കോവിഡ്-19: ജില്ലയില്‍ പുതുതായി 501 പേര്‍ നിരീക്ഷണത്തില്‍
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി 501 പേര്‍ ഉള്‍പ്പെടെ 8150 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു.മെഡിക്കല്‍ കോളേജില്‍ 10 പേരും ബീച്ച് ആശുപത്രിയില്‍ 22 പേരും ഉള്‍പ്പെടെ ആകെ 32 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ട്. മെഡിക്കല്‍ കോളേജില്‍ നിന്ന് അഞ്ച് പേരെയും ബീച്ച് ആശുപത്രിയില്‍ നിന്ന് നാലു പേരെയും ഉള്‍പ്പെടെ ഒന്‍പത് പേരെ ഇന്നലെ (മാര്‍ച്ച് 22) ഡിസ്ചാര്‍ജ്ജ് ചെയ്തു. 20 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. […]


