Local

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ് 19

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരുള്ള ഏഴുപേര്‍ക്കും കാസര്‍ഗോഡുള്ള രണ്ട് പേര്‍ക്കും കോഴിക്കോടുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പതിവ് വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് രോഗം മാറിയിട്ടുണ്ട്. ലോക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്രം നല്‍കുന്ന എല്ലാ നിര്‍ദേശങ്ങളും സര്‍ക്കാര്‍ പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പഴയ സ്ഥിതിയിലേക്ക് തിരിച്ച് പോകാനായിട്ടില്ല, കേരളത്തിന്റെ നിര്‍ദേശങ്ങള്‍ പ്രധാന മന്ത്രിയെ അറിയിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.

Local

കുന്ദമംഗലത്തുള്‍പ്പെടെ കടകളില്‍ പരിശോധന നടത്തി

കോഴിക്കോട് താലൂക്കിലെ കടലുണ്ടി, ചാലിയം, കരുവന്തിരുത്തി, പറമ്പില്‍ബസാര്‍, കുരുവട്ടൂര്‍, പയിമ്പ്ര, പാലത്ത്, ചേളന്നൂര്‍, ചാത്തമംഗലം, കുന്നമംഗലം തുടങ്ങിയ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി വില്പന ശാലകള്‍, പലവ്യഞ്ജന കടകള്‍, ഫ്രൂട്ട് സ്റ്റാളുകള്‍, ഫിഷ് മാര്‍ക്കറ്റുകള്‍, ചിക്കന്‍ സ്റ്റാളുകള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍  കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറും റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരും പരിശോധന നടത്തി.  വില്പന വില പ്രദര്ശിപ്പിക്കാത്ത വ്യാപാരികള്‍ക്കും  അമിത വില ഈടാക്കിയ വ്യാപാരികള്‍ക്കും  നോട്ടീസ് നല്‍കി.  അവശ്യ സാധനങ്ങള്‍ക്ക് ഏകീകൃത വില ഈടാക്കുന്നതിന് നടപടികള്‍ എടുത്തു. […]

Local

കുടിവെള്ള പദ്ധതിയുടെ മോട്ടോർ കിണറ്റിൽ വീണ് ജലവിതരണം മുടങ്ങി ..മോട്ടോർ പൊക്കിയെടുത്ത് രക്ഷകരായത് ഫയർഫോഴ്സ്

കുന്ദമംഗലം : കുന്നമംഗലം പഞ്ചായത്തിലെ ആനപ്പാറ ഇടവലത്ത് കോളനി എന്നീ ഭാഗങ്ങളിലെ 110 കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന ചെത്തുകടവ് പുഴയിലെ കുടിവെള്ള പദ്ധതിയുടെ മോട്ടോർ കിണറ്റിൽ വീണു ഒരാഴ്ചയായി കുടിവെള്ളം മുടങ്ങിയി രിക്കുകയായിരുന്നു.. ലോക് ഡൗൺ സാഹചര്യം ആയിരുന്നതിനാൽ മോട്ടോർ പൊക്കിയെടുക്കാൻ കഴിയാതെ അധികൃതർ നന്നേ വിഷമിച്ചു…അവസാനം ഫയർഫോഴ്സിന്റെ സഹായം തേടി….വിവരം അറിയിച്ചപ്പോൾ ഫയർഫോഴ്സ് റെഡി …മീഞ്ചന്ത അഗ്നി രക്ഷാ നിലയത്തിലേയും വെള്ളിമാടുകുന്ന് അഗ്നി രക്ഷാ നിലയത്തിലേയും സേനാംഗങ്ങൾ സ്കൂബാ വെഹിക്കിളുമായി സംഭവസ്ഥലത്തെത്തി..വെള്ളിമാടുകുന്നിലെ സ്കൂബാ ഡൈവിംഗ് അംഗം ഫയർ […]

National

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണ

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണയായി. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. രണ്ടാഴ്ചകൂടി നിയന്ത്രണങ്ങള്‍ തുടരാനാണ് ധാരണയായത്. ഇതുസംബന്ധിച്ച് കേന്ദ്രം ഉടന്‍ ഉത്തരവ് പുറത്തിറക്കും. എന്നാല്‍ ലോക്ഡൗണില്‍ ചില മേഖലകള്‍ക്ക് ഇളവ് നല്‍കിയേക്കും. ലോക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കെരുതെന്നായിരുന്നു കേരളത്തിന്റെയും അപിപ്രായം. ലോക്ഡൗണ്‍ രോഗവ്യാപനം തടയാന്‍ വലിയ തോതില്‍ സഹായിച്ചെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. രോഗവ്യാപനം തടയാന്‍ സാമൂഹിക അകലം ഉറപ്പാക്കുകയല്ലാതെ മറ്റു ബദല്‍ മാര്‍ഗങ്ങളൊന്നും സംസ്ഥാനങ്ങള്‍ക്ക് മുന്നോട്ട് വെക്കാനുമുണ്ടായിരുന്നില്ല.

Local

പോലീസുകാര്‍ക്ക് ആശ്വാസമായി കുടിവെള്ളവും ജ്യൂസും നല്‍കി യുവതി

ലോക്ഡൗണില്‍ വെയിലില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ജ്യൂസും കുടിവെള്ളവും നല്‍കി മാതൃകയായി യുവതി. മുക്കം വലിയ പറമ്പിലെ സലീനയാണ് ജനങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടുന്ന പോലീസുകാര്‍ക്ക് ആശ്വാസമായി ഈ സത്പ്രവൃത്തി ചെയ്തത്. ലോക്ഡൗണില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയാന്‍ പോലീസ് വളരെ കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത്. കടുത്ത വെയില്‍ വകവെക്കാതെയാണ് ഇവര്‍ ജോലി ചെയ്യുന്നത്. കടകള്‍ ഒന്നും തുറക്കാത്തതിനാല്‍ ഇവര്‍ക്ക് കുടിവെള്ളമോ ഒന്നും ആവശ്യത്തിന് കിട്ടിയിരുന്നില്ല. ഒരിക്കല്‍ റോഡിലൂടെ പോകുമ്പോള്‍ പോലീസുകാരുടെ ഈ കഷ്ടപ്പാട് കണ്ട് മനസ്സിലാക്കിയാണ് സലീന ഈ പ്രവൃത്തിക്ക് […]

മുനവ്വറലി തങ്ങൾ രക്തദാനം നടത്തി

മലപ്പുറം: സംസ്ഥാനത്തെ കോവിഡ് ബാധിതർക്ക് മതിയായ രക്തം ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പയ്ൻ നടത്തുന്നു.. അതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് മുനവ്വർ അലി ശിഹാബ് തങ്ങൾ പെരിന്തൽമണ്ണ ഗവൺമെന്റ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകി. ഡോ. വി. യു.സീതി, ഡോ. ഷാജി അബ്ദുൽ ഗഫൂർ ,രാമചന്ദ്രൻ , കുറ്റീരി മാനുപ്പ എന്നിവർ പങ്കെടുത്തു.

Local

കോവിഡ് -19; മുനവ്വറലി തങ്ങള്‍ രക്തദാനം നടത്തി

മലപ്പുറം: സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ക്ക് മതിയായ രക്തം ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പയ്ന്‍ നടത്തുന്നു.. അതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിലേക്ക് രക്തം നല്‍കി. ഡോ. വി. യു.സീതി, ഡോ. ഷാജി അബ്ദുല്‍ ഗഫൂര്‍ ,രാമചന്ദ്രന്‍ , കുറ്റീരി മാനുപ്പ എന്നിവര്‍ പങ്കെടുത്തു.

Local

കുന്ദമംഗലത്ത് വന്യജീവിയുടെ അക്രമം;ഫോറസ്റ്റ് റെസ്‌ക്യൂ ടീം പരിശോധന നടത്തി

കുന്ദമംഗലം എംഎല്‍എ റോഡില്‍ മലാക്കുഴിയില്‍ ഭൂപതു അബൂബക്കര്‍ ഹാജിയുടെ മകന്‍ എം.കെ മുഹ്‌സിന്‍ൻ്റെ വീടിനോട് ചേര്‍ന്ന കിണറിൻ്റെ ഭാഗത്ത് ജീവിയുടെ അക്രമത്തില്‍ നായ കടിയേറ്റ് ചത്ത വിഷയത്തില്‍ താമരശ്ശേരി ഫോറസ്റ്റ് റെസ്‌ക്യൂ ടീം പരിശോധന നടത്തി. ജീവിയുടേതെന്ന് തോന്നിക്കുന്ന കാല്‍പ്പാട് കണ്ടതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നായയുടെ കഴുത്ത് ഭാഗത്താണ് കടിയേറ്റത്. കാട്ടുപൂച്ചയുടെ ആക്രമണം ആണെന്നാണ് പ്രാഥമിക നിഗമനം. നേരത്തെയും പരിസര പ്രദേശങ്ങളില്‍ ഇതിന് സമമായി കോഴിയും പൂച്ചയും താറാവും ചത്തിരുന്നു. കാട്ടുപൂച്ചയെ കണ്ടെത്തുന്നതിന് കെണിയൊരുക്കാമെന്ന് […]

News

കോവിഡ് ബാധിച്ച് കേരളത്തില്‍ ഒരു മരണംകൂടി;മരിച്ചത് മാഹി സ്വദേശി

കോവിഡ് ബാധിച്ച് കേരളത്തില്‍ ഒരു മരണംകൂടി. ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു. ചെറുകല്ലായി സ്വദേശി മഹറൂഫ് (71) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍ വൃക്കരോഗവും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മഹറൂഫ്. ഏപ്രില്‍ ആറിനാണ് മെഹ്‌റൂഫിന്റെ സ്രവം പരിശോധനക്ക് നല്‍കിയത്. ഒന്‍പതാം തിയ തി പരിശോധനാഫലം ലഭിച്ചു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യനില അന്ന് മുതല്‍ തന്നെ അതീവ ഗുരുതരമായിരുന്നു. മാര്‍ച്ച് 15 മുതല്‍ മാര്‍ച്ച് 22 വരെ മാഹിയിലെയും […]

Local

കുന്ദമംഗലം പിഎച്ച്സിയില്‍ കിടത്തി ചികിത്സ വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍

മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രമാണ് കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രം. ആര്‍ദ്രം പദ്ധതിയിലും എംഎല്‍എ ഫണ്ടിലും ഉള്‍പ്പെടുത്തി നിരവധി സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിരുന്നു. എന്നാല്‍ കിടത്തി ചികിത്സ ഇതുവരെ ഇവിടെ ആരംഭിച്ചിട്ടില്ല. ഒട്ടേറെ ജനങ്ങള്‍ ആശ്രയിക്കുന്ന കുന്ദമംഗലം സിറ്റിയിലെ മികച്ച ആശുപത്രി ആയിട്ടും ഇവിടെ കിടത്തി ചികിത്സ ആരംഭിക്കാത്തതില്‍ ജനങ്ങള്‍ക്ക് വലിയ പരാതിയുണ്ട്. തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ വരെ കിടത്തി ചികിത്സ ഉള്ളപ്പോള്‍ കുന്ദമംഗലം പോലെ ഒരു വലിയ സിറ്റിയിലെ ആരോഗ്യ കേന്ദ്രത്തിന് കുറഞ്ഞത് ഒരു […]

error: Protected Content !!