ഗള്‍ഫില്‍ പോയി തിരിച്ചുവന്നിട്ടും ക്വാറന്റൈനില്‍ കിടന്നില്ല, ചോദ്യംചെയ്ത പോലീസുകാരെ അപമാനിച്ചു, ധിക്കാരം കാണിച്ച ലോകായുക്ത മെമ്പറിനെതിരെ കേസെടുത്ത് കുന്ദമംഗലം പോലീസ്

0
288

ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാതെ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ സംഭവത്തില്‍ പെരുവഴിക്കടവ് എടത്തോടുകയില്‍ പോലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനുമെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു. കുന്ദമംഗലം പെരുവഴി കടവ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്‍ ശരത് രാജനാണ് പോലീസില്‍ നിന്നും അഞ്ചു വർഷത്തെ ലീവെടുത്ത് വിദേശത്ത് പോയിവന്നശേഷം നാട്ടിൽ ഇറ ങ്ങി നടന്നുവെന്ന നാട്ടുകാരുടെ പരാതിയിൽ അന്വേഷിച്ച് എത്തിയ ഹെൽത്ത് ഇൻസ്പക്ടറോടും പോലീസിനോടും സഹകരിക്കാതെ കൃത്യനിര്‍വ്വഹണത്തിന് തടസ്സം വരുത്തിയതായി പരാതി. ഇയാളുടെ പിതാവ് രാജന്‍ നായരും പോലീസിന്റെ ജോലി ചെയ്യാന്‍ അനുവദിച്ചില്ല എന്നും ഹെൽത്ത് ഇൻസ്പക്ടർ പരാതിയിൽ ബോധിപ്പിച്ചു. ലോകയുക്ത മെമ്പറാണെന്ന് പറഞ്ഞ ഇയാള്‍ നിയമം പഠിപ്പിക്കേണ്ട എന്ന് പറഞ്ഞ് പോലീസുകാരെ ശകാരിക്കുകയായിരുന്നുവത്രെ.

ഗള്‍ഫില്‍ നിന്നും 12 ന് വന്ന ശരത് രാജന്‍ ക്വാറന്റൈന്‍ പിരീഡില്‍ നില്‍ക്കാതെ പുറത്തിറങ്ങി നടന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അന്വേഷിച്ച് എത്തിയ കുന്ദമംഗലം ഹെൽത്ത് ഇൻസ്പക്ടറെ ശരത്തിന്റെ പിതാവ് രാജന്‍ നായര്‍ തെറി വിളിക്കുകയും അപമാനിക്കുക മായിരുന്നു വെന്ന് ഹെൽത്ത് ഓഫീസർ പറഞ്ഞു.. ഞാന്‍ സബ് ജഡ്ജിന്റെ പദവി ഉള്ള ആളാണ്, 82 ല്‍ ഗ്രാജ്വേറ്റാണ് എന്നും പറഞ്ഞ ഇയാള്‍ എസ്എസ്എല്‍സി ക്വാളിഫിക്കേഷന്‍ ഉള്ള എന്നേക്കാള്‍ ജൂനിയറായ ആള്‍ എന്നോട് സംസാരിക്കാന്‍ വരരുതെന്നും പറഞ്ഞ് മോശമായി പെരുമാറുകയായിരുന്നുവത്രെ. തുടര്‍ന്ന് കുന്ദമംഗലം പോലീസ് രാജന്‍ നായര്‍ മകന്‍ ശരത് രാജന്‍, ഭാര്യ രുക്മിണി എന്നിവര്‍ക്കെതിരെ ഹെൽത്ത് ഇൻസ്പകടറുടെ പരാതിയിൽ 269, 186, 271 ഐപിസി എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയായിരുന്നു.

എന്നാല്‍ തന്റെയും കുടുംബത്തിൻ്റെയും ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞെന്നും നിലവിലെ സാഹചര്യം കഴിഞ്ഞാല്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കുമെന്നും രാജന്‍ നായര്‍ പ്രതികരിച്ചു പരാതിയിൽ പറയുന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here