Local

കുന്ദമംഗലം പോലീസ് സ്റ്റേഷനിലേക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കി വാര്‍ട്‌സ് ആപ്പ് ഗ്രൂപ്പ്

കുന്ദമംഗലം : പോലീസ് സ്റ്റേഷനിലേക്ക് ‘ ചാത്തനാറമ്പ് സുഹൃത്തുക്കള്‍ ‘ എന്ന വാര്‍ട്‌സ് ആപ്പ് കൂട്ടായ്മ സാനിറ്ററൈസറും കയ്യുറകളും കുടിവെള്ളവും വിതരണം ചെയ്തു .മടവൂര്‍ പഞ്ചായത്തിലെ ചാത്തനാറമ്പ് പ്രദേശത്തുള്ള സാമുഹ്യ പ്രതിബന്ധതയുളള ഈ കൂട്ടായ്മ ഇതിനകം ഒട്ടേറെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. ഗ്രൂപ്പ് അഡ്മിന്‍ സി.മനോജ് പോലീസ് സുരക്ഷ ഉപകരണങ്ങള്‍ കൈമാറി. ഗ്രൂപ്പ് അംഗങ്ങളായ എന്‍ .പി.സുരേഷ് , എന്‍.വി.ഗിരീഷ് , പുതുക്കുടി വിജയന്‍ എന്നിവരും സംബന്ധിച്ചു.

Local

കോവിഡ് ബാധിച്ച് ഇംഗ്ലണ്ടില്‍ 2 മലയാളികള്‍ മരിച്ചു

കോവിഡ് ബാധിച്ച് ഇംഗ്ലണ്ടില്‍ രണ്ട് മലയാളികള്‍ മരിച്ചു. ലണ്ടനില്‍ ഒരു ഡോക്ടറും കന്യാസ്ത്രീയുമാണ് മരിച്ചത്. പെരിന്തല്‍മണ്ണ സ്വദേശി ഡോ. ഹംസ പാച്ചേരിയും (80) സിസ്റ്റര്‍ സിയന്നയുമാണ് മരിച്ചത്. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ അംഗമായിരുന്നു. ഇന്നലെ രാവിലെ ബര്‍മിംങ്ങാം എന്‍എച്ച്എസ് ആശുപത്രിയില്‍വച്ചാണ് ഹംസ മരിച്ചത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്‌കാരം യുകെയില്‍തന്നെ നടത്തും. ഡോക്ടറുടെ ഭാര്യയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

Local

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്നലെ 1733 കേസുകള്‍

237 വാഹനങ്ങള്‍ പിടിച്ചെടുത്തു നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 1733 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1729 പേരാണ്. 1237 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 46, 46, 36 തിരുവനന്തപുരം റൂറല്‍ – 112, 121, 85 കൊല്ലം സിറ്റി – 242, 242, 183 കൊല്ലം റൂറല്‍ – 154, 154, 128 […]

Kerala

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു.കാസര്‍കോട്ട് 12 പേര്‍ക്കും എറണാകുളത്ത് മൂന്നുപേര്‍ക്കും തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രണ്ടു പേര്‍ക്കു വീതവും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 265 ആയി. ഇതില്‍ 237 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. തിരുവനന്തപുരത്തും കോഴിക്കോടും ഒരോരുത്തര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 1,64,130 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 1,63,508പര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ബുധനാഴ്ച മാത്രം […]

Local

കോവിഡ്-19: ജില്ലാ കലക്ടര്‍ക്ക് ഓണ്‍ലൈനായി പരാതികള്‍ നല്‍കാം

കോവിഡ് 19 ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ പൊതുജനങ്ങളുടെ പരാതികളും സംശയങ്ങളും ആശങ്കകളും കോവിഡ്-19 ജാഗ്രത പ്രോഗ്രസീവ് ആപ്ലിക്കേഷന്‍ വഴിയോ കലക്ടറുടെ ഫേസ്ബുക്ക് പേജ് വഴിയോ കണ്‍ട്രോള്‍റൂം വഴിയോ അറിയിക്കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പരാതികള്‍/ അപേക്ഷകളിന്മേല്‍ ഉടന്‍ നടപടി ഉണ്ടാകും. കോഴിക്കോട് ജില്ലാ ഭരണകൂടത്തിന് ഓണ്‍ലൈനായി 1656 പരാതികളാണ് ഇതിനകം ലഭിച്ചത്. കലക്ടര്‍ കോഴിക്കോട് ഫേസ്ബുക്ക് പേജില്‍ 1496 ഉം കോവിഡ് ജാഗ്രത പ്രോഗ്രസീവ് അപ്ലിക്കേഷന്‍ വഴി 160 ഉം പരാതികള്‍ ലഭിച്ചു. ഇതില്‍ ഫേസ് ബുക്ക് വഴി […]

Local

നിസാമുദ്ധീന്‍ സംഭവം കേന്ദ്രസര്‍ക്കാര്‍ ഒരവസരമായി കാണരുത്; കുഞ്ഞാലിക്കുട്ടി

നിസാമുദീന്‍ മര്‍ക്കസ് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊറോണ രോഗബാധയുണ്ടായത് ദൗര്‍ഭാഗ്യകരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഇതൊരു അവസരമായി കണ്ട് കേന്ദ്രസര്‍ക്കാര്‍ തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ തിരിയുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തബ്ലീഗ് സമ്മേളനം നടന്ന ദിവസം പാര്‍ലമെന്റ് സമ്മേളനം പോലുമുണ്ടായിരുന്നു. അന്ന് സര്‍ക്കാര്‍ ശ്രദ്ധിച്ചില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുളളവര്‍ തബ്ലീഗ് സമ്മേളനത്തിന് പോയിട്ടുണ്ടെന്നാണ് വിവരം. മാര്‍ച്ച് മൂന്നു മുതല്‍ അഞ്ചുവരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 79 പേര്‍ കേരളത്തില്‍ മടങ്ങിയെത്തിയെന്നും വിവരമുണ്ട്.

Local

കോവിഡ് 19: ജില്ലയില്‍ ആകെ 21,239 പേര്‍ നിരീക്ഷണത്തില്‍

കോവിഡ് 19 വ്യാപനം തയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഇന്ന് (31/03) ആകെ 21,239 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. കേരള സര്‍ക്കാരിന്റെ കോവിഡ്-19 ട്രാക്കര്‍ വെബ്പോര്‍ട്ടല്‍ വഴി കീഴ്സ്ഥാപനങ്ങളില്‍ നിന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിരീക്ഷണത്തില്‍ ചേര്‍ക്കപ്പെട്ടവര്‍ ഉള്‍പ്പെടെയാണിത്. മറ്റുസംസ്ഥാനങ്ങളില്‍ പോയിതിരിച്ചുവന്നവരും ഇതിലുള്‍പ്പെടും. ഇന്ന് പുതുതായി വന്ന അഞ്ച് പേര്‍ ഉള്‍പ്പെടെ മെഡിക്കല്‍ കോളേജില്‍ ചികിത്സിലുള്ള 17 പേരാണ് ആകെ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 10 പേരെ മെഡിക്കല്‍ കോളേജില്‍ നിന്നു […]

Local

അങ്ങാടികള്‍ അണുവിമുക്തമാക്കി അഗ്നിശമന സേന

അങ്ങാടികളില്‍ അണുനശീകരണം നടത്തി നരിക്കുനി അഗ്നിശമന സേന. വിവിധ ഗ്രാമപഞ്ചായത്തുകളിലായി ദിവസേന അഞ്ചോളം അങ്ങാടികളാണ് സേന അണുവിമുക്തമാക്കുന്നത്. ആളുകള്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന ടൗണുകളിലെ ഭിത്തികള്‍, തൂണുകള്‍, കൈവരികള്‍, വിവിധ സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ തുടങ്ങിയവയിലാണ് അണുനശീകരണ ലായനി തളിക്കുന്നത്. പ്രതലങ്ങളില്‍ പറ്റിപിടിച്ചിരിക്കുന്ന കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍  സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനിയാണ് അഗ്‌നിശമന സേന തളിക്കുന്നത്. നരിക്കുനി സ്റ്റേഷന്‍ ഓഫീസര്‍ റോബി വര്‍ഗീസ്, അസി. സ്റ്റേഷന്‍ ഓഫീസര്‍ പി ഒ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. കിഴക്കോത്ത് […]

Local

സാലറി ചലഞ്ചിന് അംഗീകാരം;മന്ത്രിമാര്‍ 1 ലക്ഷ്ം വീതം നല്‍കണം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സാലറി ചാലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കും. ശമ്പളം മന്ത്രിമാര്‍ കുറഞ്ഞത് ഓരോ ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്കു നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പ്രളയകാലത്തു നല്‍കിയതുപോലെ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. മുഴുവന്‍ ജീവനക്കാരേയും സാലറി ചാലഞ്ചിന്റെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു. സാലറി ചാലഞ്ചിലൂടെ കുറഞ്ഞത് 2,000 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. […]

Local

സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നു

എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ച് മുഖേന 1993ല്‍ വിദ്യാഭ്യാസവകുപ്പില്‍ പാര്‍ട്ട്ടൈം സ്വീപ്പറായി സര്‍ക്കാര്‍ജോലിയില്‍ പ്രവേശിച്ച് തുടര്‍ന്ന് 1999 ല്‍ ജുഡീഷ്യറിയില്‍ psc മുഖേന പിയൂണ്‍ ആയി ജോലിയില്‍ പ്രവേശിച്ച് 21 വര്‍ഷത്തെ സേവനത്തിന് ശേഷംകോഴിക്കോട് സബ്ബ് കോടതിയില്‍നിന്നും സീനിയര്‍ക്‌ളര്‍ക്കായി വിരമിക്കുന്നു.

error: Protected Content !!