനകി (73) നിര്യാതയായി. മക്കള്‍:- നളിനി, ശിവരാമന്‍, ശ്യാമള, നന്ദിനി, ഗീത. മരുമക്കള്‍:-ശ്രീധരന്‍, ഷൈജി, ഹരിദാസന്‍, അശോകന്‍, മോഹനന്‍. സഞ്ചയനം – വ്യാഴാഴ്ച.

Local

സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 32 പേര്‍ക്ക

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചത് 32 പേര്‍ക്ക്. കൊറോണ അവലോകനയോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ 17 പേ​ർ​ക്കും ക​ണ്ണൂ​രി​ൽ 11 പേ​ർ​ക്കും വ​യ​നാ​ട് ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ര​ണ്ടു പേ​ർ​ക്കു​വീ​ത​വു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 213 ആ​യി. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 17 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രാ​ണ്.

error: Protected Content !!