Trending

തെരുവോരങ്ങളിലുള്ളവര്‍ക്ക് തണലായി ജില്ലാ ഭരണകൂടം

കോഴിക്കോട് ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്ന അശരണരായ ആളുകള്‍ക്ക് തണലായി ജില്ലാ ഭരണകൂടം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ആളുകളുടെ സംരക്ഷണം ഏറ്റെടുത്ത്
എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള കാര്യക്ഷമമായ സംവിധാനമാണ് സാമൂഹ്യനീതി വകുപ്പിന്റേയും മറ്റും വകുപ്പുകളുടേയും ഏകോപനത്തില്‍ ജില്ലാ ഭരണകൂടം നടപ്പാക്കുന്നത്.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരം, ലിങ്ക് റോഡ്, പാളയം എന്നിവിടങ്ങളില്‍ അലയുന്ന 216 പേരെയാണ് ഇതിനകം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്. വൈദ്യപരിശോധനക്കുശേഷം കോഴിക്കോട് നഗരത്തിലുള്ള ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ് ഹോസ്റ്റലിലും പട്ടികജാതി വകുപ്പ് പ്രീമെട്രിക് ഹോസ്റ്റലിലുമാണ് ഇവര്‍ക്കുള്ള താമസസൗകര്യം ഏര്‍പ്പാടാക്കിയത്.

വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഇന്നലെ (24/3) മുതൽ മുഴുവന്‍ പേര്‍ക്കും ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും ലഭ്യമാക്കി. തുടര്‍ന്നുള്ള 1ദിവസങ്ങളിലും ഭക്ഷണം നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!