Local

ഐഐഎംകെ പ്രവര്‍ത്തിക്കുന്നത് മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം

കുന്ദമംഗലം; ലോക്ക്ഡൗണ്‍ കാലത്തും കുന്ദമംഗലം ഐഐഎംകെ പ്രവര്‍ത്തിക്കുന്നത് മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരം. ആവശ്യസര്‍വ്വീസുകള്‍ മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത് എന്നും ഐഐഎം കോഴിക്കോട് അറിയിച്ചു. ഡിസ്പന്‍സറി, ആംബുലന്‍സ് സര്‍വ്വീസ്, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, പവര്‍ ഹൗസ്, എന്നീ സ്ഥാപനങ്ങള്‍ മാത്രമാണ് മിനിമം സ്ഥാഫിനെ വച്ച് പ്രവര്‍ത്തക്കുന്നത്. കൂടാതെ സെക്യൂരിറ്റി ഹൗസ് കീപ്പിംഗ് ജീവനക്കാരുമുണ്ട്. എന്നാല്‍ നൂറോളം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കരാര്‍ ജോലിക്കാരും ഐഐഎമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വാര്‍ത്തയുടെ അടിസ്ഥാനം ട്രെയിന്‍, വീമാന സര്‍വ്വീസുകള്‍ ഇല്ലാത്തതിനാല്‍ നാട്ടില്‍ പോവാന്‍ കഴിയാത്തവര്‍ […]

Local

ആദ്യദിനം 700 പേര്‍ക്ക് ഭക്ഷണം, കുന്ദമംഗലത്ത് സമൂഹ അടുക്കള പ്രവര്‍ത്തനം തുടങ്ങി

കോവിഡ് മഹാമാരിയെ ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൗണില്‍ സഞ്ചരിക്കുമ്പോള്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും, വഴിയോരങ്ങളില്‍ വസിക്കുന്നവര്‍ക്കും വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി തയ്യാറാക്കുന്ന സമൂഹ അടുക്കള കുന്ദമംഗലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കുന്ദമംഗലം ഹൈസ്‌കൂളിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. 23 വാര്‍ഡുകളില്‍ നിന്നും ഓരോ വാര്‍ഡില്‍ പത്തുപേരെന്ന രീതിയില്‍ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്, ഇവര്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടിലെത്തിക്കും. ഭക്ഷണം നിര്‍മിക്കാനാവശ്യമായ പലവ്യഞ്ജനങ്ങളും അരിയും മറ്റ് സാധനങ്ങളും ഇവര്‍ ശേഖരിക്കും .നിരാലംബരായവര്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും […]

Local

കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ 30 ആംഗ ടാസ്‌ക് ഫോഴ്‌സ്

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ 9ാം വാര്‍ഡില്‍ മുപ്പതംഗ ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചു. 10 ഗ്രൂപ്പുകളിലായാണ് 30 അംഗങ്ങളടങ്ങിയ ഗ്രൂപ്പ് രൂപീകരിച്ചത്. ഓരോ ഗ്രൂപ്പിനും 30 വീടുകളുടെ ചുമതലയാണുള്ളത്. പ്രസിഡന്റ് ലീന വാസുദേവിന്റെ നേതൃത്വത്തില്‍ കുന്ദമംഗലം പഞ്ചായത്തിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനംകൂടെ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനം നടക്കുന്നത്. വാര്‍ഡിലെ ആളുകളുടെ കണക്കെടുത്ത് പഞ്ചായത്തിന് നല്‍കിക്കഴിഞ്ഞു. നാളെമുതല്‍ ഇവര്‍ക്ക് ഭക്ഷണം നല്‍കിത്തുടങ്ങും. നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കി പരമാവതി ഫോണില്‍ ബന്ധപ്പെട്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വീടുകളില്‍ മരുന്ന് […]

Local

കോടതികള്‍ അടച്ചു;പ്രവര്‍ത്തനം വീഡിയോ കോണ്‍ഫറന്‍സ് വഴി

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ14 തിയ്യതി മുതൽകോടതികൾ അടച്ചതോടെ പ്രവര്‍ത്തനം വീഡിയോ കോണ്‍ഫറന്‍സ് വഴി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ കാലാവധി നീട്ടുന്നതും എല്ലാം ഇനി ഇത്തരത്തിലായിരിക്കും. ഇതുമായി ബന്ധപ്പെട്ട കത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍ ആന്റ് കറക്ഷന്‍ സര്‍വ്വീസസ് എല്ലാ ജില്ല ജഡ്ജിമാര്‍ക്കും അയച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ ജയിലിലുള്ള പ്രതികളെ കോടതിയിലേക്ക് കൊണ്ടുവരാതെ ന്യായാധിപന്‍മാര്‍ അവർ നിൽക്കുന്ന സ്ഥലത്ത് വെച്ച് അവരുടെ റിമാന്റ് കാലാവധി നീട്ടും. ചിലകോടതികളില്‍ നിലവില്‍ ഈ സംവിധാനമുണ്ട്. രോഗം പകരാതിരിക്കാനും, തടയാനും ഇത് […]

സർവകലാശാലകളിലെ പരീക്ഷകളും ക്യാമ്പ് മൂല്യനിർണയങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചു

സർവകലാശാലകളിലെ പരീക്ഷകളും ക്യാമ്പ് മൂല്യനിർണയങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചു രാജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലെയും (സാങ്കേതിക സർവകലാശാല ഉൾപ്പെടെ) പരീക്ഷകളും ക്യാമ്പ് മുഖേനയുള്ള മൂല്യനിർണയ പ്രവർത്തനങ്ങളും മാറ്റിവെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. മാർച്ച് 21 മുതലുള്ള 31 വരെ പരീക്ഷകൾ മാറ്റിവെച്ച് നേരത്തെ ഉത്തരവിറങ്ങിയിരുന്നു

ജാഗ്രത | കാസർഗോഡ്

അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ.ഗർഭിണികൾ കിടപ്പിലായ രോഗികൾ, ഡയാലിസിസ് രോഗികൾ, കാൻസർ രോഗികൾ പ്രമേഹ രോഗികൾ വൃക്കരോഗികൾ ഹൃദയ സംബന്ധമായ രോഗമുള്ളവർ തുടങ്ങി ജീവിതശൈലി രോഗത്തിന് സ്ഥിരം മരുന്ന് കഴിക്കുന്നവർ തുടങ്ങിയവർ നിർബന്ധമായും മറ്റൊരാളുമായി ബന്ധപ്പടാതെ സ്വന്തം വീടുകളിൽ വാതിലുകൾ അടച്ച് വായുസഞ്ചാരമുള്ള മുറികളിൽ കഴിയണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കാസർഗോഡ് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു

ഫോൺ വിളിക്കൂ; സപ്ലൈകോ മരുന്നുകൾ വീട്ടിലെത്തും

സപ്ലൈകോ മെഡിക്കൽ ഷോപ്പിലെ മരുന്നുകൾക്ക് ഫോൺ വഴി ആവശ്യപ്പെട്ടാൽ സൗജന്യ നിരക്കിൽ വീട്ടിലെത്തിക്കുമെന്ന് സിഎംഡി പി.എം.അലി അസ്ഗർ പാഷ അറിയിച്ചു.ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് സിറ്റ്മി കോയുടെസഹായത്തോടെയാണ് വീടുകളിൽ മരുന്നെത്തിക്കുന്നത്. മരുന്നുകളുടെ വില നേരിട്ടോ ഓൺലൈൻ പേമെൻറിലൂടെയോ നൽകാം. 9847288883 എന്ന നമ്പറിലോ7907055696 എന്ന വാട്സാപ്പ് നമ്പർ വഴിയോ med – store .in എന്ന മൊബൈൽ ആപ്പ് വഴിയോ മരുന്നുകൾ വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2317755, 98469843 03.

Kerala

ഇന്ന് 39 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു; ജാഗ്രത ശക്തമാക്കണം

സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 164 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ കാസര്‍കോട്, കണ്ണൂര്‍ രണ്ട്, തൃശൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ ഓരോ ആള്‍ക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കണമെന്ന് മുഖ്യമന്ത്രി.

Local

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊറോണ

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊറോണ. കൊറോണയുടെ ചില ലക്ഷണങ്ങളെ തുടര്‍ന്ന് ഔദ്യോഗികവസതിയില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. എന്നാല്‍ പിന്നീട് കൊറോണ വൈറസ് പരിശോധനാഫലം പോസിറ്റീവ് ആകുകയായിരുന്നു. . ഇപ്പോള്‍ ഞാന്‍ സ്വയം നിരീക്ഷണത്തിലാണുള്ളത്. എന്നാല്‍ കൊറോണ വൈറസിനെതിരായ സര്‍ക്കാരിന്റെ പോരാട്ടങ്ങളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ നയിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ബ്രിട്ടിനില്‍ 11,600ല്‍ അധികംപേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 578 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായിട്ടുള്ളത്.

Local

കോവിഡ്- 19 കലക്ടറേറ്റില്‍ അവലോകന യോഗം ചേര്‍ന്നു

കോവിഡ്- 19 രോഗവ്യാപനത്തിന്റെ പശ്ചാതലത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ സംസാരിച്ചുു. ഡി.എം.ഒ: വി.ജയശ്രീ, എ.പ്രദീപ് കുമാര്‍ എം എല്‍ എ, കലക്ടര്‍ സാംബശിവ, സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്, എന്നിവര്‍ സംബന്ധിച്ചു.

error: Protected Content !!