കുന്ദമംഗലം: കുന്ദമംഗലം പ്രസ്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികളുമായുള്ള മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. പ്രദേശത്തിന്റെ വികസന പദ്ധതികള്‍, പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, മാധ്യമങ്ങളുടെ നിര്‍ദേശങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത പരിപാടി എം.എ. റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല, വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രസ്സ് ക്ലബ് അംഗങ്ങളുമായി സംവദിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. വികസന പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങളുടെ നിര്‍ദേശങ്ങളും ജനപങ്കാളിത്തവും നിര്‍ണായകമാണെന്ന് ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
പ്രസ് ക്ലബ് പ്രസിഡന്റ് എ. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രസ്സ് ക്ലബ് അംഗങ്ങളുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുകയും ഉപഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
പ്രസ് ക്ലബ് സെക്രട്ടറി ബഷീര്‍ പുതുക്കുടി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സര്‍വദമനന്‍ കുന്ദമംഗലം, ജോയിന്റ് സെക്രട്ടറി കെ.എം.എ. റഹ്‌മാന്‍, പി. കോയ, രവീന്ദ്രന്‍ കുന്ദമംഗലം, നാസര്‍ കാരന്തൂര്‍, അബൂബക്കര്‍ കുന്ദമംഗലം, ശ്രീനിവാസന്‍ ചെറുകുളത്തൂര്‍, ഹബീബ് കാരന്തൂര്‍, എന്‍. ഡാനിഷ്, ലാല്‍ കുന്ദമംഗലം, അന്‍ഫാസ് കാരന്തൂര്‍, മുഹമ്മദ് പടാളിയില്‍, സുജിത്ത് കളരിക്കണ്ടി, പി. ഫൈസല്‍, മുസ്തഫ നുസ്രി, നവാസ് കുന്ദമംഗലം, എസ്.എന്‍. അതുല്യ എന്നിവര്‍ സംസാരിച്ചു.
ജനപ്രതിനിധികളുമായി മുഖാമുഖം; വികസന വിഷയങ്ങളില്‍ സജീവ ചര്‍ച്ച

