ബി.ജെ.പി. സ്ഥാപക ദിനം ആഘോഷിച്ചു
കുന്ദമംഗലം: ബി.ജെ.പി. 40-ാം സ്ഥാപക ദിനം ആഘോഷിച്ചു.കുന്ദമംഗലം ടൗണില്‍ പാര്‍ട്ടി ഓഫീസിന് മുന്‍പില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി ജില്ലാ സെക്രട്ടറി ടി. ചക്രായുധന്‍ പതാക ഉയര്‍ത്തി. സൂരജ് ചോലക്കല്‍, എ. ബൈജു നേതൃത്വം നല്‍കി.
കുന്ദമംഗലം: ബി.ജെ.പി. 40-ാം സ്ഥാപക ദിനം ആഘോഷിച്ചു.കുന്ദമംഗലം ടൗണില്‍ പാര്‍ട്ടി ഓഫീസിന് മുന്‍പില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി ജില്ലാ സെക്രട്ടറി ടി. ചക്രായുധന്‍ പതാക ഉയര്‍ത്തി. സൂരജ് ചോലക്കല്‍, എ. ബൈജു നേതൃത്വം നല്‍കി.
കൊടുവള്ളി : എം.എസ്.എഫ് കൊടുവള്ളി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണം ഓണ്‌ലൈന്‍ സംഗമത്തിലൂടെ നടത്തി. പ്രസിഡന്റ് ജുനൈസ് മുക്കിലങ്ങാടി അദ്ധ്യക്ഷത വഹിച്ചു . എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെട്ടി റഊഫ് മുഖ്യ പ്രഭാഷണം നടത്തി. അന്‍ഷിഫ് കരുവമ്പൊയില്‍, സിനാന്‍ പാലാഴി,ഷാഫി ആറങ്ങോട്, ജുവൈസ് കളരാന്തിരി, ഷര്‍ബല്‍ വാവാട് എന്നിവര്‍ സംസാരിച്ചു .ഷഫീക് വാവാട് സ്വാഗതവും അനസ് കളരാന്തിരി നന്ദിയും പറഞ്ഞു. സംഗമത്തില്‍ പ്രവര്‍ത്തകര്‍ തത്സമയം […]
കോഴിക്കോട്: കോവിഡ് ജാഗ്രതാ പ്രചാരണത്തില്‍ കണ്ണികളായി വിദ്യാര്‍ത്ഥികളും. വീട്ടിലിരുന്ന് ചിത്രം, പോസ്റ്റര്‍ രചന നടത്തി എല്‍കെജി മുതല്‍ ഹയര്‍സെക്കണ്ടറിതലം വരെയുള്ള കുട്ടികളാണ് വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രചാരണത്തില്‍ അണി ചേരുന്നത്. സദയം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കുട്ടികളുടെ വേദിയായ ബാലസദയമാണ് വേറിട്ട പ്രചാരണ പദ്ധതി തുടങ്ങിയത്.പ്രതിരോധ പ്രവര്‍ത്തനത്തിന് കുട്ടികളെ സജ്ജരാക്കിയുള്ള ഇത്തരമൊരു പദ്ധതി സംസ്ഥാനത്ത് ആദ്യമാണ്. കുട്ടികളില്‍ കോവിഡിനെക്കുറിച്ച് സ്വയം ബോധ്യപ്പെടുകയും മറ്റുള്ളവരില്‍ ബോധവല്‍ക്കരണവും ബാലസദയം ലക്ഷ്യ മിടുന്നു. അവരില്‍ സാമൂഹ്യബോധവും സഹജീവിസ്‌നേഹവും അവധിക്കാലം സര്‍ഗ്ഗാത്മകമായി വിനിയോഗിക്കാനും ഇതുവഴിവെക്കും. കോവിഡ്: […]
രാജ്യത്ത് കോവിഡ് ബാധിതര്‍ ഏറെയുള്ള ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്തെ 82 ശതമാനത്തിലധികം രോഗികളുമുള്ള 62 ജില്ലകള്‍ അടച്ചിടാനാണ് തീരുമാനം. ഇതില്‍ കേരളത്തിലെ ഏഴ് ജില്ലകളും ഉള്‍പ്പെടും. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കേരളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുക. ഇതുവരെ രാജ്യത്താകെ 274 ജില്ലകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാര്‍ച്ച് 22നു ശേഷം മൂന്നിരട്ടിയായി ഇവിടുത്തെ രോഗികളുടെ എണ്ണം വര്‍ധിച്ചു. ഇതാണ് നിയന്ത്രണ പദ്ധതി കൊണ്ടുവരാന്‍ […]
കാസര്‍കോട് പ്രത്യേക കോവിഡ് പരിചരണ ആശുപത്രി തുടങ്ങുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടേക്ക് പോകുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന 30 അംഗ മെഡിക്കല്‍ സംഘത്തിന് കോഴിക്കോട് ഹോട്ടല്‍ അളകാപുരിയില്‍ സ്വീകരണം നല്‍കി. കോഴിക്കോട് ജില്ലാ പോലീസ് ടീമും നന്മ ഫൗണ്ടേഷനും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്. കാസര്‍ഗോഡ് കോവിഡ് രോഗം രൂക്ഷമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മികവ് തെളിയിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും കാസര്‍ഗോട്ടേക്ക് പുറപ്പെട്ടത്.
ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികള്‍ നല്‍കി ഇഷ്ടിക ബസാറിലെ കര്‍ഷകര്‍. അച്ചുതന്‍ കരിക്കിനാരി, രാജന്‍ വാലത്തില്‍, ശോഭന വാലത്തില്‍, സുരേഷ് മേക്കട, വേണു ഇഷ്ടിക ബസാര്‍ എന്നിവരാണ് തങ്ങളുടെ കൃഷിയിടത്തിലെ വിളവുകള്‍ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശന് കൈമാറിയത്. കമ്മ്യൂണിറ്റി കിച്ചണിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും ഇഷ്ടിക ബസാറിലെ ഈ കര്‍ഷകര്‍ അറിയിച്ചു.
മത്സ്യതൊഴിലാളികള്‍ക്ക് അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് ആള്‍ കേരള മല്‍സ്യതൊഴിലാളി യൂണിയന്‍. കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ മേഖലയായ മല്‍സ്യതൊഴിലാളികള്‍ – അനുബന്ധ തൊഴിലാളികള്‍ ഉള്‍പ്പടെ – ലോക് ഡൗണ്‍ മൂലം പ്രയാസത്തിലാണ്.സംസ്ഥാനത്തിന് വിദേശനാണ്യം നേടിത്തരുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന മത്സ്യതൊഴിലാളികളെ ഈ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ അവഗണിക്കുന്നത് ആ വിഭാഗത്തോട് കാണിക്കുന്ന നന്ദികേടാണ് എന്നും എഫ് ഐ റ്റി യു പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്ത് കേരളത്തെ കൈ പിടിച്ചുയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച തീരദേശ സൈന്യം എന്ന് നാം […]
1,71,355 പേര്‍ നിരീക്ഷണത്തില്‍ തിരുവനന്തപുരം: കേരളത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവരില്‍ 5 പേര്‍ ദുബായില്‍ നിന്നും (കാസര്‍ഗോഡ്-3, കണ്ണൂര്‍, എറണാകുളം) 3 പേര്‍ നിസാമുദ്ദീനില്‍ നിന്നും (ആലപ്പുഴ, കൊല്ലം, കാസര്‍ഗോഡ്) ഒരാള്‍ നാഗ്പൂരില്‍ നിന്നും (പാലക്കാട്) വന്നവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് […]
ഭക്ഷണങ്ങളും മരുന്നുകളും ഉറപ്പ് വരുത്താൻ എല്ലാ ജില്ലകളിലും സീനിയർ സിറ്റിസൺ സെൽ സംസ്ഥാനത്ത് കോവിഡ്-19 കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഹൈ റിസ്‌കിലുള്ള 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. മറ്റ് അസുഖങ്ങൾക്ക് മരുന്നുകഴിക്കുന്നവരും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. അവർ യാതൊരു കാരണവശാലും മറ്റുള്ളവരുമായി ബന്ധപ്പെടാൻ പാടില്ല. ലോകത്തെമ്പാടും ഏറ്റവുമധികം അത്യാഹിതം സംഭവിച്ചിരിക്കുന്നത് ഇത്തരത്തിലുള്ള ആൾക്കാരിലാണ്. കേരളത്തിൽ ഏതാണ്ട് 1.60 ലക്ഷത്തിലധികം ആൾക്കാർ […]
സമൂഹത്തില്‍ പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ സഹായം ആവശ്യമുള്ള ഈ സമയത്ത്, സന്നദ്ധ പ്രവര്‍ത്തനം പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് തെറ്റായ നടപടിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലല്ല. ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്ന് ദിവസവും വാര്‍ത്ത സമ്മേളനം വിളിച്ച് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ നിലപാട് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. പ്രളയകാലത്ത് നാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചത് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ്. പഞ്ചായത്തുകളിലെ കമ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തിക്കുന്നതും ഇതേ രീതിയിലാണ്. പ്രഖ്യാപനങ്ങള്‍ നടത്തുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കൊയിലാണ്ടി മണ്ഡലം […]