Local

പച്ചക്കറി വരവ് കുറയുന്നു; പ്രതിസന്ധിയിലായി വിപണി

കുന്ദമംഗലം; കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യം സമ്പൂര്‍ണ ലോക് ഡൗണിലേക്ക് നീങ്ങിയതോടെ പ്രതിസന്ധിയിലായി കേരളത്തിലെ പച്ചക്കറി വിപണി. കേരളത്തില്‍ വാഴക്കുലയുടെ സീസണ്‍ ആല്ലാത്തതിനാല്‍ തമിഴ്നാട്ടിലെ തൃഷ്ണപ്പള്ളിയില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമൊക്കെയായിരുന്നു പച്ചക്കറികള്‍ എത്തിയിരുന്നത്. എന്നാല്‍ അതിർത്തികൾ അടച്ചതോടെ പച്ചക്കറിയുടെ വരവില്‍ പ്രതിസന്ധികള്‍ ഉണ്ടായി. മാര്‍ക്കറ്റില്‍ പച്ചക്കറിയുടെ വിലയിലും ഇനി മാറ്റം വരാന്‍ സാധ്യതയുണ്ട്. കുന്ദമംഗലം മാര്‍ക്കറ്റില്‍ ഉള്ളിക്ക് 36 രൂപയും തക്കാളിക്ക് 32 ഉം ആണ്. കര്‍ണാടകയില്‍ നിന്നാണ് കുന്ദമംഗലത്തേക്ക് വരുന്നത്. എന്നാല്‍ ചെക്ക് പോസ്റ്റ് […]

തെരുവോരങ്ങളിലുള്ളവര്‍ക്ക് തണലായി ജില്ലാ ഭരണകൂടം

കോഴിക്കോട് ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്ന അശരണരായ ആളുകള്‍ക്ക് തണലായി ജില്ലാ ഭരണകൂടം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ആളുകളുടെ സംരക്ഷണം ഏറ്റെടുത്ത് എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള കാര്യക്ഷമമായ സംവിധാനമാണ് സാമൂഹ്യനീതി വകുപ്പിന്റേയും മറ്റും വകുപ്പുകളുടേയും ഏകോപനത്തില്‍ ജില്ലാ ഭരണകൂടം നടപ്പാക്കുന്നത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരം, ലിങ്ക് റോഡ്, പാളയം എന്നിവിടങ്ങളില്‍ അലയുന്ന 216 പേരെയാണ് ഇതിനകം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്. വൈദ്യപരിശോധനക്കുശേഷം കോഴിക്കോട് നഗരത്തിലുള്ള ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ് ഹോസ്റ്റലിലും പട്ടികജാതി വകുപ്പ് പ്രീമെട്രിക് ഹോസ്റ്റലിലുമാണ് […]

Local

പട്രോളിങ്ങ് ശക്തമാക്കി കുന്ദമംഗലം പോലീസ്; രജിസ്റ്റര്‍ ചെയ്തത് നിരവധി കേസുകള്‍

കുന്ദമംഗലം; കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയതിനെത്തുടര്‍ന്ന് പട്രോളിങ്ങ് ശക്തമാക്കി കുന്ദമംഗലം പോലീസ്. നിര്‍ദേശം ലംഘിച്ചതിനാല്‍ വിവിധ വകുപ്പുകളിലായി കുന്ദമംഗലം പോലീസ് 15 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിരവധി വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഈ വാഹനങ്ങള്‍ ലോക്ക് ഡൗണ്‍ കാലാവധി കഴിഞ്ഞ ശേഷം മാത്രമേ വിട്ടുനല്‍കുകയുള്ളു. വരുന്ന ദിവസങ്ങളിലും പരിശോധന ശക്തമാക്കും. സ്ഥിരമായി ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുകയും അറസ്റ്റ് ചെയ്ത് തടങ്കലില്‍ വെക്കുകയും മറ്റ് നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. പല […]

കൊറോണ കാലത്ത് കിടാവിനെ രക്ഷിക്കാൻ മൃഗഡോക്ടർ

ഇന്നലെ രാവിലെയാണ് ശ്രീ.വിൽസൺ എന്ന എന്റെ പഞ്ചായത്തിലെ പ്രിയപ്പെട്ട ക്ഷീരകർഷൻ തന്റെ പശു പ്രസവിക്കാൻ ബുദ്ധിമുട്ടായി നിൽക്കുന്നു എന്ന വിവരവും പറഞ്ഞ് എന്നെ വിളിക്കുന്നത് ഒരുപാട് നേരം കാത്തു നോക്കിയിട്ടും പശുപ്രസവിക്കുന്നില്ല ,പ്രസവവേദനയാൽ ചരിഞ്ഞാണ് കിടക്കുന്നത് ഉടൻ എത്തിയില്ലെങ്കിൽ എന്റെ ഏക വരുമാനമാർഗം നഷ്ടമാകും സഹായിക്കണം … ഇത്രയും പറഞ്ഞപ്പോൾ തന്നെ അദ്ധേഹത്തിന്റെ ശബ്ദം പതറുന്നത് എനിക്ക് മനസ്സിലായി … ഞാൻ ആദ്യം ലോക്ക് ഡൗൺ ആണ് എത്താൻ കഴിയില്ല എന്ന് പറഞ്ഞപ്പോൾ സാറിനെപ്പോലെയുള്ളവർ സഹായിച്ചില്ലെങ്കിൽ പിന്നെ […]

അതിഥി തൊഴിലാളികളുടെ സംരക്ഷണം: കളക്ടർമാരുടെ സഹകരണം തേടി

അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സഹകരണം തേടി ലേബർ കമ്മീഷണർ പ്രണബ് ജ്യോതിനാഥ് ഐഎഎസ് ജില്ലാ കളക്ടർമാർക്ക് കത്തയച്ചു. കോവിഡ്-19 ബാധമൂലം സംസ്ഥാനത്ത് ജോലി നോക്കിയിരുന്ന അതിഥി തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും ജോലി നഷ്ടപ്പെട്ട സാഹചര്യമുണ്ട്. പലർക്കും നാട്ടിലേക്ക് തിരികെ പോകുവാൻ കഴിയാതെവരികയും ചെയ്ത അവസ്ഥയിൽ ഇവരുടെ സംരക്ഷണത്തിന്റെയും ഭക്ഷണത്തിന്റെയും ചുമതല സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. അതിഥി തൊഴിലാളികൾക്ക് ആവശ്യമായ താമസം, ഭക്ഷണം, ആരോഗ്യം എന്നീ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുമായി […]

അവിനാശി വാഹനാപകടം: മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും സഹായം

അവിനാശിയിലുണ്ടായ വാഹന അപകടത്തിൽപ്പെട്ട   കെ.എസ്.ആർ.റ്റി.സി. ബസ്സിലെ യാത്രക്കാരിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും, അപകടത്തിൽ പരിക്കേറ്റവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിക്കും. മരിച്ച 19 പേരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 25 പേർക്ക്  ചികിത്സാബില്ലുകൾ ഹാജരാക്കുന്ന മുറയ്ക്ക് പരമാവധി രണ്ടു ലക്ഷം രൂപ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കുവാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

എപിഡമിക് ഡിസീസസ് ഓർഡിനൻസ്-2020: ഗവർണറോട് ശുപാർശ ചെയ്യും

പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികൾ കർക്കശവും ഫലപ്രദവുമാക്കുന്നതിന് കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്-2020 പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിലുള്ള ട്രാവൻകൂർ എപിഡമിക് ഡിസീസ് ആക്ട്, കൊച്ചിൻ എപിഡമിക് ഡിസീസ് ആക്ട് എന്നിവ റദ്ദാക്കികൊണ്ടും എപിഡമിക്‌സ് ഡിസീസ് ആക്ടിന് (1897) മലബാർ മേഖലയിൽ പ്രാബല്യമില്ലാതാക്കികൊണ്ടുമാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്.പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികൾ നിയന്ത്രിക്കുന്നതിന് സർക്കാരിന് കൂടുതൽ അധികാരം നൽകുന്നതാണ് നിർദിഷ്ട നിയമം. ഇതനുസരിച്ച് സംസ്ഥാന അതിർത്തികൾ സർക്കാരിന് അടച്ചിടാം. പൊതുസ്വകാര്യ […]

‘കള്ളന്മാർക്ക് എന്ത് കൊറോണ കുന്ദമംഗലത്ത് മോഷണം രണ്ടര പവൻ മാല കവർന്നു

കുന്ദമംഗലത്ത് മോഷണം കുന്ദമംഗലം, കുന്ദമംഗലത്ത് വീടുകളിൽ മോഷണം രണ്ടര പവൻ സ്വാർണ്ണാഭരണം കവർന്നു, ബസ് സ്റ്റാൻ്റിന് പിൻവശ ത്ത് ചേരിക്കമ്മൽ മുഹമ്മദിൻ്റെ വീട്ടിൽ ഇദ് ദേഹത്തിൻ്റെ മകളുടെ ആറ് മാസം പ്രായമായ തൊട്ടിലിൽ കിടക്കുകയായിരുന്ന കുട്ടിയുടെ മാലയും, അരയിൽ കെട്ടിയതുമടക്കം രണ്ടര പവൻ സ്വർണ്ണമാണ് നഷ്ട്ടപ്പെട്ടത് , കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത് ,മുറിയിൽ തുറന്നിട്ടിരുന്ന ജനാലക്കുള്ളിലൂടെ കമ്പ് ഉപയോഗിച്ച് തൊട്ടിൽ അടുപ്പിച്ച് വെച്ച് കുട്ടിയുടെ . സ്വാർണ്ണമെടുക്കുകയായിരുന്നു, തൊട്ടടുത്ത മുറിയിലും മോഷണം ശ്രമം ഉണ്ടായി, […]

Kerala

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. ഇതില്‍ പന്ത്രണ്ട് പേര്‍ പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ പാലക്കാടും മൂന്ന് പേര്‍ എറണാകുളത്തും രണ്ട് പേര്‍ പത്തനംതിട്ടയിലും ഒരാള്‍ വീതം കോഴിക്കോട്, ഇടുക്കി ജില്ലകളിലുമാണ്. നാലുപേര്‍ ദുബായില്‍ നിന്നും ഒരാള്‍ യുകെ, ഒരാള്‍ ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നും വന്നതാണ്. മൂന്നു പേര്‍ക്ക് ഇടപഴകലിലൂടെ ലഭിച്ചതാണ്. തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയില്‍ കഴിഞ്ഞവരാണ് രോഗമുക്തരായത്. സംസ്ഥാനത്ത് […]

Local

ലോക്ക് ഡൗണ്‍ വകവെക്കാതെ പ്രവര്‍ത്തിച്ച് കുന്ദമംഗലം ഐഐഎം

രാജ്യം മുഴുവന്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ ആയപ്പോഴും ഇതൊന്നും വകവെക്കാതെ തുറന്ന് പ്രവര്‍ത്തിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കുന്ദമംഗലം(ഐഐഎംകെ). ഐഐഎമ്മില്‍ സെക്യൂരിറ്റി വിഭാഗത്തില്‍ നൂറിലതികം സ്റ്റാഫും ഓഫിസിലെ സെക്യൂരിറ്റിമാരും ക്ലീനിങ് തൊഴിലാളികള്‍, ഓഫീസ് അസിസ്റ്റന്റുമാര്‍ എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്. ക്ലാസ് മുടങ്ങിയെങ്കിലും ഇവിടെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഭാഗികമായാണ് ഇവര്‍ ജോലിക്ക് വരുന്നത് നാനൂറിലതികം തൊഴിലാളികളുള്ള ഇവിടെ നിലവില്‍ പകുതിയോളം പേര്‍ എത്തുന്നുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെ ദൂരെനിന്നുള്ളവര്‍ ഇവിടെ വര്‍ക്ക് ചെയ്യാന്‍ എത്തുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ നിലവില്‍ […]

error: Protected Content !!