Local

കോവിഡ് 19; നഗരസഭ /ഗ്രാമ പഞ്ചായത്ത് അധികൃതര്‍ നടപ്പിലാക്കേണ്ട കാര്യങ്ങള്‍

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താഴെ പറയുന്ന കാര്യങ്ങള്‍ മണ്ഡലത്തിലെ നഗരസഭ / ഗ്രാമ പഞ്ചായത്ത് അധികൃതര്‍ നടപ്പിലാക്കാന്‍ മുന്‍കൈ എടുക്കേണ്ടതാണ്. വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ് തലങ്ങളില്‍ രൂപീകരിച്ച ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക ഹോം ക്വാറന്റൈനിലുള്ളവരുടെ ലിസ്റ്റ് വാര്‍ഡ് ജാഗ്രതാ സമിതികള്‍ക്ക് കൈമാറുക. ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഈ സമിതി മുഖേന എത്തിച്ചു നല്‍കുക. വിദേശങ്ങളില്‍ നിന്നും നാട്ടിലെത്തുന്നവരുടെ വിവരങ്ങള്‍ പ്രാദേശികമായി ശേഖരിച്ച് ജാഗ്രതാ സമിതികള്‍ ആരോഗ്യ വകുപ്പിന് കൈമാറുക. ലോക് ഡൗണ്‍ […]

Kerala

എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യറേഷന്‍, പലവ്യഞ്ജന സാധനങ്ങള്‍ നല്‍കാനും ആലോചന

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യറേഷന്‍ നല്‍കാന്‍ സര്‍ക്കാര്‍. ബി.പി.എല്‍ കാര്‍ഡുകാര്‍ക്ക് 35 കിലോ അരി നല്‍കുന്നത് തുടരും. നീല, വെള്ള നിറത്തിലുള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് 15 കിലോ അരി നല്‍കാനും തീരുമാനമായി. നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷണകിറ്റ് വീട്ടിലെത്തിക്കും. റേഷനൊപ്പം പലവ്യഞ്ജന സാധനങ്ങള്‍ നല്‍കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം മന്ത്രിസഭായോഗത്തിന് ശേഷം ഉണ്ടാകും.

Sports

ഈ വര്‍ഷത്തെ ടി20 വേള്‍ഡ് കപ്പ് മാറ്റിവെച്ചേക്കുമെന്ന് സൂചന

ക്രിക്കറ്റ് പ്രേമികള്‍ ഏറെ കാത്തിരുന്ന ഈ വര്‍ഷം നടക്കേണ്ട ടി20 ലോക കപ്പും മാറ്റിവെച്ചേയ്ക്കും. കോവിഡ് ലോകമാകെ പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യത്തില്‍ ഐസിസി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മാര്‍ച്ച് 29നാണ് യോഗം വിളിച്ചിരിക്കുന്നത്. കോവിഡ് 19 നിയന്ത്രണ വിധേയമാക്കാന്‍ 6 മാസമെങ്കിലും വേണ്ടി വരുമെന്നാണ് പൊതുവെയുളള വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികളെ കുറിച്ച് ഐസിസി ആലോചിക്കുന്നത്. നേരത്തെ ഐപിഎല്‍ ഉപേക്ഷിച്ചേക്കുമെന്ന വാര്‍ത്തയും ഉണ്ടായിരുന്നു. ഓസ്‌ട്രേലിയയാണ് പുരുഷ ട്വന്റി20 ലോക കപ്പിനും ഇത്തവണ ആതിഥേയത്വം […]

Local

കുന്ദമംഗലത്ത് പോലീസിന്റെ പൂട്ട്; യാത്രചെയ്യുന്നവര്‍ വിവരങ്ങള്‍ എഴുതി നല്‍കണം

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളുടെ അനാവശ്യ യാത്ര തടയാനായി പോലീസ് പൂട്ട്. യാത്ര ചെയ്യുന്നവര്‍ എന്തിനാണ് എവിടേക്കാണ് യാത്രചെയ്യുന്നത് എന്ന് എഴുതി നല്‍കാനായി പോലീസ് പഴയ ബസ് സ്റ്റാന്റിന് മുന്നില്‍ ഡിക്ലറേഷന്‍ സെന്റര്‍ ആരംഭിച്ചു. അനാവശ്യമായി ആളുകള്‍ നിരത്തിലിറങ്ങുന്നത് നിയന്ത്രിക്കാനാണ് പോലീസിന്റെ ഈ നടപടി. ഇതുപ്രകാരം ഇതുവഴി കടന്നുപോകുന്നവരെല്ലാരും പോലീസിന് വിവരങ്ങള്‍ എഴുതി നല്‍കണം. പോലീസ് എത്ര ശ്രമിച്ചിട്ടും അനാവശ്യമായി ആളുകള്‍ വരുന്നതോടെയാണ് ഈ രീതിയിലേക്ക് പോലീസ് നീങ്ങിയത്. പലരേയും പോലീസ് ഇത്തരത്തില്‍ തിരിച്ചയക്കുന്നുമുണ്ട്.

News

ഗള്‍ഫില്‍ പോയി തിരിച്ചുവന്നിട്ടും ക്വാറന്റൈനില്‍ കിടന്നില്ല, ചോദ്യംചെയ്ത പോലീസുകാരെ അപമാനിച്ചു, ധിക്കാരം കാണിച്ച ലോകായുക്ത മെമ്പറിനെതിരെ കേസെടുത്ത് കുന്ദമംഗലം പോലീസ്

ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാതെ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ സംഭവത്തില്‍ പെരുവഴിക്കടവ് എടത്തോടുകയില്‍ പോലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനുമെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു. കുന്ദമംഗലം പെരുവഴി കടവ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്‍ ശരത് രാജനാണ് പോലീസില്‍ നിന്നും അഞ്ചു വർഷത്തെ ലീവെടുത്ത് വിദേശത്ത് പോയിവന്നശേഷം നാട്ടിൽ ഇറ ങ്ങി നടന്നുവെന്ന നാട്ടുകാരുടെ പരാതിയിൽ അന്വേഷിച്ച് എത്തിയ ഹെൽത്ത് ഇൻസ്പക്ടറോടും പോലീസിനോടും സഹകരിക്കാതെ കൃത്യനിര്‍വ്വഹണത്തിന് തടസ്സം വരുത്തിയതായി പരാതി. ഇയാളുടെ പിതാവ് രാജന്‍ നായരും പോലീസിന്റെ ജോലി […]

Local

കേരളത്തില്‍ ഞങ്ങള്‍ സുരക്ഷിതരാണ്; ആശങ്കയിലും പ്രതീക്ഷയോടെ അന്യസംസ്ഥാന തൊഴിലാളികള്‍

രാജ്യത്ത് കോവിഡ് 19 വ്യാപകമായി പ്രചരിക്കുന്നതിന്റെ ഭാഗമായി രാജ്യം മുഴുവന്‍ 21 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ ആയി പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ ആശങ്കയിലായി സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികള്‍. കുറേപ്പേര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയെങ്കിലും കേരളത്തില്‍ നില്‍ക്കുന്നവര്‍ ഇനി എന്ത് ചെയ്യണമെന്ന ചിന്തയിലാണ്. ദിവസേന ജോലിക്ക് പോയി ജീവിതം കഴിച്ചുകൂട്ടുന്ന ഇവര്‍ക്ക് ഇനി തൊഴില്‍കൂടി ഇല്ലാതായതോടെ ചിലവിന് വരെ എന്തുചെയ്യുമെന്ന അവസ്ഥയിലാണ്. എന്നിരുന്നാലും കേരളത്തിലായതിനാല്‍ ഭയമില്ല, ഇവിടെ ഞങ്ങള്‍ സുരക്ഷിതരാണ് നിങ്ങള്‍ ഭക്ഷണം കഴിക്കാതെ ഞങ്ങള്‍ കഴിക്കില്ല എന്നു പറഞ്ഞ […]

സഊദി മന്ത്രാലയത്തിൽ നിന്ന് ഈ വർഷത്തെ ഹജ്ജ് നിർത്തിവെക്കുന്നത് സംബദ്ധിച്ച് തീരുമാനം ഒന്നും അറിഞ്ഞിട്ടില്ല സി.മുഹമ്മദ് ഫൈസി (ചെയർമാൻ കേരള ഹജ്ജ് കമ്മിറ്റി)

ഈ വര്‍ഷത്തെ ഹജ്ജ് നിര്‍ത്തിവെച്ചിട്ടുണ്ടെന്ന വാര്‍ത്ത വ്യാജമാണെന്ന് കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി. കുന്ദമംഗലം ന്യൂസുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹജ്ജ് നിര്‍ത്തിവെച്ചെന്ന സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഹജ്ജ് നിര്‍ത്തിവെച്ചതായി സൗദി അറേബ്യൻ മന്ത്രാലയത്തിൽ നിന്ന് ഇതുവരെ ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല., നിര്‍ത്തിവെക്കുമെന്ന് ആശങ്കപ്പെടാന്‍ സമയമായിട്ടില്ല. മുന്‍പ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ഉചിതമായ തീരുമാനമാണ് സൗദി എടുത്തിട്ടുള്ളത്, ഇന്ത്യ ഗവണ്‍മെന്റും വിവരങ്ങള്‍ ഇതുവരെ […]

മെഡിക്കൽ കോളജിന് വാഹനം വാങ്ങുന്നതിന് പി.ടി.എ റഹീം എം.എൽ.എയുടെ 10 ലക്ഷം

കോഴിക്കോട് ഗവ.മെഡിക്കൽ കോളജിന് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ വാഹനം വാങ്ങുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും വിവിധ ഭാഗങ്ങളിലേക്കയക്കാൻ വാഹനമില്ലാത്തതിലുള്ള പ്രയാസം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ശ്രദ്ധയിൽ പെടുത്തിയതിനെത്തുടർന്നാണ് എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും തുക അനുവദിച്ചത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മെഡിക്കൽ കോളജിൽ വെന്റിലേറ്റർ സ്ഥാപിക്കാൻ 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ സമിതി അദ്ധ്യക്ഷൻ കൂടിയായ ജില്ലാ […]

കോവിഡ് 19: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് മാധ്യമ മേധാവികളുടെ അഭിനന്ദനം

കോവിഡ് 19നെ നേരിടാൻ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് മാധ്യമ മേധാവികളുടെ അഭിനന്ദനം. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ ആദ്യം അഭിനന്ദിച്ചത് മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവായിരുന്നു. പ്രധാനമന്ത്രി മാധ്യമ എഡിറ്റർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കേരളത്തിന്റെ പ്രവർത്തനങ്ങൾ എടുത്തു പറഞ്ഞ് അഭിനന്ദിച്ചതായും അദ്ദേഹം വ്യക്തമാക്കി. രോഗപ്രതിരോധത്തിനായി കേരളം നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.സർക്കാരിന് എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്ന് മാതൃഭൂമി ജോയിന്റ് മാനേജിംഗ് ഡയറക്ടർ എം. വി. ശ്രേയാംസ്‌കുമാർ പറഞ്ഞു. പ്രത്യേക […]

രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് :പ്രധാനമന്ത്രി

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാ​ഹചര്യത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരും പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും ഒന്നിച്ചു നിന്നു. ജനതാ കര്‍ഫ്യുവില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കുമെന്ന് തെളിയിച്ചു. ജനതാകര്‍ഫ്യൂ വന്‍വിജയമാക്കി തീര്‍ത്ത എല്ലാം ജനങ്ങളോടും നന്ദി പറയുന്നു. രാജ്യം സമ്പൂര്‍ണ്ണ ലോക് ഡൗണിലേക്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറ‍ഞ്ഞു. ഇന്ന് രാത്രി 12 മുതല്‍ 21 ദിവസത്തേക്കാണ് രാജ്യത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍. രാജ്യത്തെ ഈ മഹാമാരിയില്‍ നിന്ന് രക്ഷിക്കാന്‍ മറ്റു മാര്‍ഗ്ഗമില്ല. ആളുകള്‍ വീടുകളില്‍ […]

error: Protected Content !!