Trending

വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ ലൈംഗിക ആക്രമണം; ഡൽഹിയിൽ പ്രതിഷേധം

ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസിന്റെ ലൈംഗികാതിക്രമം. ഡൽഹി ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടയിൽ മാധ്യമപ്രവർത്തനം നടത്തിയ വനിതാ മാധ്യമപ്രവർത്തകർക്കാണ് ദുരനുഭവം ഉണ്ടായത്. എസിപി വിവേക് ഭഗത്ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ തങ്ങളെ കയ്യേറ്റം ചെയ്യുകയും ലൈംഗികാതിക്രമം നടത്തിയെന്നും മൂന്ന് വനിതാ മാധ്യമപ്രവർത്തകർ പരാതി നൽകി

പരാതിയിൽ എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകരും വിവിധ രാഷ്ട്രീയ-സംഘടനാനേതാക്കളും പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്ന സാഹചര്യമുണ്ടായി.

വനിതാ മാധ്യമപ്രവർത്തകരുടെ പരാതികൾ ക്രൈംബ്രാഞ്ച് പരിശോധിക്കുമെന്ന് പോലീസ് അധികൃതർ അറിയിച്ചു. 

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!