Local

കോടതികള്‍ അടച്ചു;പ്രവര്‍ത്തനം വീഡിയോ കോണ്‍ഫറന്‍സ് വഴി

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ14 തിയ്യതി മുതൽകോടതികൾ അടച്ചതോടെ പ്രവര്‍ത്തനം വീഡിയോ കോണ്‍ഫറന്‍സ് വഴി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ കാലാവധി നീട്ടുന്നതും എല്ലാം ഇനി ഇത്തരത്തിലായിരിക്കും. ഇതുമായി ബന്ധപ്പെട്ട കത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍ ആന്റ് കറക്ഷന്‍ സര്‍വ്വീസസ് എല്ലാ ജില്ല ജഡ്ജിമാര്‍ക്കും അയച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ ജയിലിലുള്ള പ്രതികളെ കോടതിയിലേക്ക് കൊണ്ടുവരാതെ ന്യായാധിപന്‍മാര്‍ അവർ നിൽക്കുന്ന സ്ഥലത്ത് വെച്ച് അവരുടെ റിമാന്റ് കാലാവധി നീട്ടും. ചിലകോടതികളില്‍ നിലവില്‍ ഈ സംവിധാനമുണ്ട്. രോഗം പകരാതിരിക്കാനും, തടയാനും ഇത് വളരെ സഹായകരമാകുമെന്നാണ് കരുതുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!