രാജ്യത്ത് കോവിഡ് 19 വ്യാപകമായി പ്രചരിക്കുന്നതിന്റെ ഭാഗമായി രാജ്യം മുഴുവന്‍ 21 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ ആയി പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ ആശങ്കയിലായി സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികള്‍. കുറേപ്പേര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയെങ്കിലും കേരളത്തില്‍ നില്‍ക്കുന്നവര്‍ ഇനി എന്ത് ചെയ്യണമെന്ന ചിന്തയിലാണ്. ദിവസേന ജോലിക്ക് പോയി ജീവിതം കഴിച്ചുകൂട്ടുന്ന ഇവര്‍ക്ക് ഇനി തൊഴില്‍കൂടി ഇല്ലാതായതോടെ ചിലവിന് വരെ എന്തുചെയ്യുമെന്ന അവസ്ഥയിലാണ്.
എന്നിരുന്നാലും കേരളത്തിലായതിനാല്‍ ഭയമില്ല, ഇവിടെ ഞങ്ങള്‍ സുരക്ഷിതരാണ് നിങ്ങള്‍ ഭക്ഷണം കഴിക്കാതെ ഞങ്ങള്‍ കഴിക്കില്ല എന്നു പറഞ്ഞ വാക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഇവിടെയുള്ളവരുടെ സ്നേഹത്തില്‍ ഏറെ സന്തോഷമുണ്ട് എന്നും ഇവര്‍ പറയുന്നു. ഒരുമിച്ച് കുറേപേര്‍ താമസിക്കുന്നത് ഒഴിവാക്കി പല പല സ്ഥലങ്ങളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ നാട്ടിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത് ഇവിടെയാണ് എന്നും ഇവര്‍ കരുതുന്നുണ്ട്.

