National

കൊവിഡ് 19; ലോക് ഡൗണ്‍ എല്ലാവരും ഗൗരവമായി എടുക്കണമെന്ന് പ്രധാനമന്ത്രി

കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി നിര്‍ദ്ദേശിച്ച ലോക് ഡൗണ്‍ എല്ലാവരും ഗൗരവമായി എടുക്കണമെന്ന് അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമം പാലിക്കുമെന്ന് ഉറപ്പ് വരുത്താന്‍ നടപടി ഉണ്ടാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളെ എഴുപത്തഞ്ച് ജില്ലകളില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ലോക് ഡൗണ്‍ നിര്‍ദ്ദേശിച്ചിരുന്നു. കേരളത്തിലെ പത്ത് ജില്ലകളിലും കേന്ദ്ര സര്‍ക്കാരിന്റെ ലോക് ഡൗണ്‍ നിര്‍ദ്ദേശം നിലവിലുണ്ട്.

കൊവിഡ് കേസുകള്‍ നാള്‍ക്ക് നാള്‍ കൂടി വരുന്ന സാഹചര്യത്തില്‍ നിലവിലുള്ള ജാഗ്രതയില്‍ എന്തൊക്കെ അധികം വേണ്ടിവരുമെന്ന തീരുമാനിക്കാന്‍ ഇന്ന് സംസ്ഥാനത്ത് അടിയന്തര ഉന്നതതല യോഗംചേരുന്നുണ്ട്. ജനജീവിതത്തെ ബാധിക്കാത്ത വിധത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി മുന്നോട്ട് പോകാമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നത്. നിരോധനാജ്ഞ അടക്കം അനുയോജ്യമായ നടപടികളിലേക്ക് നീങ്ങാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ഇതിനകം തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!