Trending

ആരും ഭയപ്പെടേണ്ടതില്ല അതീവ ശ്രദ്ധയാണവശ്യം ;കുന്ദമംഗലം എം.എൽ എ പി.ടി എ റഹീം


കുന്ദമംഗലം: മുമ്പൊന്നും അഭിമുഖീകരിച്ചിട്ടില്ലാത്ത അത്യധികം ഗുരുതരമായ ഒരു സാഹചര്യത്തിലൂടെയാണ് നാം കടന്നു പോവുന്നത്. കോവിഡ്- 19 സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത വേഗതയിലാണ് വ്യാപിക്കുന്നത്. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും പോലീസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് ചിട്ടയോടെ മുമ്പോട്ട് പോവുക.

‘ബ്രേക് ദ ചെയിൻ’. നാം ഓരോരുത്തരും പ്രായോഗികമാക്കേണ്ട ഒരു മുദ്രാവാക്യമാണ്. എല്ലാവരും സ്വയം വളണ്ടിയർമാരാവുകയും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തേണ്ട കാര്യങ്ങൾ അപ്പപ്പോൾ അറിയിക്കുകയും ചെയ്യണം. നിത്യവൃത്തിക്ക് പ്രയാസപ്പെടുന്നവരുള്ളതായി കണ്ടാൽ അതാത് പ്രദേശത്തെ ജനപ്രതിനിധികളുമായി സംസാരിച്ച് ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കണം. സർക്കാർ ഇക്കാര്യത്തിലും പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഏതെങ്കിലും മേഖലകളിൽ എന്തെങ്കിലും പോരായ്മകളുള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ ഫോണിൽ വിളിച്ച് അക്കാര്യം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ആരും ഭയപ്പെടേണ്ടതില്ല. മുൻകരുതലും ശ്രദ്ധയുമാണ് ഉണ്ടാവേണ്ടത്. കൂട്ടം കൂടുന്നത് ഒഴിവാക്കുക. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും സജീവമാണ്. ജില്ലാ കലക്റ്റർ പുറപ്പെടുവിച്ച നിർദേശങ്ങൾ കൃത്യമായി പാലിക്കണം. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രതിപക്ഷനേതാവുമുൾപ്പെടെ എല്ലാ ജനപ്രതിനിധികളും പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ തന്നെയുണ്ട്.

ആത്മവിശ്വാസം കൈവിടാതിരിക്കുക. നമ്മൾ കേരളീയരാണ്. നിപ്പയെ തോൽപ്പിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയവർ. നാം അതിജീവിക്കുക തന്നെ ചെയ്യും.

അഡ്വ. പി.ടി.എ റഹീം എം.എൽ.എ
മൊബൈൽ: 9446510238

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!