Local

വേനലിനെ ചെറുക്കാന്‍ വത്തക്കയാണ് താരം

കുന്ദമംഗലം; വേനല്‍ കനത്തതോടെ ശരീരത്തില്‍ ജലാംശത്തിന്റെ അളവ് ഏറ്റവും ആവശ്യമായ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ചിലവാകുന്ന ഫലമാണ് തണ്ണിമത്തന്‍. വേനല്‍ കനത്തതോടെ വത്തക്ക കച്ചവടത്തിന് മാത്രമായി നിരവധി കേന്ദ്രങ്ങളാണ് കുന്ദമംഗലത്തും മറ്റും തുടങ്ങിയത്. കുന്ദമംഗലം സിന്ദു തിയേറ്ററിന് സമീപം നാഷണല്‍ ഹൈവേയില്‍ എന്‍. സദക്കത്തുള്ളയും നൂലാടന്‍മണ്ണില്‍ ബാവയുമാണ് കച്ചവടം ചെയ്യുന്നത്. വേനലില്‍ മറ്റു ഫ്രൂട്‌സുകളേക്കാള്‍ കുറഞ്ഞ വിലയില്‍ സുലഭമായി ലഭ്യമാവും എന്നതാണ് വത്തക്കയെ ഇത്ര പ്രിയപ്പെട്ടതാക്കുന്നത്. തമിഴ്‌നാട്ടിലെ ഡിണ്ടിവനം എന്ന പ്രദേശത്തുനിന്നുമാണ് തണ്ണിമത്തന്‍ എത്തിക്കുന്നത്. ഒരു കിലോ […]

Local

കോവിഡ്19; കുന്ദമംഗലത്ത് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റി ഭാരവാഹികളുടെ യോഗം നടത്തി

നാട്ടില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുന്ദമംഗലത്ത് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റി ഭാരവാഹികളുടെ യോഗം നടത്തി. പള്ളികളില്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജമാ അത്ത് നിര്‍ത്തിവെക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു, കൂടാതെ വിദേശത്ത് നിന്ന് എത്തുന്നവരെ വേഗത്തില്‍ കണ്ടത്താന്‍ മഹല്ല് കമ്മറ്റികള്‍ സഹകരിക്കുവാനും, മുഴുവന്‍ പൊതുചടങ്ങുകളും അവസാനിപ്പിക്കുവാനും, മുന്‍ കരുതല്‍ കൂടുതല്‍ ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ പ്രസിഡണ്ട് ലീന വാസുദേവന്‍ അധ്യക്ഷത വഹിച്ചു, ആരോഗ്യ ഇന്‍സ്‌പെക്റ്റര്‍ സുരേഷ് ബാബു, വൈസ് പ്രസിഡണ്ട് കെ.പി കോയ, […]

News

സർക്കാർ ജീവനക്കാർക്ക് രണ്ടാഴ്ചത്തെ ജോലി ക്രമീകരണം ഏർപ്പെടുത്തി

*50 ശതമാനം ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് ഹാജരായാൽ മതി*ശനിയാഴ്ചകളിൽ ഓഫീസുകൾക്ക് അവധി കോവിഡ് 19ന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് രണ്ടാഴ്ചത്തേക്ക് താത്ക്കാലിക ജോലി ക്രമീകരണം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത്യാവശ്യ സർവീസ് ഒഴികെയുള്ള വകുപ്പുകളിലെ ജീവനക്കാർക്കാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയത്. സാധാരണ ഓഫീസ് ജോലിക്ക് തടസം വരാത്ത രീതിയിൽ ഓരോ ഓഫീസിലെയും ഗ്രൂപ്പ് ബി, സി, ഡി വിഭാഗത്തിലുള്ള 50 ശതമാനം പേർ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് ഹാജരായാൽ മതി. ജീവനക്കാരെ […]

Local

പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ മാതൃകാപ്രവർത്തനമായ പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് മാവൂർ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ മുഴുവൻ സംഘടനാ പ്രവർത്തകരുടെയും വീട്ടിൽ ” എൻ്റെ വീട്ടിലും നീർക്കുടം ” എന്ന പേരിലാണ് ക്യാമ്പയിൻ ആരംഭിച്ചത്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ചെറൂപ്പയിൽ പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്ടറി Vk റസാഖ്സാഹിബ് നിർവഹിച്ചു ചടങ്ങിൽ പഞ്ചായത്ത് msf പ്രസിഡന്റ് മുസമ്മിൽ തെങ്ങിലക്കടവ് അദ്യക്ഷത വഹിച്ചു പഞ്ചായത്ത് മുസ്ലിംലീഗ് സെക്ടറി ഉമ്മർ മാസ്റ്റർ പഞ്ചായത്ത് msf ജനറൽ സെക്ടറി നിസാം ചെറൂപ്പ ജസീൽ. […]

Local

കോവിഡ്-19 ജില്ലയില്‍ പുതുതായി 232 പേര്‍ നിരീക്ഷണത്തില്‍

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി 232 പേര്‍ ഉള്‍പ്പെടെ ആകെ 5798 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ അഞ്ച് പേരും ബീച്ച് ആശുപത്രിയില്‍ ഒന്‍പത് പേരും ഉള്‍പ്പെടെ ആകെ 14 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ട്. മെഡിക്കല്‍ കോളേജില്‍ നിന്ന് മൂന്നു പേരെയും ബീച്ച് ആശുപത്രിയില്‍ നിന്ന് മൂന്നു പേരെയും ഉള്‍പ്പെടെ ആറു പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. 11 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. […]

News

കാസർകോട്ടെ നിയന്ത്രണം: കർശന നിർദേശങ്ങളുമായി ഉത്തരവിറങ്ങി

അർധരാത്രിമുതൽ പ്രാബല്യം കാസർകോട്ട് വെള്ളിയാഴ്ച ആറുപേർക്ക് കോവിഡ്19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വീകരിക്കേണ്ട കർശനനിയന്ത്രണങ്ങളുമായി ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ 2(1) പ്രകാരം ശക്തമായ നടപടികൾക്ക് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കാസർകോട് കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും അധികാരം നൽകിയിട്ടുണ്ട്. ജില്ലയിലെ സർക്കാർ ഓഫീസുകളും മറ്റ് പൊതു, സ്വകാര്യ ഓഫീസുകളും ഒരാഴ്ച അടച്ചിടും. കടകൾ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ മാത്രം പ്രവർത്തിക്കും. അവശ്യസർവീസുകളെ […]

News

ജനത കര്‍ഫ്യൂവിന് പിന്തുണ; ഞായറാഴ്ച സംസ്ഥാനത്ത് ബസുകള്‍ ഓടില്ല

ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യൂവിന് സംസ്ഥാനത്തെ ബസ് ഉടമകളുടെ പിന്തുണ. ഞായറാഴ്ച സര്‍വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 22ന് ഞായറാഴ്ചയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്. രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഒന്‍പത് മണി വരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് ജനങ്ങളോട് പ്രധാനമന്ത്രി അഭ്യര്‍ത്തിച്ചു.

News

നിരീക്ഷണത്തിലുള്ളവര്‍ക്ക് സാന്ത്വനമേകി അക്ഷര മുത്തശ്ശി

ആലപ്പുഴ ജില്ലയില്‍ ആയിരത്തിലധികം ആളുകള്‍ കോവിഡ് 19മായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് അറിഞ്ഞതോടെ അവരെ പറ്റിയുള്ള ആവലാതി ആയിരുന്നു അക്ഷര മുത്തശ്ശി കാര്‍ത്ത്യായനി അമ്മയുടെ മനസ്സു നിറയെ. ദിവസേനയുള്ള പത്രവായനയിലൂടെയാണ് ഇത്രയധികം ആളുകള്‍ നിരീക്ഷണത്തിലുണ്ടെന്ന് കാര്‍ത്ത്യായനി അമ്മ അറിഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് 96-ാം വയസ്സില്‍ കാര്‍ത്ത്യായനി അമ്മ നാലാം തരം പാസ്സായത്. അക്ഷരം പഠിച്ച അന്ന് മുതല്‍ നിത്യേന മുടങ്ങാതെയുള്ള പത്ര വായന അമ്മയുടെ പതിവാണ്. കോവിഡ് വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരക്ഷീണത്തിലുള്ളവര്‍ക്കായി തനിക്കെന്ത് ചെയ്യാനാകും എന്ന ചിന്തയിലാണ് […]

National

രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി

ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഒരു മരണംകൂടി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. രാജസ്ഥാനില്‍ ചികിത്സയിലായിരുന്ന ഇറ്റാലിയന്‍ സ്വദേശിയാണ് മരിച്ചത്.രാജ്യത്ത് 195 കൊവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. കൊവിഡ് 19 ല്‍ ഇതുവരെ ലോകമെമ്പാടുമായി മരണപ്പെട്ടത് 9,881 പേരാണ്. 2,42,000 പേര്‍ക്ക് വൈറസ് ബാധയുണ്ട്. ഇറ്റലിയിലാണ് ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. വ്യാഴാഴ്ച മാത്രം 427 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ചൈനയില്‍ രോഗം പടര്‍ന്നപ്പോള്‍ ഉണ്ടായ ഒറ്റദിവസത്തെ മരണ […]

Local

വിളിപ്പാടകലെ കരുതലുമായിജില്ലാ കൊറോണ നിയന്ത്രണ സെല്‍ കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി വൈറസ് ബാധയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി കരുതലോടെ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കൊറോണ നിയന്ത്രണ സെല്‍. എല്ലാദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്ലില്‍ ദിനംപ്രതി 200 ലധികം കോളുകളാണ് വരുന്നത്.കോവിഡുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍, രോഗ ലക്ഷണങ്ങള്‍ സംബന്ധിച്ച സംശയം, കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്നോ മറ്റു ഇടങ്ങളില്‍ നിന്നോ വന്നവര്‍ സ്വീകരിക്കേണ്ട നടപടികള്‍, നിരീക്ഷണമാര്‍ഗങ്ങള്‍ എന്നിങ്ങനെയുള്ള പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും സെല്ലില്‍ നിന്നുംകൃത്യമായി മറുപടി  ലഭിക്കും. പരാതികള്‍ പരിഹരിക്കുന്നതിനൊപ്പം […]

error: Protected Content !!