Local

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തിലാണ് ഈ കാര്യം അറിയിച്ചത്. ഇന്ന് 13 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കണ്ണൂര്‍ നാലുപേര്‍ക്കും ആലപ്പുഴ രണ്ട് പേര്‍ക്കും പത്തനംതിട്ട, തൃശൂര്‍, കാസര്‍ഡോഡ് എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Local

നിര്യാതനായി

കാരന്തുര്‍ പുളിക്കല്‍ ബാലന്‍ നായര്‍ 77മരണപെട്ടു ഭാര്യ; പത്മാവതി മക്കള്‍ :ഷീജ ,നിഷ ,ആഷ ,അനീഷ് മരുമക്കള്‍ :സജില്‍ ,സന്തോഷ് ,പ്രേമന്‍ ശവസംസ്‌കാരം 8.4.2020 ന് വൈകുന്നേരം 6 മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍

Local

പല വീടുകളും പട്ടിണിയുടെ വക്കില്‍; സര്‍ക്കാര്‍ നോക്കുകുത്തി; യു.സി രാമന്‍

ലോക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ അനുഭവിക്കുന്നത് ഇന്നുവരെയില്ലാത്ത കഷ്ടപ്പാടെന്ന് ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമന്‍. ലോക്ക് ഡൗണ്‍ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ അന്നന്നത്തെ അധ്വാനം കൊണ്ട് ജീവിതം കഴിയുന്ന കുടുംബങ്ങള്‍ അടക്കം പല വീടുകളും പട്ടിണിയുടെ വക്കിലാണ്. ജൊലിയില്ലാതായതോടെ പലരുടെയും വരുമാനം നിലച്ചു. സാമ്പത്തിക സ്ഥിതി മൊത്തത്തില്‍ താറുമാറായി. പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കുകയാണ്. സര്‍ക്കാറാണെങ്കില്‍ ഒന്നും ചെയ്യുന്നുമില്ല, ചെയ്യുന്നവര്‍ക്കെതിരെ കേസെടുത്ത് നിരുത്സാഹപ്പെടുത്തുകയുമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പലവ്യജ്ഞനക്കിറ്റ് എവിടെയും ലഭ്യമായതായ് അറിവില്ല, സഹായം […]

Local

സെല്‍ഫി കോണ്‍ടെസ്റ്റ് മത്സരം

പെരുവഴിക്കടവ് : ഈ കൊറോണ കാലത്തെ നമുക്ക് ഒരു സെല്‍ഫി എടുത്തു പുഞ്ചിരിയിലൂടെ നേരിടാം എന്ന ലക്ഷ്യത്തോടുകൂടി ജ്വാല സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സെല്‍ഫി കോണ്‍ടെസ്റ്റ് മത്സരം സംഘടിപ്പിക്കുകയാണ് വെറും സെല്‍ഫി അല്ല ഒരു കലക്കന്‍ ഫാമിലി സെല്‍ഫി തന്നെയാകണം ജീവിതത്തില്‍ സെല്‍ഫി എടുക്കാത്ത വരെ ആരും കാണില്ല എങ്കില്‍ രസകരമായ ഒരു സെല്‍ഫി എടുത്തു ഞങ്ങള്‍ അയക്കൂ അയക്കേണ്ട നമ്പര്‍ 9846960373, 953926 5611 മത്സരാര്‍ത്ഥികള്‍ക്ക് ഉള്ള നിബന്ധനകള്‍ മത്സരം നടത്തുന്നത് ജ്വാലയുടെ Instagram പേജിലൂടെ […]

Local

കോവിഡ്; യു.പിയിലെ 15 ജില്ലകള്‍ പൂര്‍ണ്ണമായി അടയ്ക്കാന്‍ തീരുമാനം

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യു.പിയിലെ 15 ജില്ലകള്‍ പൂര്‍ണ്ണമായി അടയ്ക്കാന്‍ തീരുമാനം. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ജില്ലകള്‍ പൂര്‍ണ്ണമായി അടയ്ക്കുക. ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14 വരെയാണ് ജില്ലകള്‍ പൂര്‍ണമായും അടച്ചിടുക. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങരുതെന്നാണ് കര്‍ശന നിര്‍ദേശം. അവശ്യസാധനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് പോലീസ് വീട്ടിലെത്തിച്ചു നല്‍കും. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിയന്ത്രണം നിലവില്‍ വരുമെന്ന് ചീഫ് സെക്രട്ടറി ആര്‍.കെ തിവാരി അറിയിച്ചു. തലസ്ഥാനമായ ലഖ്നൗ, ആഗ്ര, നോയിഡ, കാണ്‍പൂര്‍, മീററ്റ്, ഗൗതം ബുദ്ധനഗര്‍, […]

Local

വയോജനങ്ങള്‍ക്ക് ഹെല്‍പ് ലൈനും സമഗ്ര സംരക്ഷണ സംവിധാനവുമായി ജില്ലാ ഭരണകൂടം

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വയോജനങ്ങള്‍ക്ക് ഹെല്‍പ് ലൈന്‍ സംവിധാനവും സമഗ്ര സംരക്ഷണ സംവിധാനവും ഒരുങ്ങുന്നു. 60 വയസ്സിനു മുകളിലുള്ളവരെയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരെയും മറ്റ് അസുഖങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവരെയുമാണ് രോഗം ഗുരുതരമായി ബാധിക്കുന്നതെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് വയോജനങ്ങള്‍ക്കായി പ്രത്യേക ശ്രദ്ധാ പദ്ധതി ആരംഭിക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇതിനായി ജില്ലയില്‍ സാമൂഹികനീതി – വനിതാശിശു വികസന വകുപ്പുകളുടെ നേതൃത്വത്തില്‍  ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വീസ്, ബച്പന്‍ ബചാ വോ ആന്തോളന്‍ എന്നീ സന്നദ്ധ […]

Local

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന് 273 തസ്തികകള്‍

പകുതി തസ്തികകളില്‍ ഉടന്‍ നിയമനം തിരുവനന്തപുരം: കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിന് 273 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ 300 കിടക്കകളോടു കൂടിയ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒ.പി., ഐ.പി. സേവനങ്ങളോട് കൂടിയ ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിനാണ് തസ്തിക സൃഷ്ടിച്ചത്. ഈ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് പ്രതിവര്‍ഷം 14.61 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ […]

International

കോവിഡ് 19; യുഎസില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു

കോവിഡ് ബാധയെ തുടര്‍ന്ന് യുഎസില്‍ മൂന്നു മലയാളി കൂടി മരിച്ചു. ഫിലാഡല്‍ഫിയയില്‍ കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോര്‍ക്ക് ഹൈഡ് പാര്‍ക്കില്‍ തൊടുപുഴ കരിങ്കുന്നം മറിയാമ്മ മാത്യു (80), ന്യൂയോര്‍ക്ക് റോക്ലാന്‍ഡില്‍ തൃശൂര്‍ സ്വദേശി ടെന്നിസണ്‍ പയ്യൂര്‍ എന്നിവരാണ് മരിച്ചത്. ഇതോടെ യുഎസില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. കഴിഞ്ഞ ദിവസം ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന ആലപ്പുഴ കരുവാറ്റ വടക്ക് താശിയില്‍ സാംകുട്ടി സ്‌കറിയയുടെ ഭാര്യ അന്നമ്മയും (52) ടെക്‌സാസിലെ 21കാരന്‍ പോളും […]

ലോക്ഡൗണില്‍ തിരിച്ചെത്തിച്ച കല; ടൊവിനോയുടെ ചിത്രം വരച്ച് ശ്രദ്ദേയനായി വര്‍ണ്ണ മജീദ്

ലോക്ക്ഡൗണില്‍ ചിത്രം വരച്ച് ശ്രദ്ദേയനായി അമ്പലക്കണ്ടി വടക്കേപറമ്പില്‍ വര്‍ണ്ണ മജീദ്. ചിത്രകാരനായ മജീദ് 33 വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യുന്നു. ലോക്ഡൗണില്‍ വീട്ടില്‍തന്നെ ഇരുന്നപ്പോള്‍ വരച്ച നടൻ ടൊവിനോ തോമസിന്റ ചിത്രമാണ് ഇപ്പോള്‍ ഏറെ ശ്രദ്ദ നേടിയിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഫോട്ടോ ആണെന്ന് തോന്നിക്കുന്നതാണ് ഈ ചിത്രം. മുക്കം ഓര്‍ഫനേജ് സ്‌കൂളില്‍ പഠിച്ച ഇദ്ദേഹം അന്നുമുതലേ ചിത്രം വരച്ച് തുടങ്ങിയിരുന്നു. പിന്നീട് ആരംഭിച്ചതാണ് വര്‍ണ്ണം ആര്‍ട്‌സ്. എന്നാല്‍ ഫ്‌ളക്‌സിന്റെ വരവ് കലാകാരന്മാര്‍ക്ക് വലിയ ആഘാതം ഏല്‍പ്പിച്ചു. […]

Local

കോവിഡ്-19: ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗമുക്തി

കോവിഡ് 19 സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി ഇന്നലെ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ചായി. രോഗം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലക്കാരായ ഏഴു പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ അവശേഷിക്കുന്നത്. ഇതുകൂടാതെ പോസിറ്റീവായ ഒരു കാസര്‍ഗോഡ് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരുന്നുണ്ട്. ഒരു കാസര്‍ഗോഡ് സ്വദേശി നേരത്തെ രോഗമുക്തി നേടിയിരുന്നു. ജില്ലയില്‍ ഇന്ന് പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ […]

error: Protected Content !!