ആട്ടയും ഉരുളക്കിഴങ്ങും ഉള്ളിയും ഉള്‍പ്പെടെയുള്ള ഭക്ഷണം; കുന്ദമംഗലത്ത് അതിഥി തൊഴിലാളികള്‍ക്ക് എല്ലാം സജ്ജം

ലോക്ക് ഡൗണില്‍ ജോലിയും കൂലിയും ഇല്ലാതായ അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമായി കുന്ദമംഗലം പഞ്ചായത്ത്. ഭക്ഷ്യോത്പന്ന കിറ്റുകള്‍. താമസ സ്ഥലത്ത് എത്തിച്ചു നല്‍കി. തൊഴിലാളികള്‍ക്ക് അവരിഷ്ടപ്പെടുന്ന ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ സാധനങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. വില്ലേജ് ഓഫീസറും വാര്‍ഡ് മെമ്പർമാരുമടങ്ങുന്ന സംഘമാണ് കിറ്റുകള്‍ എത്തിക്കുന്നത്. ഒരാള്‍ക്ക് നാലു ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങളാണ് വിതരണം ചെയ്യുന്നത്. ആറു പേരടങ്ങുന്ന അതിഥി തൊഴിലാളികൾക്ക് 2 കിലോ ഗ്രാം ആട്ട, 500 ഗ്രാം സവാള, 500 ഗ്രാം ഉരുളകിഴങ്ങ്, 500 ഗ്രാം […]

ലോക്ക് ഡൗണ്‍ കാലത്തും ഡബിള്‍ബെല്ലില്‍ ഓടുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍

ലോക്ക് ഡൗണ്‍ കാലത്തും ഡബിള്‍ബെല്ലില്‍ ഓടുന്ന ഒരു കെഎസ്ആര്‍ടിസി കണ്ടക്ടറെ പരിചയപ്പെടാം. കോഴിക്കോട് കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായും വെള്ളന്നൂര്‍ കാര്‍ഷിക ഗ്രാമത്തിലെ സജീവ കര്‍ഷകനായും സാമൂഹിക മേഖലയില്‍ നിറസാന്നിധ്യമായും വ്യക്തിമുദ്ര പതിപ്പിച്ച സുനില്‍. എന്നാല്‍ ഇത്തവണ സുനില്‍ ശ്രദ്ദനേടുന്നത് ഒരു തനി നാടന്‍ കര്‍ഷകനായിട്ടാണ്. ലോക് ഡൗണ്‍ കാലത്ത് ഭക്ഷണത്തിനായി എല്ലാവരും ബുദ്ധിമുട്ടുമ്പോള്‍ നല്ല നാടന്‍ പച്ചക്കറി കമ്മ്യൂണിറ്റി കിച്ചണിലേക്ക് നല്‍കിയാണ് സുനില്‍ മാതൃകയായത്. പച്ചക്കറികള്‍ സ്വീകരിക്കാന്‍ സുനിലിന്റ കൃഷിയിടത്തില്‍ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ബീനയും, വൈസ് പ്രസിഡന്റ് […]

Trending

സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കോവിഡ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 21 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വാര്‍ത്ത സമ്മേളനത്തിലാണ് അറിയിച്ചത്‌. കാസര്‍കോട് എട്ടുപേര്‍ക്കും ഇടുക്കിയില്‍ അഞ്ചുപേര്‍ക്കും കൊല്ലത്ത് രണ്ടുപേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ക്കുമാണ് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചത്. എട്ടു ജില്ലകളെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളെയാണ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുള്ളത്. 1,65,934 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,65,291 […]

Local

പുറത്തിറങ്ങിയാല്‍ കൊത്തുറപ്പ്; വീട്ടുകാരെ ക്വാറന്റൈനിലാക്കി പൂവന്‍കോഴി

വീട്ടുകാരെ ക്വാറന്റൈനിലാക്കിയൊരു പൂവന്‍കോഴി. കൊറോണ കാലത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ വീട്ടുകാരെ പുറത്തേക്ക് വിടാതെ നിര്‍ത്തുകയാണ് ഈ നാടന്‍കോഴി. വീട്ടുകാരാരെങ്കിലും പുറത്തിറങ്ങിയാല്‍ അപ്പോള്‍ കൊത്തുറപ്പാണ്. കുന്ദമംഗലത്തെ മലാ.കുഴിയിൽ എന്‍ സദക്കത്തുള്ളയുടെ മുക്കദ്ദിസ് എന്ന വീട്ടിലാണ് ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിച്ച് വീട്ടുകാരെ പുറത്തിറങ്ങാന്‍ സമ്മതിക്കാത്ത ഈ കോഴിയുള്ളത്. വീട്ടിലെ ഗൃഹനാഥനെ മാത്രമേ കോഴി കൊത്താത്തതായുള്ളു. ബാക്കിയെല്ലാവരെയും ഓടിച്ചിട്ട് കൊത്തും, എന്നാല്‍ വീടിന് പുറത്തേക്ക് കോഴി പോകില്ല. അടുത്തവീട്ടിലെ കുടുംബാംഗങ്ങളായകുട്ടികള്‍ക്കാണ് കോഴി ഏറെ കൗതുകം. കൊത്ത് ഏറെ പ്രാവശ്യം […]

Local

മരുന്നുകൾ എത്തിച്ചുനൽകാൻ ഇനി പോലീസ് സഹായം

ബന്ധുക്കൾ സത്യവാങ്മൂലം നൽകണം ജീവൻരക്ഷാമരുന്നുകൾ ആവശ്യമായവർക്ക് ആശുപത്രിയിൽ നിന്നോ ഡോക്ടർമാരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ശേഖരിച്ച് യഥാസ്ഥാനത്തു എത്തിച്ചുനൽകുന്ന സംവിധാനം നിലവിൽ വന്നു. ബന്ധുക്കളാണ് മരുന്നുകൾ എത്തിച്ചുനല്കുന്നതെങ്കിൽ ഡോക്ടറുടെ കുറിപ്പടിയോടൊപ്പം മരുന്നിന്റെ പേര്, ഉപയോഗ ക്രമം, എന്തിനുള്ള മരുന്ന് എന്നിവയടങ്ങിയ സത്യവാങ്മൂലം കൂടി നൽകേണ്ടതാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കേരളത്തിലെവിടെയും ജീവൻരക്ഷാമരുന്ന് എത്തിച്ചു നൽകാനുള്ള സംവിധാനം പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യക്കാർക്ക് 112 എന്ന നമ്പറിൽ വിളിച്ചു സഹായം ആവശ്യപ്പെടുകയോ തിരുവനന്തപുരം മെഡിക്കൽ കോളേജ് […]

Kerala

സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് വിതരണം ഈ ആഴ്ച തുടങ്ങും

കോവിഡ് 19 ന്റെ ഭാഗമായി  സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യവിഭവ കിറ്റ് വിതരണം ഈ ആഴ്ച ആരംഭിക്കുമെന്ന് സപ്ലൈകോ സിഎംഡി.  പി.എം.അലി അസ്ഗര്‍ പാഷ അറിയിച്ചു. സംസ്ഥാനത്തെ 56 ഡിപ്പോകളിലും ഗാന്ധിനഗറിലെ ഹെഡ്ഓഫീസിലും തിരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലുമായി  വിതരണത്തിനുള്ള കിറ്റുകള്‍ തയ്യാറാക്കുന്നുണ്ട്.  17 വിഭവങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുക. പഞ്ചസാര (ഒരു കിലോ), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (ഒരു കിലോ ), ചെറുപയര്‍ (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ (അര ലിറ്റര്‍), […]

Local

അവശ്യസാധനങ്ങളുടെ വില: കടകളില്‍ പരിശോധന നടത്തി

അവശ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ കോഴിക്കോട് താലൂക്കിലെ മാവൂര്‍, കുരിക്കത്തൂര്‍, ചെറുകുളത്തൂര്‍, കായലം, പെരുമണ്ണ, പാലാഴി  പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി വില്പന ശാലകള്‍, പലവ്യഞ്ജന കടകള്‍, ഫ്രൂട്ട് സ്റ്റാളുകള്‍, ഫിഷ് മാര്‍ക്കറ്റുകള്‍, ചിക്കന്‍ സ്റ്റാളുകള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍  കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറും റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരും പരിശോധന നടത്തി.  വില്പന വില പ്രദര്‍ശിപ്പിക്കാത്ത വ്യാപാരികള്‍ക്കും  അമിത വില ഈടാക്കിയ വ്യാപാരികള്‍ക്കും  നോട്ടീസ് നല്‍കി. അവശ്യ സാധനങ്ങള്‍ക്ക് ഏകീകൃത വില ഈടാക്കുന്നതിന് നടപടികള്‍ എടുത്തു. […]

Local

മദ്യം വിതരണം ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രം ഉള്ളവര്‍ക്ക് മദ്യം വിതരണം ചെയ്യാമെന്ന കേരള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.മദ്യം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവും ഇതിനോടനുബന്ധിച്ച് ബെവ്‌കോ എംഡി പുറപ്പെടുവിച്ച ഉത്തരവും കോടതി സ്റ്റേ ചെയ്തു. ഡോക്ടറുടെ കുറിപ്പടി പ്രകാരം ആഴ്ചയില്‍ മൂന്ന് ലിറ്റര്‍ മദ്യം ലഭ്യമാക്കാമെന്നായിരുന്ന സര്‍ക്കാരിന്റെ ഉത്തരവ്. ഐഎംഎ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ സര്‍ക്കാര്‍ ഉത്തരവിന് എതിരെ രംഗത്തെത്തിയിരുന്നു. മദ്യത്തിന് കുറിപ്പടി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു രോഗിക്ക് എന്ത് കുറിച്ചു നല്‍കണമെന്ന് […]

Local

മത്സ്യം വാങ്ങാന്‍ കൂട്ടത്തോടെ ആളുകളെത്തി; കോഴിക്കോട് മത്സ്യമാര്‍ക്കറ്റ് അടച്ചു

കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് ആ​ള്‍​ക്കൂ​ട്ട​മെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് മ​ത്സ്യ​മാ​ര്‍​ക്ക​റ്റ് താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചു. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​വി​ലെ ഏ​ഴ് മു​ത​ല്‍ 10 വ​രെ പ്ര​വ​ര്‍​ത്തി​ക്കുവാനായിരുന്നു തീ​രു​മാ​നം. എ​ന്നാ​ല്‍ ഇ​ത് ലം​ഘി​ച്ച് കൂ​ടു​ത​ല്‍ ലോ​റി​ക​ളും വി​ല്‍​പ്പ​ന​ക്കാ​രും ജ​ന​ങ്ങ​ളും എ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും ഇ​ട​പെ​ട്ട് മാ​ര്‍​ക്ക​റ്റ് താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ച​ത്. മീ​നു​മാ​യി എ​ത്തി​യ ഏ​ഴ് ലോ​റി​ക​ളും തി​രി​ച്ച് അ​യ​ച്ചു. 10ന് ​കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ മാ​ര്‍​ക്ക​റ്റ് തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കും.

Local

അമിത വില; സൂപ്പര്‍മാര്‍ക്കറ്റില്‍ ജില്ലാ കലക്ടറുടെ മിന്നല്‍ പരിശോധന

അവശ്യ സാധനങ്ങളുടെ അമിതവില വര്‍ധന തടയുന്നതിന് ജില്ലാ ഭരണകൂടം നിശ്ചയിച്ച പുതുക്കിയ ശരാശരി ചില്ലറ വിലനിലവാരത്തില്‍ കൂടുതല്‍ ചില സ്ഥാപനങ്ങള്‍ വില ഈടാക്കുന്നുവെന്ന പരാതികളെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. നടക്കാവ് ബിസ്മി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ അവശ്യസാധനങ്ങള്‍ക്ക് അമിതവില ഈടാക്കിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനത്തിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. നിര്‍ദേശങ്ങള്‍ ലംഘിച്ച് കൊണ്ട് പല സ്ഥാപനങ്ങള്‍ അമിത വില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഒരിക്കലും അനുവദിക്കാന്‍ കഴിയില്ല. […]

error: Protected Content !!