കോവിഡ് ബാധിച്ച് കേരളത്തില്‍ ഒരു മരണംകൂടി. ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു. ചെറുകല്ലായി സ്വദേശി മഹറൂഫ് (71) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍
വൃക്കരോഗവും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മഹറൂഫ്. ഏപ്രില്‍ ആറിനാണ് മെഹ്‌റൂഫിന്റെ സ്രവം പരിശോധനക്ക് നല്‍കിയത്. ഒന്‍പതാം തിയ തി പരിശോധനാഫലം ലഭിച്ചു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യനില അന്ന് മുതല്‍ തന്നെ അതീവ ഗുരുതരമായിരുന്നു.
മാര്‍ച്ച് 15 മുതല്‍ മാര്‍ച്ച് 22 വരെ മാഹിയിലെയും തലശ്ശേരിയിലെയും വിവിധ ഭാഗങ്ങളില്‍ വിവാഹം ഉള്‍പ്പെടെ നിരവധി ചടങ്ങുകളില്‍ ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവരെ ഇതിനകം ഐസൊലേഷനിലേക്ക് മാറ്റി. ഏതെങ്കിലും തരത്തില്‍ ഇയാളുമായി ബന്ധപ്പെട്ടവര്‍ അടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്ന് കളക്ടര്‍ അറിയിച്ചു.

