Local

കൊറോണ: പുതുതായി 1851 പേര്‍ നിരീക്ഷണത്തില്‍

കൊറോണയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ഇന്നലെ (21/3) ആകെ 7649 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1851 പേര്‍ പുതുതായി നിരീക്ഷണത്തില്‍ വന്നവരാണ്. മെഡിക്കല്‍ കോളേജില്‍ 8 പേരും ബീച്ച് ആശുപത്രിയില്‍ 15 പേരും ഉള്‍പ്പെടെ ആകെ 23 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍     നിരീക്ഷണത്തിലാണ്. മെഡിക്കല്‍ കോളേജില്‍ നിന്ന് 4 പേരെയും ബീച്ച് ആശുപത്രിയില്‍ നിന്ന് 5 പേരെയും ഉള്‍പ്പെടെ 9 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.  ഇന്നലെ (21/3) 19 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 156 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ […]

Local

ജില്ലയില്‍ ഭക്ഷ്യധാന്യ ദൗര്‍ലഭ്യമില്ല

ജില്ലയില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക്  ദൗര്‍ലഭ്യമില്ലെന്നും ആവശ്യമായ സ്റ്റോക്ക് ഉള്ളതായും വ്യപാരികള്‍ റിപ്പോര്‍ട്ട് നല്‍കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, വിലക്കയറ്റം എന്നിവ തടയുന്നതിന്റെ ഭാഗമായി ജില്ലാ  സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍, നോര്‍ത്ത്, സൗത്ത് സിറ്റി റേഷനിങ് ഓഫീസര്‍മാര്‍ എന്നിവരുള്‍പ്പെട്ട സ്‌ക്വാഡ് കോഴിക്കോട് നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.  പരിശോധനകള്‍ അടുത്ത ദിവസങ്ങളിലും തുടരും.

Local

മടവൂരില്‍ പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാക്കി

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തില്‍ പുതുതായി കൊറോണ രോഗം സ്ഥിരീകരിച്ചതിന്റെ ഭാഗമായി മടവൂര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത്, വാര്‍ഡ്തല ദൃതകര്‍മസേന മീറ്റിംങ്ങുകള്‍ പ്രത്യേകം വിളിച്ചു ചേര്‍ക്കുകയുണ്ടായി. ഗ്രാമ പഞ്ചായത്തില്‍ നിന്നും ഇതുവരെ കൊറോണ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മടവൂര്‍ ഗ്രാമ പഞ്ചായത്ത് തലത്തില്‍ മതമേലധ്യക്ഷന്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കുകയുണ്ടായി. യോഗത്തില്‍ എല്ലാ ആരാധനാലയങ്ങളിലും ഇനിമുതല്‍ ഒരറിയിപ്പുണ്ടാ കുന്നതുവരെ ചടങ്ങുകള്‍ മാത്രം നടത്താനും 5 കൂടുതല്‍ പേര്‍ സംഘടിച്ചു പ്രാര്‍ത്ഥന നടത്തരുതെന്നും […]

Local

നിര്യാതനായി

കുന്ദമംഗലം: അനാരപ്പറമ്പ്(ചൈത്രം) താമസിക്കും കിഴക്ക്മീത്തല്‍ ബാലന്‍നായര്‍(78) നിര്യാതനായി.(റിട്ട.പോള്‍ട്രിഫാം ചാത്തമംഗലം). ഭാര്യ:- ലക്ഷ്മിഅമ്മ. മക്കള്‍:- വത്സല(എച്ച.എം, എ.എല്‍.പി.എസ് പൈങ്ങോട്ടുപുറം), കോമളവല്ലി (ടീച്ചര്‍, എ.യു.പി.എസ് പിലാശ്ശേരി), ശിവദാസന്‍ ബി.പി.ഒ (ബി.ആര്‍.സി കുന്ദമംഗലം), ശോഭന(മണാശ്ശേരി). മരുമക്കള്‍:- കെ.നാരായണന്‍നായര്‍(റിട്ട.കെ.എസ്.ആര്‍.ടി.സി), പരേതനായ വിജയരാഘവന്‍(എന്‍.സി.സി. ഓഫീസ് വെസ്റ്റ്ഹില്‍), സ്മിത(ക്ലാര്‍ക്ക്,ഫാക്ടറീസ് ആന്റ് ബോയ് ലേര്‍സ്, സിവില്‍ സ്റ്റേഷന്‍കോഴിക്കോട്), സുരേന്ദ്രനാഥ്( മുക്കം മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്).

Local

നിര്യാതനായി

കോഴിക്കോട് താലൂക്ക് റോഡില്‍ മഹാറാണി ഹോട്ടലിന് മുന്‍വശം സ്‌കോര്‍പിയോസ്സില്‍ കുന്ദമംഗലം കണിയാത്ത്പൂതക്കണ്ടിയിൽ പരേതനായ കെ.പി ചോയിയുടെ മകന്‍ കെ. പി സുരേന്ദ്രന്‍(88) നിര്യാതനായി. കുന്ദമംഗലം എഡ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റും ചോയിസണ്‍സ് സ്ഥാപനങ്ങളുടെ ഉടമസ്ഥനുമാണ്. ഭാര്യ പരേതയായ രാജലക്ഷ്മി. മക്കള്‍; അനിത ഗോപിനാഥ്, ബബിത സുധേഷ് തലശ്ശേരി, സഹോദരങ്ങള്‍; പരേതനായ കെ.പി ഗോപാലന്‍, കെ.പിചന്ദ്രന്‍, കെ.പി സഹദേവന്‍, കെ.പി രവീന്ദ്രന്‍, കെ.പി വിനോദ്, സഹോദരികള്‍; പരേതയായ എ.പി ശാരദ, കെ.പി സരോജിനി, കെ.പി സുനീതി. ശവസംസ്‌കാരം 7 മണിക്ക്.

Local

ഇന്ന് കോവിഡ് 28 പേര്‍ക്ക്; സംസ്ഥാനത്ത് ലോക്ക് ഡൗണ്‍

കേരളത്തില്‍ 28 പേര്‍ക്കു കൂടി ഇന്നു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ കോവിഡ് ബാധികരുടെ എണ്ണം 95 ആയി. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ അഞ്ചുപേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കും എറണാകുളം ജില്ലയില്‍ രണ്ടുപേര്‍ക്കും തൃശ്ശൂര്‍ ജില്ലയില്‍ ഒരാള്‍ക്കുമാണ് തിങ്കളാഴ്ച പുതുതായി കോവിഡ് -19 സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് നാലുപേര്‍ രോഗമുക്തി നേടിയതുകൂടി കണക്കിലെടുത്താല്‍ 95 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. […]

Local

കോവിഡ് – 19:നിരീക്ഷണത്തിനും വിവര ശേഖരണത്തിനും ജില്ലാ ഭരണകൂടത്തിന്റെ വെബ്‌ അപ്ലിക്കേഷന്‍ പൊതുജനങ്ങൾക്ക് പരാതി നല്‍കാനും സംവിധാനം

കൊറോണയുടെ വ്യാപനം തടയുന്നതിനായി കൃത്യമായ ദൈനംദിന നിരീക്ഷണത്തിനും ഡാറ്റ ശേഖരണത്തിനും സമഗ്രവും ലളിതവുമായ സംവിധാനവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. കൊറോണ വൈറസ് സംശയിക്കുന്ന ആളുകളുടെ ദൈനദിന നിരീക്ഷണത്തിനായുള്ള സമഗ്ര വികേന്ദ്രീകൃത ഓൺലൈൻ മാനേജ്മെന്റ് സംവിധാനമാണ് വികസിപ്പിച്ചിട്ടുള്ളത്. കേവിഡ് 19 ജാഗ്രത എന്നാണ് പ്രോഗ്രസീവ് വെബ് അപ്ലിക്കേഷന്റെ പേര്‌. https://kozhikode.nic.in/covid19jagratha ലിങ്കിൽ അപ്ലിക്കേഷന്‍ ലഭിക്കും. ജില്ലയിലെ കോവിഡ് 19 സംശയിക്കുന്ന വ്യക്തികളുടെ സമ്പൂർണ വ്യക്തിഗത വിവരങ്ങൾ, യാത്ര വിവരങ്ങൾ, ആരോഗ്യസംബന്ധമായ വിവരങ്ങൾ ഇതിൽ ശേഖരിച്ചു സൂക്ഷിക്കാനാകും. ആരോഗ്യ പ്രവർത്തകർക്ക് സമയനഷ്ടമില്ലാതെ വിവരങ്ങൾ ശേഖരിക്കാനും പരിഹരിക്കാനുള്ള […]

Local

കേരളത്തിലെ ബിവേറജ് ഔട്ട് ലെറ്റുകള്‍ അടച്ച് പൂട്ടണം – സനൂജ് കുരുവട്ടൂര്‍

കോവിഡ് 19 സംസ്ഥാനത്ത് ഭീതി പടരുന്ന സാഹചര്യത്തില്‍ മദ്യശാലകള്‍ അടച്ച് പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറവണമെന്ന് KSU ജില്ലാ സെക്രട്ടറി സനൂജ് കുരുവട്ടൂര്‍. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പറയുന്ന സര്‍ക്കാര്‍ കള്ള് ഷാപ്പ് ലേലം നടത്തുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ് എല്ലാ ജനങ്ങളെയും സുരക്ഷിതമാക്കേണ്ടസര്‍ക്കാര്‍ നാടിന് അപമാനമായി മാറുന്ന സാഹചര്യമാണ് കാണാന്‍ കഴിയുന്നത് എ്ന്നും അ്‌ദ്ദേഹം പറഞ്ഞു.

Local

ചൊവ്വാഴ്ച പാല്‍ സംഭരണമുണ്ടാവില്ല; മില്‍മ

കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളെടുത്ത നടപടികളുടെ ഭാഗമായി മലബാറിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ മില്‍മയുടെ പാല്‍ വിപണനം ഗണ്യമായി കുറഞ്ഞരിക്കയാണ്. എന്നാല്‍ ക്ഷീര സംഘങ്ങളിലെ പാല്‍ സംഭരണം വര്‍ദ്ധിച്ചികൊണ്ടിരിക്കയുമാണ്. ഈ സാഹചര്യത്തില്‍ 2020 മാര്‍ച്ച് 24 ന് ചൊവ്വാഴ്ച രാവിലെയും വൈകുന്നേരവും ക്ഷീര സംഘങ്ങളില്‍ നിന്നും പാല്‍ സംഭരിക്കുകയില്ലെന്ന് മലബാര്‍ മേഖലാ യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എം. വിജയകുമാരന്‍ അറിയിച്ചു. പാല്‍ വിപണന സാധ്യതകള്‍ കുറഞ്ഞുവരുന്ന സാഹചര്യം കണക്കിലെടുത്ത് വരും ദിവസങ്ങളിലും സംഭരണത്തില്‍ ഇത്തരം […]

Local

കൊറോണ വ്യാപനം തടയാന്‍ ജില്ല മുഴുവന്‍ അണുവിമുത്കമാക്കല്‍ ആരംഭിച്ച് ഫയര്‍ഫോഴ്‌സ്

കൊറോണ വൈറസ് കോഴിക്കോട് ജില്ലയിലും വ്യാപിക്കാന്‍ ആരംഭിച്ചതോടെ ജില്ല മുഴുവന്‍ അണുവിക്തമാക്കല്‍ ആരംഭിച്ച് ഫയര്‍ഫോഴ്‌സ്. കോഴിക്കോട് സിറ്റി, കുന്ദമംഗലം എന്നീ സ്ഥലങ്ങളിലെ ആളുകള്‍ കൂടുന്ന മുഴുവന്‍ സ്ഥലങ്ങളും ബസ് സ്‌റ്റോപ്പുകളും ഓട്ടോറിക്ഷകളും ആണ് അണുവിമുക്തമാക്കുന്നത്. കോഴിക്കോട ജില്ല മുഴുവനായും ഇത്തരത്തില്‍ അണുവിമുത്കമാക്കുന്നുണ്ട്. സോഡിയം ഹൈപ്പോ ക്ലോറൈഡ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. പാളയം ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍, ബീച്ച് ഹോസ്പിറ്റല്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളും ക്ലീന്‍ ചെയ്ത് കഴിഞ്ഞു. […]

error: Protected Content !!